ബോവിക്കാനം ലയണ്‍സ് ക്ലബ്ബ് എല്‍.ബി.എസ് കോളേജില്‍ ദേശീയ കാന്‍സര്‍ അവബോധന ദിനം ആചരിച്ചു

ബോവിക്കാനം: ബോവിക്കാനം ലയണ്‍സ് ക്ലബ്ബിന്റെ അഭിമുഖ്യത്തില്‍ മുളിയാര്‍ സി.എച്ച്.സി എല്‍.ബി.എസ് എഞ്ചിനിയറിംഗ് കോളേജ് എന്‍.എസ്.എസ് യൂണിറ്റിന്റെ സഹകരണത്തോടെ എല്‍.ബി.എസ് കോളേജില്‍ ദേശീയ കാന്‍സര്‍ അവബോധ ദിനാചരണം നത്തി. ലയണ്‍സ് പ്രസിഡണ്ട് ബി. അഷ്‌റഫ് ഉദ്ഘാടനം ചെയ്തു. കാന്‍സറുകള്‍ പലപ്പോഴും സാധാരണക്കാരില്‍ കണ്ടെത്തുന്നത് നാലാമത്തെ ഘട്ടത്തിലാണ്.അതുകൊണ്ട് തന്നെ ചികിത്സ ഫലിക്കാതെ വരുന്നു. കാന്‍സറിന്റെ കാരണം, രോഗ ലക്ഷണങ്ങള്‍,എങ്ങനെ നേരത്തെ കണ്ടെത്താം, ശരിയായ ചികിത്സ കിട്ടുന്ന സ്ഥാപനങ്ങള്‍ എന്നിവയെ കുറിച്ചുള്ള അവബോധം ജനങ്ങളില്‍ ഉണ്ടാക്കുകയാണ് പരിപാടിയുടെ ലക്ഷ്യം.ലയണ്‍ വൈസ് പ്രസിഡന്റ് […]

ബോവിക്കാനം: ബോവിക്കാനം ലയണ്‍സ് ക്ലബ്ബിന്റെ അഭിമുഖ്യത്തില്‍ മുളിയാര്‍ സി.എച്ച്.സി എല്‍.ബി.എസ് എഞ്ചിനിയറിംഗ് കോളേജ് എന്‍.എസ്.എസ് യൂണിറ്റിന്റെ സഹകരണത്തോടെ എല്‍.ബി.എസ് കോളേജില്‍ ദേശീയ കാന്‍സര്‍ അവബോധ ദിനാചരണം നത്തി. ലയണ്‍സ് പ്രസിഡണ്ട് ബി. അഷ്‌റഫ് ഉദ്ഘാടനം ചെയ്തു. കാന്‍സറുകള്‍ പലപ്പോഴും സാധാരണക്കാരില്‍ കണ്ടെത്തുന്നത് നാലാമത്തെ ഘട്ടത്തിലാണ്.
അതുകൊണ്ട് തന്നെ ചികിത്സ ഫലിക്കാതെ വരുന്നു. കാന്‍സറിന്റെ കാരണം, രോഗ ലക്ഷണങ്ങള്‍,എങ്ങനെ നേരത്തെ കണ്ടെത്താം, ശരിയായ ചികിത്സ കിട്ടുന്ന സ്ഥാപനങ്ങള്‍ എന്നിവയെ കുറിച്ചുള്ള അവബോധം ജനങ്ങളില്‍ ഉണ്ടാക്കുകയാണ് പരിപാടിയുടെ ലക്ഷ്യം.
ലയണ്‍ വൈസ് പ്രസിഡന്റ് മസൂദ് ബോവിക്കാനം അധ്യക്ഷം വഹിച്ചു.
മുളിയാര്‍ സി.എച്ച്.സി മെഡിക്കല്‍ ഓഫീസര്‍ ഡോ.ഷമീമ തന്‍വീര്‍ ക്ലാസ്സെടുത്തു.
ലയണ്‍സ് വൈസ് പ്രസിഡന്റ് കുമാരന്‍ ബി.സി,ഹെല്‍ത്ത് സൂപ്പര്‍വൈസര്‍ എ. രാഘവന്‍, സാദത്ത് മുതലപ്പാറ, എന്‍.എസ്.എസ് ചാര്‍ജ് ഓഫീസര്‍ കബീര്‍, ജയദേവന്‍, എന്‍.എസ്.എസ് യൂനിറ്റ് ലീഡര്‍ ആനന്ദ് ആര്‍.എസ് എന്നിവര്‍ പ്രസംഗിച്ചു.

Related Articles
Next Story
Share it