അംഗ പരിമിതനെ കൊലപ്പെടുത്തി റോഡരികിൽ തള്ളിയ കേസിൽ കാമുകനും കാമുകിയും അറസ്റ്റിൽ

മഞ്ചേശ്വരം: അംഗ പരിമിതനെ കൊലപ്പെടുത്തിയതിന് ശേഷം മൃതദേഹം റോഡരികിൽ ഉപേക്ഷിച്ച കേസിൽ കാമുകനെയും കാമുകിയെയും മഞ്ചേശ്വരം പോലീസ് അറസ്റ്റ് ചെയ്തു. ജെ.സി.ബി.ഡ്രൈവർ അള്ള ഷാബ് എന്ന അള്ള പാഷ (23) കൊല്ലപ്പെട്ട ഹനുമന്തന്റെ ഭാര്യ ഭാഗ്യശ്രി (23) എന്നിവരാണ് അറസ്റ്റിലായത്. തലപ്പാടി ദേവിപുറയിലെ താമസക്കാരനായ ഹനുമന്തനെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയതിന് ശേഷം ഇരുവർ ചേർന്ന്  മുതദേഹം കുഞ്ചുത്തൂർ പദവ് റോഡരികിൽ ഉപേക്ഷിക്കുകയായിരുന്നു. 5 ന് പുലർച്ച രണ്ട് മണിയോടെ ഹനുമന്ത മംഗ്ലൂരുവിലെ ഹോട്ടൽ അടച്ച് വീട്ടിലെത്തിയപ്പോൾ ഭാര്യയുടെ […]

മഞ്ചേശ്വരം: അംഗ പരിമിതനെ കൊലപ്പെടുത്തിയതിന് ശേഷം മൃതദേഹം റോഡരികിൽ ഉപേക്ഷിച്ച കേസിൽ കാമുകനെയും കാമുകിയെയും മഞ്ചേശ്വരം പോലീസ് അറസ്റ്റ് ചെയ്തു. ജെ.സി.ബി.ഡ്രൈവർ അള്ള ഷാബ് എന്ന അള്ള പാഷ (23) കൊല്ലപ്പെട്ട ഹനുമന്തന്റെ ഭാര്യ ഭാഗ്യശ്രി (23) എന്നിവരാണ് അറസ്റ്റിലായത്. തലപ്പാടി ദേവിപുറയിലെ താമസക്കാരനായ ഹനുമന്തനെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയതിന് ശേഷം ഇരുവർ ചേർന്ന് മുതദേഹം കുഞ്ചുത്തൂർ പദവ് റോഡരികിൽ ഉപേക്ഷിക്കുകയായിരുന്നു. 5 ന് പുലർച്ച രണ്ട് മണിയോടെ ഹനുമന്ത മംഗ്ലൂരുവിലെ ഹോട്ടൽ അടച്ച് വീട്ടിലെത്തിയപ്പോൾ ഭാര്യയുടെ കൂടെ കാമുകൻ അള്ള ഷാബിനെ കണ്ടതിനെ ചൊല്ലി വാക്ക് തർക്കവും ഉന്തും തള്ളും നടക്കുന്നതിനിടെ ഹനുമന്തയെ ഇരുവരും ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു.
മഞ്ചേശ്വരം പോലീസ് ആദ്യം അപകട മരണ മെന്നാണ് കരുതിയത്.പിന്നീട് നാട്ടുകാർ സംശയം പ്രകടിപ്പിച്ചതോടെ മൃതദേഹം കണ്ണൂർ പെരിയാരം മെഡിക്കൽ കോളേജ് ആസ്പത്രിയിൽ നടത്തിയ പോസ്റ്റ് മോർട്ടത്തിലാണ് കൊലപാതകമായി തെളിഞ്ഞത്.കൊല നടക്കുന്ന ഒരാഴ്ച്ച മുമ്പ് ഹനുമന്തയും അള്ള ഷാബു വാക്തർക്കവും ഉന്തും തള്ളും നടത്തായി പരിസരവാസികളിൽ നിന്ന് പോലീസിന് വിവരം കിട്ടിരുന്നു. ഇതാണ് പ്രതികളെ പെട്ടെന്ന് പിടിക്കാൻ കഴിഞ്ഞത്. മഞ്ചേശ്വരം സ്റ്റേഷൻ ഹൗസ് ഓഫിസർ ഷൈൻ, എസ്.ഐ രാഘവൻ എന്നിവരുടെ പോലീസ് സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്

Related Articles
Next Story
Share it