പുഞ്ചിരിയില്‍ കണ്ണീരൊതുക്കിയ ഭിഷഗ്വരന്‍
ഏതോ ഒരു പുതിയ പുസ്തകമെടുത്ത് പേജുകള്‍ മറിക്കുകയായിരുന്നു ഞാന്‍. പട്ടണത്തിലെ മൗലവി ബുക്ക് ഡിപ്പോവില്‍ വന്ന പര്‍ദ്ദധാരികളായ രണ്ടു യുവതികള്‍ കുലീനതയുടെ പുഞ്ചിരിയോടെ അരികില്‍ വന്നു. നല്ല പരിചയഭാവത്തോടെ ആഗതരുടെ ചോദ്യം: 'നിങ്ങള്‍ ഡോക്ടറല്ലേ? 'അല്ല, എന്റെ സഹോദരന്‍ ഡോക്ടറാണ്. സഹോദരി (കസിന്‍) ഡോക്ടറാണ്. കുടുംബത്തില്‍ കുറെ ഡോക്ടര്‍മാര്‍ ഉണ്ട്. പക്ഷെ ഞാനല്ല.' ഇത്രയൊക്കെ പറഞ്ഞിട്ടും യുവതികള്‍ക്ക് സമാധാനമായില്ല. വീണ്ടും അവരുടെ ചോദ്യം: 'നിങ്ങള്‍ വിഷ്ണുഭട്ടല്ലേ?' മേല്‍ സംഭാഷണത്തില്‍ നിന്ന് രണ്ടു കാര്യങ്ങള്‍ മനസ്സിലായി. ഒന്ന്, പട്ടണത്തില്‍ […]
ഏതോ ഒരു പുതിയ പുസ്തകമെടുത്ത് പേജുകള്‍ മറിക്കുകയായിരുന്നു ഞാന്‍. പട്ടണത്തിലെ മൗലവി ബുക്ക് ഡിപ്പോവില്‍ വന്ന പര്‍ദ്ദധാരികളായ രണ്ടു യുവതികള്‍ കുലീനതയുടെ പുഞ്ചിരിയോടെ അരികില്‍ വന്നു. നല്ല പരിചയഭാവത്തോടെ ആഗതരുടെ ചോദ്യം: 'നിങ്ങള്‍ ഡോക്ടറല്ലേ? 'അല്ല, എന്റെ സഹോദരന്‍ ഡോക്ടറാണ്. സഹോദരി (കസിന്‍) ഡോക്ടറാണ്. കുടുംബത്തില്‍ കുറെ ഡോക്ടര്‍മാര്‍ ഉണ്ട്. പക്ഷെ ഞാനല്ല.' ഇത്രയൊക്കെ പറഞ്ഞിട്ടും യുവതികള്‍ക്ക് സമാധാനമായില്ല. വീണ്ടും അവരുടെ ചോദ്യം: 'നിങ്ങള്‍ വിഷ്ണുഭട്ടല്ലേ?' മേല്‍ സംഭാഷണത്തില്‍ നിന്ന് രണ്ടു കാര്യങ്ങള്‍ മനസ്സിലായി. ഒന്ന്, പട്ടണത്തില്‍ […]
ഏതോ ഒരു പുതിയ പുസ്തകമെടുത്ത് പേജുകള്‍ മറിക്കുകയായിരുന്നു ഞാന്‍. പട്ടണത്തിലെ മൗലവി ബുക്ക് ഡിപ്പോവില്‍ വന്ന പര്‍ദ്ദധാരികളായ രണ്ടു യുവതികള്‍ കുലീനതയുടെ പുഞ്ചിരിയോടെ അരികില്‍ വന്നു. നല്ല പരിചയഭാവത്തോടെ ആഗതരുടെ ചോദ്യം: 'നിങ്ങള്‍ ഡോക്ടറല്ലേ? 'അല്ല, എന്റെ സഹോദരന്‍ ഡോക്ടറാണ്. സഹോദരി (കസിന്‍) ഡോക്ടറാണ്. കുടുംബത്തില്‍ കുറെ ഡോക്ടര്‍മാര്‍ ഉണ്ട്. പക്ഷെ ഞാനല്ല.' ഇത്രയൊക്കെ പറഞ്ഞിട്ടും യുവതികള്‍ക്ക് സമാധാനമായില്ല. വീണ്ടും അവരുടെ ചോദ്യം: 'നിങ്ങള്‍ വിഷ്ണുഭട്ടല്ലേ?' മേല്‍ സംഭാഷണത്തില്‍ നിന്ന് രണ്ടു കാര്യങ്ങള്‍ മനസ്സിലായി. ഒന്ന്, പട്ടണത്തില്‍ ജനപ്രിയനായ വിഷ്ണുഭട്ട് എന്നു പേരുള്ള നല്ല ഒരു