അതിര്‍ത്തിയില്‍ നിയന്ത്രണം വീണ്ടും കടുപ്പിച്ചു; കേരളത്തില്‍ നിന്ന് കര്‍ണാടകയിലേക്കുള്ള കെ.എസ്.ആര്‍.ടി.സി ബസ് സര്‍വീസ് നിര്‍ത്തിവെച്ചു
തലപ്പാടി: കോവിഡിന്റെ പശ്ചാത്തലത്തില്‍ ദക്ഷിണകന്നഡ ജില്ലാ ഭരണകൂടം അതിര്‍ത്തിയില്‍ നിയന്ത്രണം കടുപ്പിച്ചതോടെ കേരളത്തില്‍ നിന്ന് കര്‍ണാടകയിലേക്കുള്ള കെ.എസ്.ആര്‍.ടി.സി ബസ് സര്‍വീസുകള്‍ ഒരാഴ്ചത്തേക്ക് നിര്‍ത്തിവെച്ചു. കേരളത്തില്‍ നിന്നുള്ള ബസുകള്‍ ഒരാഴ്ചക്കാലത്തേക്ക് കര്‍ണാടകയിലേക്ക് പ്രവേശിക്കേണ്ടെന്നാണ് ദക്ഷണികന്നഡ ജില്ലാകലക്ടര്‍ ഉത്തരവിറക്കിയത്. ഈ സാഹചര്യത്തില്‍ കാസര്‍കോട്-മംഗളൂരു, കാസര്‍കോട്-സുള്ള്യ, കാസര്‍കോട്-പുത്തൂര്‍ എന്നിവിടങ്ങളിലേക്കുള്ള കെ.എസ്.ആര്‍.ടി.സി ബസുകള്‍ ഒരാഴ്ച അതിര്‍ത്തിവരെ മാത്രമേ സര്‍വീസ് നടത്തുകയുള്ളൂവെന്ന് കെ.എസ്.ആര്‍.ടി.സി നോര്‍ത്ത് സോണ്‍ ഇന്‍ചാര്‍ജ് അറിയിച്ചു. കേരളത്തില്‍ നിന്ന് കര്‍ണാടകയിലേക്ക് യാത്ര ചെയ്യുന്നവര്‍ കര്‍ണാടകയിലെത്തുന്നതിന് 72 മണിക്കൂറിനുള്ളില്‍ എടുത്ത ആര്‍.ടി.പി.സി.ആര്‍ നെഗറ്റീവ് […]

തലപ്പാടി: കോവിഡിന്റെ പശ്ചാത്തലത്തില്‍ ദക്ഷിണകന്നഡ ജില്ലാ ഭരണകൂടം അതിര്‍ത്തിയില്‍ നിയന്ത്രണം കടുപ്പിച്ചതോടെ കേരളത്തില്‍ നിന്ന് കര്‍ണാടകയിലേക്കുള്ള കെ.എസ്.ആര്‍.ടി.സി ബസ് സര്‍വീസുകള്‍ ഒരാഴ്ചത്തേക്ക് നിര്‍ത്തിവെച്ചു. കേരളത്തില്‍ നിന്നുള്ള ബസുകള്‍ ഒരാഴ്ചക്കാലത്തേക്ക് കര്‍ണാടകയിലേക്ക് പ്രവേശിക്കേണ്ടെന്നാണ് ദക്ഷണികന്നഡ ജില്ലാകലക്ടര്‍ ഉത്തരവിറക്കിയത്. ഈ സാഹചര്യത്തില്‍ കാസര്‍കോട്-മംഗളൂരു, കാസര്‍കോട്-സുള്ള്യ, കാസര്‍കോട്-പുത്തൂര്‍ എന്നിവിടങ്ങളിലേക്കുള്ള കെ.എസ്.ആര്‍.ടി.സി ബസുകള്‍ ഒരാഴ്ച അതിര്‍ത്തിവരെ മാത്രമേ സര്‍വീസ് നടത്തുകയുള്ളൂവെന്ന് കെ.എസ്.ആര്‍.ടി.സി നോര്‍ത്ത് സോണ്‍ ഇന്‍ചാര്‍ജ് അറിയിച്ചു. കേരളത്തില്‍ നിന്ന് കര്‍ണാടകയിലേക്ക് യാത്ര ചെയ്യുന്നവര്‍ കര്‍ണാടകയിലെത്തുന്നതിന് 72 മണിക്കൂറിനുള്ളില്‍ എടുത്ത ആര്‍.ടി.പി.സി.ആര്‍ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് കയ്യില്‍ കരുതണമെന്നാണ് നിര്‍ദേശം. കോവിഡ് പ്രതിരോധവാക്സിന്‍ സ്വീകരിച്ചതിന്റെ സര്‍ട്ടിഫിക്കറ്റ് സ്വീകാര്യമല്ലെന്നും കര്‍ണാടക വ്യക്തമാക്കി. കേരളത്തില്‍ നിന്ന് കര്‍ണാടകയിലേക്ക് യാത്ര പോകുന്നവരെ തടയുന്നതിനായി തലപ്പാടി അതിര്‍ത്തിയില്‍ പരിശോധന കര്‍ശനമാക്കിയിരിക്കുകയാണ്. കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് ഇല്ലാത്തവരെ ആരെയും കടത്തിവിടുന്നില്ല. കര്‍ണാടകയിലേക്കുള്ള യാത്ര ഒഴിവാക്കാന്‍ കഴിയാത്തതാണെങ്കില്‍ കോവിഡ് പരിശോധനക്ക് വിധേയമായി ഫലം വരുന്നത് വരെ കാത്തിരിക്കണം. ഫലം നെഗറ്റീവ് ആണെങ്കില്‍ മാത്രം പ്രവേശനം നല്‍കും. അതിര്‍ത്തിയില്‍ വീണ്ടും നിയന്ത്രണം വന്നതോടെ ജോലിയാവശ്യത്തിനും പഠിക്കാനും ദിവസവും കേരളത്തില്‍ നിന്ന് കര്‍ണാടകയിലേക്ക് യാത്ര ചെയ്യുന്നവര്‍ ദുരിതത്തിലായിരിക്കുകയാണ്. വിദഗ്ധ ചികിത്സക്ക് ആസ്പത്രിയിലേക്ക് പോകേണ്ടവരും വ്യാപാരസംബന്ധമായ ആവശ്യങ്ങള്‍ക്ക് പോകുന്നവരും പ്രതിസന്ധിയിലാണ്. ആദ്യലോക്ഡൗണിലും രണ്ടാം ലോക്ഡൗണിലും കാസര്‍കോട് നിന്ന് കര്‍ണാടകയിലേക്കുള്ള കെ.എസ്.ആര്‍.ടി.സി ബസ് സര്‍വീസ് ഏറെ നാള്‍ നിര്‍ത്തിവെച്ചിരുന്നു. രണ്ടാംലോക്ഡൗണില്‍ ഇളവ് ലഭിച്ചതോടെയാണ് സര്‍വീസ് പുനരാരംഭിച്ചിരുന്നത്. ഇപ്പോള്‍ വീണ്ടും യാത്ര തടസപ്പെട്ടതോടെ ദുരിതം ഇരട്ടിച്ചിരിക്കുകയാണ്.