'പുലര്‍ക്കാല കാഴ്ചകള്‍' പുസ്തക ചര്‍ച്ച സംഘടിപ്പിച്ചു

എരിയാല്‍: ചൗക്കി സന്ദേശം ലൈബ്രറിയുടെ ആഭിമുഖ്യത്തില്‍ ചേരങ്കൈ വീട്ടു മുറ്റത്ത് സംഘടിപ്പിച്ച ഡോ. അബ്ദുല്‍ സത്താറിന്റെ 'പുലര്‍ക്കാല കാഴ്ചകള്‍' എന്ന പുസ്തക ചര്‍ച്ച കാസര്‍കോട് ജനറല്‍ ആസ്പത്രി സൂപ്രണ്ട് ഡോ. രാജാറാം ഉദ്ഘാടനം ചെയ്തു. കാസര്‍കോട് താലൂക്ക് ലൈബ്രറി കൗണ്‍സില്‍ സെക്രട്ടറി പി. ദാമോദരന്‍ അധ്യക്ഷത വഹിച്ചു. കാസര്‍കോട് സാഹിത്യ വേദി സെക്രട്ടറി അഷ്‌റഫലി ചേരങ്കൈ സ്വാഗതം പറഞ്ഞു. എരിയാല്‍ അബ്ദുല്ല വിഷയം അവതരിപ്പിച്ചു. നമുക്ക് ചുറ്റും നടക്കുന്ന നന്മകളെ ഹൃദയത്തില്‍ ചേര്‍ത്തു പറയുന്ന പോസിറ്റീവ് ചിന്തകള്‍ […]

എരിയാല്‍: ചൗക്കി സന്ദേശം ലൈബ്രറിയുടെ ആഭിമുഖ്യത്തില്‍ ചേരങ്കൈ വീട്ടു മുറ്റത്ത് സംഘടിപ്പിച്ച ഡോ. അബ്ദുല്‍ സത്താറിന്റെ 'പുലര്‍ക്കാല കാഴ്ചകള്‍' എന്ന പുസ്തക ചര്‍ച്ച കാസര്‍കോട് ജനറല്‍ ആസ്പത്രി സൂപ്രണ്ട് ഡോ. രാജാറാം ഉദ്ഘാടനം ചെയ്തു. കാസര്‍കോട് താലൂക്ക് ലൈബ്രറി കൗണ്‍സില്‍ സെക്രട്ടറി പി. ദാമോദരന്‍ അധ്യക്ഷത വഹിച്ചു. കാസര്‍കോട് സാഹിത്യ വേദി സെക്രട്ടറി അഷ്‌റഫലി ചേരങ്കൈ സ്വാഗതം പറഞ്ഞു.
എരിയാല്‍ അബ്ദുല്ല വിഷയം അവതരിപ്പിച്ചു. നമുക്ക് ചുറ്റും നടക്കുന്ന നന്മകളെ ഹൃദയത്തില്‍ ചേര്‍ത്തു പറയുന്ന പോസിറ്റീവ് ചിന്തകള്‍ പ്രസരിക്കുന്ന അനുഭവങ്ങള്‍ കൊണ്ട് സമ്പന്നമാണ് ഡോ.അബ്ദുല്‍ സത്താറിന്റെ പുലര്‍കാല കാഴ്ചകള്‍ എന്ന ലേഖന സമാഹരമെന്ന് അദ്ദേഹം പറഞ്ഞു. ടി.എ ഷാഫി അബ്ദുല്‍ സത്താറിന് സന്ദേശം ലൈബ്രറിയുടെ ഉപഹാരം സമ്മാനിച്ചു. ബി.കെ. സുകുമാരന്‍, വേണു കണ്ണന്‍, ബാലകൃഷ്ണന്‍ ചെര്‍ക്കള, എം.പി. ജില്‍ജില്‍, സദാനന്ദന്‍ മാസ്റ്റര്‍, കെ.വി മുകുന്ദന്‍ മാസ്റ്റര്‍, പി.എ. മുഹമ്മദ് കുഞ്ഞി മാസ്റ്റര്‍, എം.എ നജീബ്, ഇഖ്ബാല്‍ ബേബി ക്യാംമ്പ്, മാധവന്‍, ബഷീര്‍ ചേരങ്കൈ, കെ.ബി അബൂബക്കര്‍, എം.എ നജീബ്, മൂസാ ബാസിത്, എരിയാല്‍ മുഹമ്മദ്കുഞ്ഞി, അഹ്‌മദ് ചേരങ്കൈ, അബ്ദുല്ല സുലൈമാന്‍, റഹീം ചൂരി, അംസുമേനത്ത്, ജാബിര്‍ കുന്നില്‍, ഡോ. അഹമ്മദ് ജവാദ്, സലീം, ഹനീഫ് ചേരങ്കൈ, ബബിത വേണു, ഷരീഫ് എ.എ. തുടങ്ങിയവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു സംസാരിച്ചു. സന്ദേശം ലൈബ്രറി സെക്രട്ടറി എസ്.എച്ച് ഹമീദ് നന്ദി പറഞ്ഞു.

Related Articles
Next Story
Share it