ഭിഷഗ്വരനുണ്ട്. ഞങ്ങള്‍ക്ക് തമ്മില്‍ ഭാവങ്ങളിലോ അവയവങ്ങളിലോ എന്തോ സാമ്യമുണ്ട്. ഡോ. വിഷ്ണുഭട്ടെന്ന് തെറ്റിദ്ധരിച്ച് ആ തരുണികള്‍ എന്തോ സംശയം ചോദിക്കാന്‍ എന്റെ അടുത്ത് വന്നതായിരിക്കാം. കുറ്റം പറയാനില്ല. ഏതാണ്ടര നൂറ്റാണ്ടാകാറായി ഇവിടെ പ്രാക്ടീസ് ചെയ്യുന്ന എന്നോട് നിങ്ങള്‍ വക്കീലല്ലേ എന്ന് ഇതുവരെ ആരും ചോദിച്ചിട്ടില്ല. ഡോക്ടര്‍മാര്‍ക്ക് സമൂഹത്തില്‍ നല്ല സ്ഥാനവും അംഗീകാരവും ഉണ്ടെന്നര്‍ത്ഥം.
ഇതെഴുതുമ്പോള്‍ എന്റെ കയ്യിലുള്ളത് കാസര്‍കോട്ടെ ജനകീയ ഡോക്ടര്‍ അബ്ദുല്‍ സത്താറിന്റെ യാത്രകള്‍ അനുഭവങ്ങള്‍ എന്ന കൊച്ചു പുസ്തകം. റഫീഖ് അഹമ്മദിന്റെ ആറുപേജ് നീണ്ട അവതാരികയുള്ള ഈ പുസ്തകത്തില്‍ ഇരുപത് ലഘുലേഖനങ്ങളാണുള്ളത്. ഓരോന്നും വിശദീകരണം കൊണ്ട് വിപുലീകരിക്കാവുന്നവ. ഇരുപതാം അദ്ധ്യായം ഏറെ ഹൃദയസ്പൃക്കാണ്. പുത്രന്റെയും സഹധര്‍മ്മിണിയുടെയും അടുത്തടുത്തുണ്ടായ വിയോഗമാണ് ചിന്താവസ്തു. അതു ഹൃദയത്തിലുണ്ടാക്കിയ ആധിയുടെ ഘോരരൂപം ഈ അദ്ധ്യായത്തില്‍ കാച്ചിക്കുറുക്കി അവതരിപ്പിക്കുന്ന കാവ്യത്മകമായ ആവിഷ്‌ക്കാരമാണ്. പരസ്പര വിശ്വാസത്തിലോ സ്‌നേഹത്തിലോ അധിഷ്ഠിതമല്ലാത്ത ഇന്നത്തെ കുടുംബ ബന്ധങ്ങള്‍ പ്രത്യേകിച്ചു ഭാര്യാഭര്‍ത്തൃ ബന്ധങ്ങള്‍ ദുര്‍ബലവും അല്‍പായുസുക്കളുമാണ്. എന്നാല്‍ ഒരാള്‍ക്കു മറ്റാള്‍ തണല്‍ എന്ന നിലക്കായിരുന്നു സത്താര്‍-ഷമീമ ദമ്പതികളുടെ ജീവിതം.
'ഒരേ കളിപ്പാട്ടമോരേ
കളിക്കൂ-
ത്തോരേ
കളിത്തൊട്ടിലെരേ
വികാരം
ഒരാള്‍ക്കു മറ്റാള്‍
തണലീ നിലക്കാ
യിരുന്നു ഹാ കൊച്ചു
കിടാങ്ങള്‍ ഞങ്ങള്‍'
- നാലപ്പാട്.
ജീവിത നൗക സ്വച്ഛന്ദം മുന്നോട്ടു നീങ്ങുമ്പോള്‍ മകനെയും സഹധര്‍മ്മിണിയേയും വിധി വിളിച്ചു കൊണ്ടു പോയി. അവര്‍ മരിച്ചിരിക്കുന്നു എന്നത് യാഥാര്‍ത്ഥ്യമായിരിക്കാം. പക്ഷെ അത് അംഗീകരിക്കാനും ഓര്‍ക്കാനും ഡോക്ടര്‍ക്ക് പ്രയാസമുണ്ട്. കേള്‍വികേട്ട ഇംഗ്ലീഷ് കവി ജോണ്‍ കീറ്റ്‌സ് മരിച്ചപ്പോള്‍ പി.ബി.ഷെല്ലി പാടി: 'കീറ്റ്‌സ് മരിച്ചിട്ടില്ല. മരണമാണ് മരിച്ചത്.' (Adonas : An Elegy written on the death of John Keats, Written and published by P.B. Shelly in 1821).
