ബ്യൂട്ടീഷന്‍ ക്ലാസിലേക്കെന്ന് പറഞ്ഞ് പുറപ്പെട്ട ഗര്‍ഭിണിയായ യുവതിയെ കാണാതായതായി പരാതി

ബ്രഹ്‌മവര്‍: ബ്യൂട്ടീഷന്‍ ക്ലാസിലേക്കെന്ന് പറഞ്ഞ് പുറപ്പെട്ട ഗര്‍ഭിണിയായ യുവതിയെ കാണാതായതായി പരാതി. കര്‍ക്കല മുണ്ട്‌ലിയിലെ നിര്‍ജബയില്‍ ഹൗസിലെ വിശ്വനാഥ് പൂജരിയുടെ ഭാര്യ സൗമ്യ (23) യെ ആണ് കാണാതായത്. ഒരു മാസം മുമ്പ് ബ്രഹ്‌മാവറിലെ ഒരു സ്ഥാപനത്തില്‍ ബ്യൂട്ടിഷ്യന്‍ കോഴ്സില്‍ ചേര്‍ന്ന സൗമ്യ പതിവുപോലെ ജനുവരി ഒന്നിന് ക്ലാസിലേക്കാണെന്ന് പറഞ്ഞ് രാവിലെ 8.45 ന് വീട്ടില്‍ നിന്ന് ഇറങ്ങിയതായിരുന്നു. പിന്നീട് തിരിച്ചെത്തിയില്ല. ഇന്‍സ്റ്റിറ്റ്യൂട്ടില്‍ ്അന്വേഷിച്ചെങ്കിലും സ്ഥാപനത്തില്‍ എത്തിയില്ലെന്നായിരുന്നു മറുപടി. ഗര്‍ഭണിയായതിനാല്‍ കുറച്ചുനാളായി ഹരാഡി ഗ്രാമത്തിലെ കുക്കുഡെയിലെ മാതാപിതാക്കളുടെ […]

ബ്രഹ്‌മവര്‍: ബ്യൂട്ടീഷന്‍ ക്ലാസിലേക്കെന്ന് പറഞ്ഞ് പുറപ്പെട്ട ഗര്‍ഭിണിയായ യുവതിയെ കാണാതായതായി പരാതി. കര്‍ക്കല മുണ്ട്‌ലിയിലെ നിര്‍ജബയില്‍ ഹൗസിലെ വിശ്വനാഥ് പൂജരിയുടെ ഭാര്യ സൗമ്യ (23) യെ ആണ് കാണാതായത്. ഒരു മാസം മുമ്പ് ബ്രഹ്‌മാവറിലെ ഒരു സ്ഥാപനത്തില്‍ ബ്യൂട്ടിഷ്യന്‍ കോഴ്സില്‍ ചേര്‍ന്ന സൗമ്യ പതിവുപോലെ ജനുവരി ഒന്നിന് ക്ലാസിലേക്കാണെന്ന് പറഞ്ഞ് രാവിലെ 8.45 ന് വീട്ടില്‍ നിന്ന് ഇറങ്ങിയതായിരുന്നു. പിന്നീട് തിരിച്ചെത്തിയില്ല. ഇന്‍സ്റ്റിറ്റ്യൂട്ടില്‍ ്അന്വേഷിച്ചെങ്കിലും സ്ഥാപനത്തില്‍ എത്തിയില്ലെന്നായിരുന്നു മറുപടി.

ഗര്‍ഭണിയായതിനാല്‍ കുറച്ചുനാളായി ഹരാഡി ഗ്രാമത്തിലെ കുക്കുഡെയിലെ മാതാപിതാക്കളുടെ വീട്ടിലായിരുന്നു താമസം. ഭര്‍ത്താവ് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ ടൗണ്‍ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. മുംബൈയില്‍ ജോലി ചെയ്യുകയാണ് ഭര്‍ത്താവ്. ഇവര്‍ക്ക് ഒരു വയസുള്ള മകളുണ്ട്.

Related Articles
Next Story
Share it