പയസ്വിനി പുഴക്ക് കുറുകെ ചൊട്ടയില്‍ 18.3 കോടി രൂപയുടെ പാലം; നവംബറില്‍ നിര്‍മ്മാണം തുടങ്ങിയേക്കും
ഉദുമ: മുളിയാര്‍-ബേഡഡുക്ക പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന തരത്തില്‍ കുണ്ടംകുഴി-തോണിക്കടവ്-പയസ്വിനി-ചൊട്ട-ഇരിയണ്ണി റോഡില്‍ പയസ്വിനി പുഴക്ക് കുറുകെ ചൊട്ടയില്‍ പാലം നിര്‍മ്മാണത്തിന് ടെണ്ടറായതായി സി.എച്ച് കുഞ്ഞമ്പു എം.എല്‍.എ അറിയിച്ചു. ഇവിടെ ഒരു തൂക്കുപാലം വേണം എന്നായിരുന്നു ജനങ്ങളുടെ ആവശ്യം. വര്‍ഷങ്ങള്‍ക്ക് മുമ്പ് ഇതിനുള്ള നടപടിയും ആരംഭിച്ചിരുന്നു. എന്നാല്‍ ജില്ലയില്‍ നിലവിലുള്ള തൂക്കുപാലങ്ങളുടെ ആയുസ്സ് പരിമിതമായതിനാല്‍ ആ ദൗത്യം ഉപേക്ഷിക്കുകയും പകരം കിഫ്ബിയില്‍ മേജര്‍ പാലം നിര്‍മ്മിക്കുന്നതിന് തന്നെ പ്രപ്പോസല്‍ നല്‍കുകയുമായിരുന്നു. 5 സ്പാനുള്ള പാലത്തിന് 130 മീറ്റര്‍ നീളവും 11 മീറ്റര്‍ […]

ഉദുമ: മുളിയാര്‍-ബേഡഡുക്ക പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന തരത്തില്‍ കുണ്ടംകുഴി-തോണിക്കടവ്-പയസ്വിനി-ചൊട്ട-ഇരിയണ്ണി റോഡില്‍ പയസ്വിനി പുഴക്ക് കുറുകെ ചൊട്ടയില്‍ പാലം നിര്‍മ്മാണത്തിന് ടെണ്ടറായതായി സി.എച്ച് കുഞ്ഞമ്പു എം.എല്‍.എ അറിയിച്ചു. ഇവിടെ ഒരു തൂക്കുപാലം വേണം എന്നായിരുന്നു ജനങ്ങളുടെ ആവശ്യം. വര്‍ഷങ്ങള്‍ക്ക് മുമ്പ് ഇതിനുള്ള നടപടിയും ആരംഭിച്ചിരുന്നു. എന്നാല്‍ ജില്ലയില്‍ നിലവിലുള്ള തൂക്കുപാലങ്ങളുടെ ആയുസ്സ് പരിമിതമായതിനാല്‍ ആ ദൗത്യം ഉപേക്ഷിക്കുകയും പകരം കിഫ്ബിയില്‍ മേജര്‍ പാലം നിര്‍മ്മിക്കുന്നതിന് തന്നെ പ്രപ്പോസല്‍ നല്‍കുകയുമായിരുന്നു. 5 സ്പാനുള്ള പാലത്തിന് 130 മീറ്റര്‍ നീളവും 11 മീറ്റര്‍ വീതിയും ഉണ്ടാകും. 5.50 മീറ്റര്‍ വീതിയില്‍ കുണ്ടംകുഴി ഭാഗത്ത് 985 മീറ്ററും ഇരിയണ്ണി ഭാഗത്ത് 675 മീറ്റര്‍ വീതിയില്‍ പാലം നിര്‍മ്മാണത്തിന്റെ ഭാഗമായി അപ്രോച്ച് റോഡ് മെക്കാഡം ചെയ്യും. പാലം യാഥാര്‍ത്യമാകുന്നതോടെ കള്ളാര്‍, കോടോം-ബേളൂര്‍, ബേഡഡുക്ക പ്രദേശത്തുകാര്‍ക്ക് ജില്ലാ ആസ്ഥാനമായ കാസര്‍കോട്, മംഗലാപുരം ഭാഗത്തേക്കും, മുളിയാര്‍ കാറഡുക്ക ഭാഗത്തേക്കും ഈ ഭാഗത്തുള്ളവര്‍ക്ക് തിരിച്ച് കാഞ്ഞങ്ങാട് എത്തുന്നതിലും ഏറെ പ്രയോജനപ്പെടും.
പാലം അനുമതി നല്‍കുന്നതിന് തുടക്കത്തില്‍ കിഫ്ബി അനുകൂലമായ നടപടിയല്ല സ്വീകരിച്ചിരുന്നത്. ഫോറസ്റ്റ,് അപ്രോച്ച് റോഡിനുള്ള സ്ഥലം, കടവില്ലാത്തത് എന്നീ കാരണങ്ങള്‍ പറഞ്ഞ് ഈ പ്രവൃത്തി താല്‍ക്കാലികമായി മാറ്റിവെക്കുകയായിരുന്നു. എന്നാല്‍ സി.എച്ച് കുഞ്ഞമ്പു എം.എല്‍.എയുടെ ശക്തമായ ഇടപെടലിനെ തുടര്‍ന്ന് നാട്ടുകാരുടേയും ജനപ്രതിനിധികളുടേയും യോഗം വിളിച്ചുചേര്‍ത്ത് അപ്രോച്ച് റോഡിനുള്ള സ്ഥലം സൗജന്യമായി ലഭ്യമാക്കാനുള്ള നടപടി സ്വീകരിക്കുകയായിരുന്നു. മുളിയാര്‍, ബേഡഡുക്ക പഞ്ചായത്ത് ഭരണസമിതികള്‍ ഇക്കാര്യത്തില്‍ ഉറപ്പും നല്‍കി. ഫോറസ്റ്റ് ഭാഗം വരുന്ന സ്ഥലം അനുമതി ലഭ്യമാക്കുന്നതിന് വകുപ്പ് മുഖേന നടപടി സ്വീകരിച്ചു. പാലം നിര്‍മ്മാണത്തിന് കിഫ്ബി ഉന്നയിച്ചിട്ടുള്ള വിഷയങ്ങള്‍ പരിഹരിച്ച് കിഫ്ബി സി.ഇ.ഒക്ക് എം.എല്‍.എ കത്ത് നല്‍കിയതിനെ തുടര്‍ന്ന് 2022 ഫെബ്രുവരി 15ന് കിഫ്ബി ബോര്‍ഡ് യോഗത്തില്‍ ചൊട്ടയില്‍ പാലം നിര്‍മ്മിക്കുന്നതിന് 18.30 കോടി രൂപ അനുവദിക്കുകയായിരുന്നു. വിശദമായ ഡി.പി.ആര്‍ തയ്യാറാക്കി സാങ്കേതീകാനുമതി നല്‍കിയ ഈ പ്രവൃത്തി ഇപ്പോള്‍ ടെണ്ടര്‍ നടപടിയിലേക്ക് കടന്നിരിക്കുകയാണ്. ടെണ്ടര്‍ ചെയ്യാനുള്ള അവസാന തീയതി ഈമാസം 14 ആണ്. 17ന് ടെണ്ടര്‍ തുറക്കും. പുഴയില്‍ വെള്ളം കുറയുന്നതോടെ പാലത്തിന്റെ പ്രവൃത്തി നവംബര്‍ മാസത്തോടെ ആരംഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.