വാക്‌സിനെടുക്കാത്തവരെ ഫുട്‌ബോള്‍ ലീഗുകളില്‍ നിന്ന് വിലക്കി ബ്രസീല്‍
റിയോ ഡീ ജനീറോ: വാക്‌സിനെടുക്കാത്തവരെ രാജ്യത്ത് ഫുട്‌ബോള്‍ ലീഗുകളില്‍ നിന്ന് വിലക്കി ബ്രസീല്‍. ബ്രസീലിയന്‍ ഫുട്‌ബോള്‍ കോണ്‍ഫെഡറേഷനാണ് കോവിഡ് വാക്‌സിനെടുക്കാത്തവരെ വിലക്കുമെന്ന് അറിയിച്ചത്. വിവിധ ക്ലബുകളോട് വാക്‌സിനെടുത്തവരുടെ വിവരങ്ങള്‍ കൈമാറാനും ആവശ്യപ്പെട്ടിട്ടുണ്ട്. പ്രധാനപ്പെട്ട ഫുട്‌ബോള്‍ ലീഗുകള്‍ ഏപ്രിലില്‍ തുടങ്ങാനിരിക്കെയാണ് നിര്‍ദേശം. നേരത്തെ അത്‌ലറ്റികോ മാഡ്രിഡ് ഡിഫന്‍ഡറായ റെനാന്‍ ലോദിയെ ബ്രസീല്‍ കോച്ച് ടിറ്റെ ടീമില്‍ നിന്നും ഒഴിവാക്കിയിരുന്നു. രണ്ട് ഡോസ് വാക്‌സിനും സ്വീകരിക്കാത്തതിനാലാണ് ലോകകപ്പ് ക്വാളിഫെയര്‍ മത്സരത്തില്‍ നിന്നും റെനാന്‍ ലോദിയെ ഒഴിവാക്കിയത്. ഒമിക്രോണ്‍ കേസുകള്‍ ഉള്‍പ്പടെ […]

റിയോ ഡീ ജനീറോ: വാക്‌സിനെടുക്കാത്തവരെ രാജ്യത്ത് ഫുട്‌ബോള്‍ ലീഗുകളില്‍ നിന്ന് വിലക്കി ബ്രസീല്‍. ബ്രസീലിയന്‍ ഫുട്‌ബോള്‍ കോണ്‍ഫെഡറേഷനാണ് കോവിഡ് വാക്‌സിനെടുക്കാത്തവരെ വിലക്കുമെന്ന് അറിയിച്ചത്. വിവിധ ക്ലബുകളോട് വാക്‌സിനെടുത്തവരുടെ വിവരങ്ങള്‍ കൈമാറാനും ആവശ്യപ്പെട്ടിട്ടുണ്ട്.
പ്രധാനപ്പെട്ട ഫുട്‌ബോള്‍ ലീഗുകള്‍ ഏപ്രിലില്‍ തുടങ്ങാനിരിക്കെയാണ് നിര്‍ദേശം. നേരത്തെ അത്‌ലറ്റികോ മാഡ്രിഡ് ഡിഫന്‍ഡറായ റെനാന്‍ ലോദിയെ ബ്രസീല്‍ കോച്ച് ടിറ്റെ ടീമില്‍ നിന്നും ഒഴിവാക്കിയിരുന്നു. രണ്ട് ഡോസ് വാക്‌സിനും സ്വീകരിക്കാത്തതിനാലാണ് ലോകകപ്പ് ക്വാളിഫെയര്‍ മത്സരത്തില്‍ നിന്നും റെനാന്‍ ലോദിയെ ഒഴിവാക്കിയത്.
ഒമിക്രോണ്‍ കേസുകള്‍ ഉള്‍പ്പടെ വര്‍ധിക്കുന്ന പശ്ചാത്തലത്തില്‍ നിലവില്‍ വിവിവധ കായിക മത്സരങ്ങള്‍ക്ക് വാക്‌സിനേഷന്‍ നിര്‍ബന്ധമാക്കിയിട്ടുണ്ട്. വാക്‌സിനെടുക്കാത്തതിനെ തുടര്‍ന്ന് ടെന്നീസ് താരം നോവാക് ദോക്യോവിച്ചിന് ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ നഷ്ടമായിരുന്നു. ഓസ്‌ട്രേലിയയില്‍ എത്തിയ താരത്തെ സര്‍ക്കാര്‍ തിരിച്ചയക്കുകയായിരുന്നു.