കാസര്‍കോട്: ‘സി.എച്ച് എന്ന പാഠപുസ്തകം’ ക്യാമ്പയിന്റെ ഭാഗമായി ജിദ്ദ കെ.എം .സി.സി കാസര്‍കോട് മണ്ഡലം കമ്മിറ്റി കാസര്‍കോട് മണ്ഡലം പരിധിയിലെ ലൈബ്രറികള്‍ക്കും പാര്‍ട്ടി ഓഫീസുകള്‍ക്കും നല്കുന്ന സി.എച്ചിനെ കുറിച്ചുള്ള പുസ്തകങ്ങളില്‍ കാസര്‍കോട് മുന്‍സിപ്പല്‍ ലൈബ്രറിക്കുള്ള പുസ്തകങ്ങള്‍ മുന്‍സിപ്പല്‍ ചെയര്മാന് അഡ്വ. വി.എം മുനീറിന് ജിദ്ദ കെ.എം.സി.സി സെന്‍ട്രല്‍ കമ്മിറ്റി ട്രഷറര്‍ അന്‍വര്‍ ചെരങ്കൈ കൈമാറി. വിവിധ ലൈബ്രറികള്‍ക്കും സ്ഥാപനങ്ങള്‍ക്കും സി.എച്ചിനെ കുറിച്ചുള്ള ഒലീവ് ബുക്സ് പ്രസിദ്ധീകരിച്ച 12 പുസ്തകങ്ങളാണ് നല്‍കുന്നത്.
നഗര സഭാ സ്റ്റാന്റിങ് കമ്മിറ്റി ചെയര്മാന് അബ്ബാസ് ബീഗം, നഗരസഭാ കൗണ്‍സിലര്‍ ഖാലിദ് പച്ചക്കാട്, യൂത്ത് ലീഗ് ജില്ലാ വൈസ് പ്രസിഡണ്ട് എം എ നജീബ്, മുന്‍സിപ്പല്‍ യൂത്ത് ലീഗ് പ്രസിഡന്റ് അജ്മല്‍ തളങ്കര, ഖലീല്‍ കൊല്ലമ്പാടി,ഏകെ ഷാഫി, എ പി ജാഫര്‍ തുടങ്ങിയവര്‍ ചടങ്ങില്‍ സംബന്ധിച്ചു.