മംഗളൂരുവിനടുത്ത ബണ്ട്വാളില്‍ ബൈക്കില്‍ ലോറിയിടിച്ച് ആറാംക്ലാസ് വിദ്യാര്‍ഥിക്ക് ദാരുണമരണം; അച്ഛന്‍ ഗുരുതരനിലയില്‍ ആസ്പത്രിയില്‍
മംഗളൂരു: മംഗളൂരുവിനടുത്ത് ബണ്ട്വാളില്‍ ബൈക്കില്‍ ലോറിയിടിച്ച് ആറാംക്ലാസ് വിദ്യാര്‍ഥിക്ക് ദാരുണമരണം. ഗഡിയാരയിലെ കേരെയ്ക്ക് സമീപം ദേശീയപാതയില്‍ തിങ്കളാഴ്ച വൈകിട്ടാണ് അപകടം നടന്നത്. ബണ്ട്വാള്‍ ബുഡോളിയിലെ ദിനേശ് ഷെട്ടിയുടെ മകനും ആറാം ക്ലാസ് വിദ്യാര്‍ത്ഥിയുമായ അദ്വൈത് ഡി ഷെട്ടി (11) ആണ് അപകടത്തില്‍ മരിച്ചത്. പിതാവ് ദിനേശ് ഷെട്ടിയെ ഗുരുതര പരിക്കുകളോടെ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചു. ബുഡോളിയിലെ ഈസ്ഡം സ്‌കൂളിലെ വിദ്യാര്‍ത്ഥിയായിരുന്നു അദ്വൈത്. സ്‌കൂള്‍ വിട്ട് അച്ഛനൊപ്പം ഇരുചക്രവാഹനത്തില്‍ വീട്ടിലേക്ക് മടങ്ങുമ്പോള്‍ ബംഗളൂരു ഭാഗത്തേക്ക് പോവുകയായിരുന്ന ലോറി ഇടിക്കുകയായിരുന്നു. അപകടത്തില്‍ […]

മംഗളൂരു: മംഗളൂരുവിനടുത്ത് ബണ്ട്വാളില്‍ ബൈക്കില്‍ ലോറിയിടിച്ച് ആറാംക്ലാസ് വിദ്യാര്‍ഥിക്ക് ദാരുണമരണം. ഗഡിയാരയിലെ കേരെയ്ക്ക് സമീപം ദേശീയപാതയില്‍ തിങ്കളാഴ്ച വൈകിട്ടാണ് അപകടം നടന്നത്.
ബണ്ട്വാള്‍ ബുഡോളിയിലെ ദിനേശ് ഷെട്ടിയുടെ മകനും ആറാം ക്ലാസ് വിദ്യാര്‍ത്ഥിയുമായ അദ്വൈത് ഡി ഷെട്ടി (11) ആണ് അപകടത്തില്‍ മരിച്ചത്. പിതാവ് ദിനേശ് ഷെട്ടിയെ ഗുരുതര പരിക്കുകളോടെ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചു. ബുഡോളിയിലെ ഈസ്ഡം സ്‌കൂളിലെ വിദ്യാര്‍ത്ഥിയായിരുന്നു അദ്വൈത്. സ്‌കൂള്‍ വിട്ട് അച്ഛനൊപ്പം ഇരുചക്രവാഹനത്തില്‍ വീട്ടിലേക്ക് മടങ്ങുമ്പോള്‍ ബംഗളൂരു ഭാഗത്തേക്ക് പോവുകയായിരുന്ന ലോറി ഇടിക്കുകയായിരുന്നു. അപകടത്തില്‍ സ്‌കൂട്ടര്‍ പൂര്‍ണമായും തകര്‍ന്നു.