ഡിജിറ്റല്‍ വായനയോടൊപ്പം പുസ്തക വായനയും പ്രോത്സാഹിപ്പിക്കണം-എന്‍.എ.നെല്ലിക്കുന്ന് എംഎല്‍എ
കാസര്‍കോട്: പുസ്തക വായന മനസ്സിന്റെ വലുപ്പം കൂട്ടുമെന്നും ഡിജിറ്റല്‍ വായനയൊടൊപ്പം പുസ്തക വായനയും പ്രോത്സാഹിപ്പിക്കണമെന്നും എന്‍.എ. നെല്ലിക്കുന്ന് എം എല്‍ എ പറഞ്ഞു. ജില്ലാതല സംഘാടക സമിതിയുടെ നേതൃത്വത്തില്‍ ഇന്‍ഫര്‍മേഷന്‍ പബ്ലിക് റിലേഷന്‍സ് വകുപ്പ് ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസിന്റെ സഹകരണത്തോടെ സംഘടിപ്പിച്ച വായനാ ദിനാചരണം ജില്ലാതലത്തില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. വായന മനുഷ്യന്‍ ഉള്ളിടത്തോളം ഉണ്ടാകും. അത് അവസാനിക്കുന്നില്ല. മഹാകവികളായ ടി ഉബൈദും പി.കുഞ്ഞിരാമന്‍ നായരും കയ്യാര്‍ കിഞ്ഞണ്ണറേയും രാഷ്ട്രകവി ഗോവിന്ദപൈയും സാഹിത്യരചന നടത്തിയ മണ്ണാണ് നമ്മുടേത്. […]
കാസര്‍കോട്: പുസ്തക വായന മനസ്സിന്റെ വലുപ്പം കൂട്ടുമെന്നും ഡിജിറ്റല്‍ വായനയൊടൊപ്പം പുസ്തക വായനയും പ്രോത്സാഹിപ്പിക്കണമെന്നും എന്‍.എ. നെല്ലിക്കുന്ന് എം എല്‍ എ പറഞ്ഞു. ജില്ലാതല സംഘാടക സമിതിയുടെ നേതൃത്വത്തില്‍ ഇന്‍ഫര്‍മേഷന്‍ പബ്ലിക് റിലേഷന്‍സ് വകുപ്പ് ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസിന്റെ സഹകരണത്തോടെ സംഘടിപ്പിച്ച വായനാ ദിനാചരണം ജില്ലാതലത്തില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. വായന മനുഷ്യന്‍ ഉള്ളിടത്തോളം ഉണ്ടാകും. അത് അവസാനിക്കുന്നില്ല. മഹാകവികളായ ടി ഉബൈദും പി.കുഞ്ഞിരാമന്‍ നായരും കയ്യാര്‍ കിഞ്ഞണ്ണറേയും രാഷ്ട്രകവി ഗോവിന്ദപൈയും സാഹിത്യരചന നടത്തിയ മണ്ണാണ് നമ്മുടേത്. […]
കാസര്‍കോട്: പുസ്തക വായന മനസ്സിന്റെ വലുപ്പം കൂട്ടുമെന്നും ഡിജിറ്റല്‍ വായനയൊടൊപ്പം പുസ്തക വായനയും പ്രോത്സാഹിപ്പിക്കണമെന്നും എന്‍.എ. നെല്ലിക്കുന്ന് എം എല്‍ എ പറഞ്ഞു. ജില്ലാതല സംഘാടക സമിതിയുടെ നേതൃത്വത്തില്‍ ഇന്‍ഫര്‍മേഷന്‍ പബ്ലിക് റിലേഷന്‍സ് വകുപ്പ് ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസിന്റെ സഹകരണത്തോടെ സംഘടിപ്പിച്ച വായനാ ദിനാചരണം ജില്ലാതലത്തില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. വായന മനുഷ്യന്‍ ഉള്ളിടത്തോളം ഉണ്ടാകും. അത് അവസാനിക്കുന്നില്ല. മഹാകവികളായ ടി ഉബൈദും പി.കുഞ്ഞിരാമന്‍ നായരും കയ്യാര്‍ കിഞ്ഞണ്ണറേയും രാഷ്ട്രകവി ഗോവിന്ദപൈയും സാഹിത്യരചന നടത്തിയ മണ്ണാണ് നമ്മുടേത്. പുസ്തകങ്ങള്‍ വായിക്കേണ്ടത് അത്യന്താപേക്ഷിതമാണ്. പുസ്തകങ്ങള്‍ വായിക്കാന്‍ സാധിച്ചില്ലെങ്കില്‍ ഒരു ദിവസം ഒരു പത്രമെങ്കിലും വായിച്ചിരിക്കണം. മുന്‍പ് ഒരു പുസ്തകമെങ്കിലും കയ്യില്‍ കരുതുന്നത് അഭിമാനമായിരുന്നു. എന്നാല്‍ ഇന്ന് ആളുകള്‍ പുസ്തകങ്ങള്‍ക്ക് പകരം ടാബുകളാണ് കൊണ്ടു നടക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ഗ്രന്ഥശാല സംഘം സ്ഥാപകന്‍ പി എന്‍ പണിക്കറിന്റെ അനുസ്മരണാര്‍ത്ഥം ജില്ലയില്‍ ജൂണ്‍ 19ന് വായനാദിനം വിപുലമായാണ് ആചരിച്ചത്.
