'കാര്‍വാറിലെ രാക്ഷസ തിരമാല' പ്രകാശനം ചെയ്തു

കാസര്‍കോട്: പ്രാദേശിക ചരിത്രങ്ങളും അനുഭവങ്ങളും പ്രമേയമാക്കി റാഫി പള്ളിപ്പുറം എഴുതി കൈരളി ബുക്ക് പ്രസിദ്ധീകരിച്ച 'കാര്‍വാറിലെ രാക്ഷസ തിരമാല' എന്ന കഥാ സമാഹാരം സിറ്റി ടവര്‍ ഓഡിറ്റോറിയത്തില്‍ കാസര്‍കോട് സൗഹൃദവേദി സംഘടിപ്പിച്ച സാംസ്‌കാരിക പരിപാടിയില്‍ പ്രകാശനമായി. ഇക്കഴിഞ്ഞ ഷാര്‍ജ അന്താരാഷ്ട്ര പുസ്തകമേളയില്‍ പ്രകാശനം ചെയ്ത കഥാ സമാഹാരത്തിന്റെ രണ്ടാം പതിപ്പാണ് കാസര്‍കോട് പ്രകാശനം ചെയ്തത്.കാസര്‍കോട് സൗഹൃദവേദി പ്രസിഡണ്ട് നിസാര്‍ പെര്‍വാഡ് അധ്യക്ഷത വഹിച്ചു. എന്‍.എ നെല്ലിക്കുന്ന് എം.എല്‍.എ ഉദ്ഘാടനം ചെയ്തു. കേന്ദ്ര സര്‍വകലാശാല അസിസ്റ്റന്റ് പ്രൊഫ. പാര്‍വതി […]

കാസര്‍കോട്: പ്രാദേശിക ചരിത്രങ്ങളും അനുഭവങ്ങളും പ്രമേയമാക്കി റാഫി പള്ളിപ്പുറം എഴുതി കൈരളി ബുക്ക് പ്രസിദ്ധീകരിച്ച 'കാര്‍വാറിലെ രാക്ഷസ തിരമാല' എന്ന കഥാ സമാഹാരം സിറ്റി ടവര്‍ ഓഡിറ്റോറിയത്തില്‍ കാസര്‍കോട് സൗഹൃദവേദി സംഘടിപ്പിച്ച സാംസ്‌കാരിക പരിപാടിയില്‍ പ്രകാശനമായി. ഇക്കഴിഞ്ഞ ഷാര്‍ജ അന്താരാഷ്ട്ര പുസ്തകമേളയില്‍ പ്രകാശനം ചെയ്ത കഥാ സമാഹാരത്തിന്റെ രണ്ടാം പതിപ്പാണ് കാസര്‍കോട് പ്രകാശനം ചെയ്തത്.
കാസര്‍കോട് സൗഹൃദവേദി പ്രസിഡണ്ട് നിസാര്‍ പെര്‍വാഡ് അധ്യക്ഷത വഹിച്ചു. എന്‍.എ നെല്ലിക്കുന്ന് എം.എല്‍.എ ഉദ്ഘാടനം ചെയ്തു. കേന്ദ്ര സര്‍വകലാശാല അസിസ്റ്റന്റ് പ്രൊഫ. പാര്‍വതി പി. ചന്ദ്രന്‍ കല്ലട്ര മാഹിന്‍ ഹാജിക്ക് നല്‍കി പുസ്തകം പ്രകാശനം ചെയ്തു. തനിമ പ്രസിഡണ്ട് അബു താഇ പുസ്തക പരിചയം നടത്തി. അബ്ബാസ് കെ.പി കളനാട്, ഡോ. അബ്ദുല്‍ സത്താര്‍, സി.എല്‍ ഹമീദ്, അഷ്റഫ് അലി ചേരങ്കൈ, ടി.എ ഷാഫി, മുജീബ് അഹ്‌മദ്, മുംതാസ് ടീച്ചര്‍, കെ.ബി മുഹമ്മദ് കുഞ്ഞി, സുലേഖ മാഹിന്‍, സുബൈര്‍ പള്ളിക്കാല്‍, എരിയാല്‍ മുഹമ്മദ് കുഞ്ഞി, ഐഷ റാഫി സംസാരിച്ചു. റാഫി പള്ളിപ്പുറം മറുമൊഴി നടത്തി. ആരിഫ് ഒറവങ്കര പരിപാടി നിയന്ത്രിച്ചു. സൗഹൃദവേദി ജനറല്‍ കണ്‍വീനര്‍ സലീം ചാല അത്തിവളപ്പില്‍ സ്വാഗതവും അബൂബക്കര്‍ ഗിരി നന്ദിയും പറഞ്ഞു.

Related Articles
Next Story
Share it