'വടക്കന്‍ മൊഴിപ്പെരുമ' ചര്‍ച്ച വ്യത്യസ്ത അനുഭവമായി

ദോഹ: ഖത്തര്‍ കെഎംസിസി മഞ്ചേശ്വരം മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ വടക്കന്‍ മൊഴിപ്പെരുമ എന്ന തലക്കെട്ടില്‍ ദോഹയില്‍ വെച്ച് നടന്ന പുസ്തക പ്രകാശനവും ഭാഷാ ചര്‍ച്ചയും കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള മലയാളി പ്രവാസി സമൂഹത്തിനു വ്യത്യസ്തമായ അനുഭവമായി. ചടങ്ങില്‍ കാസര്‍കോട് സൗഹൃദ ഐക്യവേദി പ്രസിദ്ധീകരിച്ച ഖന്ന അബ്ദുല്ല കുഞ്ഞിയുടെ കാസറകോടന്‍ ഗ്രാമ ജീവിതത്തിന്റെ തൊള്ളായിരത്തി അറുപതുകളിലെ നേര്‍കാഴ്ചകള്‍ പ്രാദേശിക ഭാഷാഭേദത്തില്‍ തന്നെ വിവരിക്കുന്ന 'മൊഗ്രാല്‍ മൊഴികള്‍' എന്ന പുസ്തകത്തിന്റെ ഖത്തറിലെ പ്രകാശനം ചെറുകാട് അവാര്‍ഡ് ജേതാവായ സാഹിത്യകാരി […]

ദോഹ: ഖത്തര്‍ കെഎംസിസി മഞ്ചേശ്വരം മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ വടക്കന്‍ മൊഴിപ്പെരുമ എന്ന തലക്കെട്ടില്‍ ദോഹയില്‍ വെച്ച് നടന്ന പുസ്തക പ്രകാശനവും ഭാഷാ ചര്‍ച്ചയും കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള മലയാളി പ്രവാസി സമൂഹത്തിനു വ്യത്യസ്തമായ അനുഭവമായി. ചടങ്ങില്‍ കാസര്‍കോട് സൗഹൃദ ഐക്യവേദി പ്രസിദ്ധീകരിച്ച ഖന്ന അബ്ദുല്ല കുഞ്ഞിയുടെ കാസറകോടന്‍ ഗ്രാമ ജീവിതത്തിന്റെ തൊള്ളായിരത്തി അറുപതുകളിലെ നേര്‍കാഴ്ചകള്‍ പ്രാദേശിക ഭാഷാഭേദത്തില്‍ തന്നെ വിവരിക്കുന്ന 'മൊഗ്രാല്‍ മൊഴികള്‍' എന്ന പുസ്തകത്തിന്റെ ഖത്തറിലെ പ്രകാശനം ചെറുകാട് അവാര്‍ഡ് ജേതാവായ സാഹിത്യകാരി ഷീല ടോമി നിര്‍വഹിച്ചു. ഗ്രന്ഥകര്‍ത്താവും ഖത്തര്‍ ഇന്ത്യന്‍ റൈറ്റേഴ്‌സ് ഫോറം പ്രസിഡണ്ടുമായ ഡോ: കെസി ബാബു ഏറ്റുവാങ്ങി. ഖത്തര്‍ കെഎംസിസി പ്രസിഡണ്ട് എസ്എഎം ബഷീര്‍ ഉദ്ഘാടനം ചെയ്തു. ഭാഷാഭേദങ്ങളുടെ വടക്കന്‍ പെരുമ എന്ന ശീര്‍ഷകത്തില്‍ നടന്ന ചര്‍ച്ചയില്‍ റിട്ട. പഞ്ചായത്ത് വകുപ്പ് അസിസ്റ്റന്റ് ഡയറക്ടറും ഭാഷാ ഗവേഷകനുമായ നിസാര്‍ പെറുവാഡ് വിഷയം അവതരിപ്പിച്ചു.
ഖത്തര്‍ ഇന്ത്യന്‍ റൈറ്റേഴ്‌സ് ഫോറം സെക്രട്ടറി ഹുസൈന്‍ കടന്നമണ്ണ, കെഎംസിസി സെക്രട്ടറി അബ്ദുല്‍ അസീസ് നരിക്കുനി, പ്രവാസി സാംസ്‌കാരിക പ്രവര്‍ത്തകരായ അബ്ബാസ് ഒഎം, സുനില്‍ പെരുമ്പാവൂര്‍, പ്രദോഷ്, ശ്രീകല പ്രകാശ്, മുതിര്‍ന്ന പ്രവാസി സംരംഭകന്‍ കെഎം ഷാഫി ഹാജി, കെഎംസിസി ഭാരവാഹികളായ കോയ കൊണ്ടോട്ടി, മഹമൂദ് മുട്ടം, റസാഖ് കല്ലെട്ടി, ഒ എ കരീം, സാദിഖ് പാക്യാര, സഗീര്‍ ഇരിയ എന്നിവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു.

Related Articles
Next Story
Share it