കാസര്‍കോട് ഗവ. ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ നടന്ന പരിപാടിയില്‍ നഗരസഭ അധ്യക്ഷന്‍ അഡ്വ. വി.എം. മുനീര്‍ അധ്യക്ഷത വഹിച്ചു.
ജില്ലാ കലക്ടര്‍ ഭണ്ഡാരി സ്വാഗത് രണ്‍വീര്‍ചന്ദ് വായനാദിന സന്ദേശം നല്‍കി. മനുഷ്യന്‍ സ്വന്തം കാര്യങ്ങളില്‍ മാത്രം ഒതുങ്ങാതെ സമൂഹ ജീവിയെന്ന നിലയില്‍ മറ്റുള്ളവരുടെ കൂടി ജീവിതവ്യഥകളെ തിരിച്ചറിയാന്‍ നല്ല വായന സഹായിക്കുമെന്ന് കലക്ടര്‍ പറഞ്ഞു
മുന്‍ എം.എല്‍.എയും ജില്ലാ ലൈബ്രറി കൗണ്‍സില്‍ പ്രസിഡന്റുമായ കെ.വി കുഞ്ഞിരാമന്‍ മുഖ്യപ്രഭാഷണം നടത്തി. രാജ്യത്ത് കൂടുതല്‍ പുസ്തകങ്ങള്‍ പ്രസിദ്ധീകരിക്കുന്ന സംസ്ഥാനം കേരളമാണ്. വായിക്കുകയെന്നത് വ്യക്തിപരമായ വികാസത്തിന്റെ സവിശേഷമായ ഘടകമാണ്. വായന അറിവും അവബോധവും നല്‍കുന്നുവെന്നും കെ.വി.കുഞ്ഞിരാമന്‍ പറഞ്ഞു. സത്യവും മിഥ്യയും തിരിച്ചറിയാന്‍ പുസ്തക വായന സഹായിക്കും. പി.എന്‍ പണിക്കര്‍ ഫൗണ്ടേഷന്‍ ജില്ലാ ചെയര്‍മാന്‍ പ്രൊഫ. കെ. പി ജയരാജന്‍ പി.എന്‍. പണിക്കര്‍ അനുസ്മരണ പ്രഭാഷണം നടത്തി. ഒരു ദിവസത്തില്‍ മാത്രമൊതുങ്ങേണ്ടതല്ല വായന. ഇന്നത്തെ കേരളം ലോകത്തിന് മുന്‍പില്‍ മാതൃകയാകുന്നുന്നെങ്കില്‍ അതിന് കടപ്പെട്ടിരിക്കുന്നത് ഗ്രന്ഥാശാല സംഘത്തിന്റെ വായനശാലകളോടും പി.എന്‍.പണിക്കരുടെ നിസ്വാര്‍ത്ഥ സേവനത്തോടുമാണെന്ന് പ്രൊഫ. കെ. പി ജയരാജന്‍ പറഞ്ഞു.
കാര്‍ട്ടൂണിസ്റ്റ് കെ.എ ഗഫൂര്‍ സാംസ്‌കാരിക പ്രഭാഷണം നടത്തി. കുട്ടികള്‍ക്ക് നല്‍കേണ്ട അനേകാനുഭവങ്ങളില്‍ ഒന്നാണ് വായന. കുട്ടികള്‍ക്ക് അതെത്തിക്കാന്‍ നമ്മള്‍ക്ക് കഴിയണം. വായനദിനം ഔപചാരികത മാത്രമായി മാറരുത്. നിത്യജീവിതത്തില്‍ വായനയ്ക്ക് ഇടം നല്‍കണമെന്നും കാര്‍ട്ടൂണിസ്റ്റ് കെ.എ ഗഫൂര്‍ പറഞ്ഞു.
വാര്‍ഡ് കൗണ്‍സിലര്‍ രഞ്ജിത, സാക്ഷരതാ മിഷന്‍ ജില്ലാ കോര്‍ഡിനേറ്റര്‍ പി.എന്‍ ബാബു, നെഹ്റു യുവകേന്ദ്ര പ്രതിനിധി അന്നമ്മ, സാക്ഷരത പ്രവര്‍ത്തകന്‍ കാവുങ്കാല്‍ നാരായണന്‍, സ്‌കൂള്‍ പ്രിന്‍സിപ്പാള്‍ ഡൊമിനിക് അഗസ്റ്റിന്‍, കാന്‍ഫെഡ് ജില്ലാ കമ്മിറ്റി വൈസ് ചെയര്‍മാന്‍ കെ. വി രാഘവന്‍, ഡി.ഇ.ഒ നന്ദികേശന്‍ തുടങ്ങിയവര്‍ സംസാരിച്ചു. ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ എം മധുസൂദനന്‍ സ്വാഗതവും സ്‌കൂള്‍ ഹെഡ്മാസ്റ്റര്‍ എം സിദ്ദീഖ് നന്ദിയും പറഞ്ഞു.