കെ.മാധവന്‍ സ്വപ്‌നം കണ്ട ഫാസിസ്റ്റ് വിരുദ്ധ കുട്ടായ്മയ്ക്ക് പ്രസക്തിയേറി-രമേശ് ചെന്നിത്തല

കാഞ്ഞങ്ങാട്: രാജ്യത്ത് വര്‍ഗീയ ഫാസിസ്റ്റ് ശക്തികളെ നേരിടാന്‍ കോണ്‍ഗ്രസും ഇടതുപക്ഷവും ചേര്‍ന്നുള്ള വിശാല ഐക്യം സ്വപ്‌നം കണ്ട കെ.മാധവന്റെ ദീര്‍ഘദൃഷ്ടിയ്ക്ക് പ്രസക്തിയേറിയ കാലമാണ് കടന്നുപോകുന്നതെന്ന് മുന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ചൂണ്ടിക്കാട്ടി. സ്വാതന്ത്ര്യ സമര സേനാനി കെ.മാധവന്റെ മകനും ചരിത്രകാരനുമായ ഡോ.അജയകുമാര്‍ കോടോത്ത് രചിച്ച കെ.മാധവന്റെ ജീവചരിത്രമായ ഗാന്ധിയന്‍ കമ്മ്യൂണിസ്റ്റിനൊപ്പം അരനൂറ്റാണ്ട് എന്ന പുസ്തകം പ്രകാശനം ചെയ്യുകയായിരുന്നു അദ്ദേഹം. വരാനിരിക്കുന്ന രാഷ്ട്രപതി തിരഞ്ഞെടുപ്പില്‍ ഫാസിസ്റ്റ് ശക്തികള്‍ക്കെതിരെ പൊതു സ്ഥാനാര്‍ത്ഥിയെ നിര്‍ത്താന്‍ ആലോചന നടന്നു വരികയാണ്. ഈ […]

കാഞ്ഞങ്ങാട്: രാജ്യത്ത് വര്‍ഗീയ ഫാസിസ്റ്റ് ശക്തികളെ നേരിടാന്‍ കോണ്‍ഗ്രസും ഇടതുപക്ഷവും ചേര്‍ന്നുള്ള വിശാല ഐക്യം സ്വപ്‌നം കണ്ട കെ.മാധവന്റെ ദീര്‍ഘദൃഷ്ടിയ്ക്ക് പ്രസക്തിയേറിയ കാലമാണ് കടന്നുപോകുന്നതെന്ന് മുന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ചൂണ്ടിക്കാട്ടി. സ്വാതന്ത്ര്യ സമര സേനാനി കെ.മാധവന്റെ മകനും ചരിത്രകാരനുമായ ഡോ.അജയകുമാര്‍ കോടോത്ത് രചിച്ച കെ.മാധവന്റെ ജീവചരിത്രമായ ഗാന്ധിയന്‍ കമ്മ്യൂണിസ്റ്റിനൊപ്പം അരനൂറ്റാണ്ട് എന്ന പുസ്തകം പ്രകാശനം ചെയ്യുകയായിരുന്നു അദ്ദേഹം. വരാനിരിക്കുന്ന രാഷ്ട്രപതി തിരഞ്ഞെടുപ്പില്‍ ഫാസിസ്റ്റ് ശക്തികള്‍ക്കെതിരെ പൊതു സ്ഥാനാര്‍ത്ഥിയെ നിര്‍ത്താന്‍ ആലോചന നടന്നു വരികയാണ്. ഈ ഐക്യം 2024ലെ ലോകസഭാ തിരഞ്ഞെടുപ്പിലും പ്രതിഫലിക്കാനിരിക്കുമ്പോള്‍ കെ.മാധവനെന്ന വ്യക്തിയുടെ ദീര്‍ഘദര്‍ശനത്തിന്റെ പ്രതിഫലനം കൂടിയായിരിക്കും ഈ ഐക്യം കണ്ട് സന്തോഷിക്കുന്ന ഒരാള്‍ കെ. മാധവനായിരിക്കുമെന്നും ചെന്നിത്തല പറഞ്ഞു. മുന്‍ മുഖ്യമന്ത്രി സി.അച്യുതമേനോന്റെ മകനും ശ്രീ ചിത്തിര തിരുനാള്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സിലെ മുന്‍ പ്രൊഫസറുമായ ഡോ.വി രാമന്‍ കുട്ടിയാണ് പുസ്തകം ഏറ്റുവാങ്ങിയത്. അഡ്വ.സി.കെ ശ്രീധരന്‍ അധ്യക്ഷത വഹിച്ചു. കെ.പി സതീഷ് ചന്ദ്രന്‍, വി.കെ രവീന്ദ്രന്‍, ഇ.പി രാജഗോപാലന്‍, കെ. കെ ശ്യാംകുമാര്‍, ഡോ. അജയകുമാര്‍ കോടോത്ത്, എം.കെ ജയരാജ് പ്രസംഗിച്ചു.

Related Articles
Next Story
Share it