'എന്റെ വീട്ടുമുറ്റത്തെ പൂക്കളും ചെടികളും തലോടലുകള്‍ ഏല്‍ക്കാത്ത ദിസങ്ങളാണ് ഇപ്പോള്‍' എന്ന ഡോ: സത്താറിന്റെ വരികള്‍ വായിക്കുമ്പോള്‍ വായനക്കാരന്റെ ഹൃദയവും ഒരു തരം വേദനയിലാമഗ്നമാകും. ഇന്ന് രാത്രിയുടെ ഉറക്കം വരാത്ത യാമങ്ങളില്‍ ഷമീമയുടെയും മകന്റെയും ഓര്‍മ്മകള്‍ ഓരോന്നോരോന്നായി മനസ്സില്‍ കയറിവരികയായിരിക്കാം. ഓരോന്നോരോര്‍ത്ത് നെടുവീര്‍പ്പിടുകയാവാം. പോസ്റ്റ്മാന്‍ എന്ന ലേഖനത്തില്‍ നര്‍മ്മത്തിന്റെ മേല്‍പൊടിയുണ്ട്. മരണ വിവരം പോലുള്ള കാര്യങ്ങള്‍ സത്വരമായി അറിയിക്കാനാണ് പണ്ടു കാലങ്ങളില്‍ കമ്പി സന്ദേശം അയിച്ചിരുന്നത്. കമ്പി എന്ന സംവിധാനം കാലഹരണപ്പെട്ടു. വലിയ ലാഭപ്രതീക്ഷയോടെ കച്ചവടാവശ്യാര്‍ത്ഥം കോയമ്പത്തൂര്‍ക്ക് പോയ ഒരാള്‍ അവിടെ എത്തിയ വിവരം അറിയിക്കാന്‍ കമ്പി അയക്കുകയുണ്ടായി. 'ബിസിനസ്സ് ഡൗണ്‍' എന്നായിരുന്നു ഉള്ളടക്കം. വീട്ടുകാര്‍ വിചാരിച്ചത് 'പരേതന്റെ' മരണ വൃത്താന്തമെന്നായിരുന്നു. കമ്പി കിട്ടിയതും വീട്ടില്‍ കൂട്ടക്കരച്ചിലായി. ഇതിലും രസകരമായ ഒരു സംഭവം ഞാനോര്‍ക്കുന്നു. എന്റെ അടുത്ത ബന്ധുവിന് കേന്ദ്ര സര്‍ക്കാറിന്റെ ലേബര്‍ ഡിപ്പാര്‍ട്ടുമെന്റില്‍ ജോലി കിട്ടി.
ആദ്യത്തെ പോസ്റ്റിംഗ് ബാംഗ്ലൂരില്‍. സുഖത്തോടെ ബാംഗ്ലൂര്‍ എത്തിയെന്ന് വൃദ്ധരായ മാതാപിതാക്കളെ അറിയിക്കാന്‍ അയാള്‍ നാട്ടിലേക്ക് കമ്പി അയക്കുകയായിരുന്നു. തപ്പാലാപ്പീസില്‍ പോയി നിര്‍ദ്ദിഷ്ട ഫോം വാങ്ങി 'റീച്ച്ഡ് സേഫ്‌ലി' എന്ന സന്ദേശത്തിലുള്ള 'കോഡ് ' എഴുതിക്കൊടുത്തു. കമ്പിയിലെ സന്തോഷ വാര്‍ത്ത വായിക്കാന്‍ വയോധികനും റിട്ടയേര്‍ഡ് അധ്യാപകനുമായ പിതാവ് തുനിഞ്ഞപ്പോള്‍ സന്ദേശം ഇങ്ങനെ: 'വിഷ് യു എ ഹേപ്പി ആന്റ് ലോംഗ് മേരീഡ് ലൈഫ്.' ഇത് വായിച്ച മാഷ് അന്ധാളിച്ചു പോയി. കമ്പി സന്ദേശത്തിന്റെ കോഡ് മാറിപ്പോയതായിരുന്നു.
-അഡ്വ. ബി.എഫ് അബ്ദുല്‍ റഹ്മാന്‍