വിവാഹത്തലേന്ന് വീട്ടിലെത്തിയവര്‍ക്കെല്ലാം ചായില്‍ ലഹരി കലര്‍ത്തി നല്‍കി വധു പണവും സ്വര്‍ണവുമായി മുങ്ങി; വരന്‍ ഇളയ സഹോദരിയെ വിവാഹം ചെയ്തു

ഫിറോസാബാദ്: വീട്ടിലെത്തിയവര്‍ക്കെല്ലാം ചായില്‍ ലഹരി കലര്‍ത്തി നല്‍കിയ ശേഷം വധു പണവും സ്വര്‍ണവുമായി കാമുകനൊപ്പം മുങ്ങി. ഉത്തര്‍പ്രദേശിലെ ഫിറോസാബാദിലാണ് സംഭവം. വിവാഹത്തലേന്ന് വീട്ടിലെത്തിയവര്‍ക്കെല്ലാം ചായയില്‍ ലഹരി നല്‍കി എല്ലാവരും ബോധരഹിതരായതിന് പിന്നാലെ യുവതി കടന്നുകളയുകയായിരുന്നു. പിന്നീട് വീട്ടുകാര്‍ പെണ്‍കുട്ടിയുടെ ഇളയ സഹോദരിയെ യുവാവിന് വിവാഹം കഴിച്ച് നല്‍കി. സംഭവത്തില്‍ യുവതിയുടെ വീട്ടുകാര്‍ പോലീസില്‍ പരാതി നല്‍കി. ലഹരി ചേര്‍ത്ത ചായ കുടിച്ചതിന് പിന്നാലെ ചില ബന്ധുക്കള്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. ഒന്നരലക്ഷം രൂപ വിലയുള്ള ആഭരണങ്ങളുമായാണ് പെണ്‍കുട്ടി കടന്നുകളഞ്ഞതെന്ന് […]

ഫിറോസാബാദ്: വീട്ടിലെത്തിയവര്‍ക്കെല്ലാം ചായില്‍ ലഹരി കലര്‍ത്തി നല്‍കിയ ശേഷം വധു പണവും സ്വര്‍ണവുമായി കാമുകനൊപ്പം മുങ്ങി. ഉത്തര്‍പ്രദേശിലെ ഫിറോസാബാദിലാണ് സംഭവം. വിവാഹത്തലേന്ന് വീട്ടിലെത്തിയവര്‍ക്കെല്ലാം ചായയില്‍ ലഹരി നല്‍കി എല്ലാവരും ബോധരഹിതരായതിന് പിന്നാലെ യുവതി കടന്നുകളയുകയായിരുന്നു. പിന്നീട് വീട്ടുകാര്‍ പെണ്‍കുട്ടിയുടെ ഇളയ സഹോദരിയെ യുവാവിന് വിവാഹം കഴിച്ച് നല്‍കി.

സംഭവത്തില്‍ യുവതിയുടെ വീട്ടുകാര്‍ പോലീസില്‍ പരാതി നല്‍കി. ലഹരി ചേര്‍ത്ത ചായ കുടിച്ചതിന് പിന്നാലെ ചില ബന്ധുക്കള്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. ഒന്നരലക്ഷം രൂപ വിലയുള്ള ആഭരണങ്ങളുമായാണ് പെണ്‍കുട്ടി കടന്നുകളഞ്ഞതെന്ന് ബന്ധുക്കള്‍ നല്‍കിയ പരാതിയില്‍ പറയുന്നു. പരാതില്‍ കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചതായി പൊലീസ് പറഞ്ഞു.

Related Articles
Next Story
Share it