പിതാവ് ഓടിച്ച ലോറിയുടെ ചക്രങ്ങള്‍ ദേഹത്ത് കയറിയിറങ്ങി എട്ടുവയസുകാരന് ദാരുണമരണം

മംഗളൂരു: പിതാവ് ഓടിച്ച ലോറിയുടെ ചക്രങ്ങള്‍ ദേഹത്ത് കയറിയിറങ്ങി എട്ടുവയസുകാരന് ദാരുണമരണം. ഉജിറെ അത്താജയിലെ ഇബ്രാഹിം-റഹ്‌മത്ത് ദമ്പതികളുടെ മകന്‍ മുര്‍ശിദ് ആണ് മരിച്ചത്. ബുധനാഴ്ച വൈകീട്ട് മൂഡബിദ്രിയിലെ ക്വാറിക്ക് സമീപമാണ് അപകടമുണ്ടായത്. മുര്‍ശിദ് ഇബ്രാഹിമിന്റെ കൂടെ ലോറിയില്‍ കല്ല് ക്വാറിയിലേക്ക് പോയതായിരുന്നു. ഇതിനിടെ മുര്‍ശിദ് ലോറിക്ക് പിറകില്‍ നിന്നത് ഇബ്രാഹം കണ്ടില്ല. ഇബ്രാഹിം പിറകോട്ടെടുത്ത ലോറിക്കടിയില്‍ കുട്ടി അകപ്പെടുകയായിരുന്നു. ലോറിയുടെ ചക്രങ്ങള്‍ മുര്‍ശിദിന്റെ ദേഹത്ത് കയറിയിറങ്ങുകയും ചെയ്തു. ഗുരുതരമായി പരിക്കേറ്റ കുട്ടിയെ ഉടന്‍ തന്നെ അടുത്തുള്ള ആസ്പത്രിയില്‍ […]

മംഗളൂരു: പിതാവ് ഓടിച്ച ലോറിയുടെ ചക്രങ്ങള്‍ ദേഹത്ത് കയറിയിറങ്ങി എട്ടുവയസുകാരന് ദാരുണമരണം. ഉജിറെ അത്താജയിലെ ഇബ്രാഹിം-റഹ്‌മത്ത് ദമ്പതികളുടെ മകന്‍ മുര്‍ശിദ് ആണ് മരിച്ചത്. ബുധനാഴ്ച വൈകീട്ട് മൂഡബിദ്രിയിലെ ക്വാറിക്ക് സമീപമാണ് അപകടമുണ്ടായത്. മുര്‍ശിദ് ഇബ്രാഹിമിന്റെ കൂടെ ലോറിയില്‍ കല്ല് ക്വാറിയിലേക്ക് പോയതായിരുന്നു. ഇതിനിടെ മുര്‍ശിദ് ലോറിക്ക് പിറകില്‍ നിന്നത് ഇബ്രാഹം കണ്ടില്ല. ഇബ്രാഹിം പിറകോട്ടെടുത്ത ലോറിക്കടിയില്‍ കുട്ടി അകപ്പെടുകയായിരുന്നു. ലോറിയുടെ ചക്രങ്ങള്‍ മുര്‍ശിദിന്റെ ദേഹത്ത് കയറിയിറങ്ങുകയും ചെയ്തു. ഗുരുതരമായി പരിക്കേറ്റ കുട്ടിയെ ഉടന്‍ തന്നെ അടുത്തുള്ള ആസ്പത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും മരണം സംഭവിച്ചു. ഇബ്രാഹിമിന്റെ രണ്ട് മക്കളില്‍ മൂത്തയാളാണ് മുര്‍ശിദ്. സഫ സഹോദരിയാണ്.

Related Articles
Next Story
Share it