കാസര്‍കോട്: പുസ്തകങ്ങള്‍ക്ക് മരണമില്ലെന്നും അത് മനുഷ്യന്റെ സാംസ്കാരിക ഇടങ്ങളില്‍ എന്നും സത്യമായി നിലനില്‍ക്കുമെന്നും കാസര്‍കോട് എം.എല്‍.എ എന്‍.എ.നെല്ലിക്കുന്ന് പറഞ്ഞു. കാസര്‍കോടിന് സ്വന്തമായി ഒരു പുസ്തകശാല എന്ന സ്വപ്നം യാഥാര്‍ത്ഥ്യമാക്കിയ അക്ഷരം ബുക്ക് സെന്റര്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ആറായിരത്തിലധികം വരുന്ന പുസ്തക ശേഖരങ്ങളുടെ ലെന്‍ഡിംഗ് ലൈബ്രറി പരിസ്ഥിതി പ്രവര്‍ത്തകനും എഴുത്തുകാരനുമായ ഡി.വൈ.എസ്.പി ഡോ.ബാലകൃഷ്ണന് വായനക്കാര്‍ക്ക് സമര്‍പ്പിച്ചു. ചിന്മയ കോളേജ് പ്രിന്‍സിപ്പല്‍ വി. രാഘവന്, ഹരീഷ് പന്തക്കല്‍, ബാലകൃഷ്ണന് നായര്‍, ഷാഫി നെല്ലിക്കുന്ന്, ഹരിദാസ്, ജോസഫ് ലോറന്‍സ്, രവി, ജെയിംസ്, അഡ്വ. ജയമോഹന് സംബന്ധിച്ചു. കഥാകൃത്ത് എം. ചന്ദ്രപ്രകാശ് അക്ഷരം ബുക്സിന്റെ പ്രവര്‍ത്തനങ്ങള്‍ വിശദീകരിച്ചു.