ചട്ടഞ്ചാലില്‍ ബൈക്കുകള്‍ കൂട്ടിയിടിച്ച് ബിഫാം വിദ്യാര്‍ത്ഥി മരിച്ചു
കാസര്‍കോട്: ചട്ടഞ്ചാലില്‍ ബൈക്കുകള്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ ബിഫാം വിദ്യാര്‍ത്ഥി മരിച്ചു. രണ്ടുപേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു. ചട്ടഞ്ചാല്‍, ബെണ്ടിച്ചാലിലെ ഗഫൂറിന്റെയും സഫിയയുടെയും മകനും മംഗളൂരു പി.എ കോളേജില്‍ ബിഫാം വിദ്യാര്‍ത്ഥിയുമായ മുഹമ്മദ് തസ്‌നിം(20) ആണ് മരിച്ചത്.ഒപ്പുമുണ്ടായിരുന്ന സുഹൃത്ത് ബെണ്ടിച്ചാലിലെ ഷെഫീഖ്(20), എതിര്‍ ബൈക്ക് യാത്രക്കാരന്‍ ചട്ടഞ്ചാല്‍ കുന്നാറയിലെ അഷ്ഫാദ് (22) എന്നിവരെയാണ് പരിക്കുകളോടെ മംഗളൂരുവിലെ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചത്. ഇന്നലെ രാത്രി 10 മണിയോടെ ചട്ടഞ്ചാല്‍ പള്ളിക്ക് മുന്‍വശമായിരുന്നു അപകടം. തസ്‌നിമും ഷെഫീഖും ബൈക്കില്‍ ബെണ്ടിച്ചാലിലെ വീട്ടിലേക്ക് പോകുന്നതിനിടെ കാസര്‍കോട് […]

കാസര്‍കോട്: ചട്ടഞ്ചാലില്‍ ബൈക്കുകള്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ ബിഫാം വിദ്യാര്‍ത്ഥി മരിച്ചു. രണ്ടുപേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു. ചട്ടഞ്ചാല്‍, ബെണ്ടിച്ചാലിലെ ഗഫൂറിന്റെയും സഫിയയുടെയും മകനും മംഗളൂരു പി.എ കോളേജില്‍ ബിഫാം വിദ്യാര്‍ത്ഥിയുമായ മുഹമ്മദ് തസ്‌നിം(20) ആണ് മരിച്ചത്.
ഒപ്പുമുണ്ടായിരുന്ന സുഹൃത്ത് ബെണ്ടിച്ചാലിലെ ഷെഫീഖ്(20), എതിര്‍ ബൈക്ക് യാത്രക്കാരന്‍ ചട്ടഞ്ചാല്‍ കുന്നാറയിലെ അഷ്ഫാദ് (22) എന്നിവരെയാണ് പരിക്കുകളോടെ മംഗളൂരുവിലെ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചത്. ഇന്നലെ രാത്രി 10 മണിയോടെ ചട്ടഞ്ചാല്‍ പള്ളിക്ക് മുന്‍വശമായിരുന്നു അപകടം. തസ്‌നിമും ഷെഫീഖും ബൈക്കില്‍ ബെണ്ടിച്ചാലിലെ വീട്ടിലേക്ക് പോകുന്നതിനിടെ കാസര്‍കോട് ഭാഗത്തേക്ക് വരികയായിരുന്ന അഷ്ഫാദ് ഓടിച്ച ബൈക്കുമായി കൂട്ടിയിടിക്കുകയായിരുന്നു.
അപകടത്തില്‍ പരിക്കേറ്റ മൂവരെയും പരിസരവാസികള്‍ കാസര്‍കോട്ടെ സ്വകാര്യ ആസ്പത്രിയില്‍ എത്തിച്ചെങ്കിലും അപ്പോഴേക്കും തസ്‌നീം മരണപ്പെടുകയായിരുന്നു. മറ്റുള്ളവരെ ഉടന്‍ തന്നെ മംഗളൂരുവിലെ ആസ്പത്രിയിലേക്ക് മാറ്റി. തസ്‌നിമിന്റെ മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി രാത്രിയോടെ തന്നെ കാസര്‍കോട് ജനറല്‍ ആസ്പത്രി മോര്‍ച്ചറിയില്‍ എത്തിച്ചു.
മരണവിവരമറിഞ്ഞ് വിവിധ ഭാഗങ്ങളിലുള്ള തസ്‌നിമിന്റെ സഹപാഠികളും സുഹൃത്തുക്കളും ബന്ധുക്കളുമടക്കം നിരവധിപേര്‍ മോര്‍ച്ചറിയിലെത്തി. മേല്‍പറമ്പ് പൊലീസ് ഇന്‍ക്വസ്റ്റിന് നേതൃത്വം നല്‍കി. പോസ്റ്റ്‌മോര്‍ട്ട നടപടികള്‍ക്കു ശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടു നല്‍കും. മയ്യത്ത് ബെണ്ടിച്ചാല്‍ ജുമാ മസ്ജിദ് അങ്കണത്തില്‍ ഖബറടക്കും. ത്വഹ്‌റ തസ്‌നിമിന്റെ ഏക സഹോദരിയാണ്.