ആര്യന്‍ ഖാന്‍ ജയിലില്‍ തന്നെ, കേസ് പരിഗണിക്കുന്നത് വീണ്ടും നീട്ടി; അടിയന്തിര പരിഗണന വേണമെന്ന ആവശ്യം ഹൈകോടതി തള്ളി

മുംബൈ: കപ്പലില്‍ എന്‍ സി ബി നടത്തിയ റെയ്ഡിനിടെ പിടിയിലായ ബോളിവുഡ് സൂപ്പര്‍ സ്റ്റാര്‍ ഷാരൂഖ് ഖാന്റെ മകന്‍ ആര്യന്‍ ഖാന്റെ ജാമ്യപേക്ഷ പരിഗണിക്കുന്നത് ഈ മാസം 26ലേക്ക് മാറ്റി. ഇതോടെ താരപുത്രന്റെ ജയില്‍വാസം ഇനിയും നീളും. കേസ് അടിയന്തരമായി പരിഗണിക്കണമെന്ന ആര്യന്റെ അഭിഭാഷകന്റെ ആവശ്യം ബോംബെ ഹൈകോടതി തള്ളി. ഒക്‌ടോബര്‍ രണ്ടിന് രാത്രി ആഡംബര കപ്പലിലെ ലഹരി പാര്‍ട്ടിക്കിടെയാണ് ആര്യനും സുഹൃത്തും ബോളിവുഡ് മോഡലുമടക്കം എട്ട് പേര്‍ നാര്‍ക്കോട്ടിക്സ് കണ്‍ട്രോള്‍ ബ്യൂറോയുടെ കസ്റ്റഡിയിലായത്. അറസ്റ്റിലായ ആര്യന്‍ […]

മുംബൈ: കപ്പലില്‍ എന്‍ സി ബി നടത്തിയ റെയ്ഡിനിടെ പിടിയിലായ ബോളിവുഡ് സൂപ്പര്‍ സ്റ്റാര്‍ ഷാരൂഖ് ഖാന്റെ മകന്‍ ആര്യന്‍ ഖാന്റെ ജാമ്യപേക്ഷ പരിഗണിക്കുന്നത് ഈ മാസം 26ലേക്ക് മാറ്റി. ഇതോടെ താരപുത്രന്റെ ജയില്‍വാസം ഇനിയും നീളും. കേസ് അടിയന്തരമായി പരിഗണിക്കണമെന്ന ആര്യന്റെ അഭിഭാഷകന്റെ ആവശ്യം ബോംബെ ഹൈകോടതി തള്ളി.

ഒക്‌ടോബര്‍ രണ്ടിന് രാത്രി ആഡംബര കപ്പലിലെ ലഹരി പാര്‍ട്ടിക്കിടെയാണ് ആര്യനും സുഹൃത്തും ബോളിവുഡ് മോഡലുമടക്കം എട്ട് പേര്‍ നാര്‍ക്കോട്ടിക്സ് കണ്‍ട്രോള്‍ ബ്യൂറോയുടെ കസ്റ്റഡിയിലായത്. അറസ്റ്റിലായ ആര്യന്‍ അഞ്ചു ദിവസത്തെ കസ്റ്റഡിക്കു ശേഷം റിമാന്‍ഡിലാണ്. പ്രത്യേക കോടതി ജാമ്യാപേക്ഷ തള്ളിയതിനു പിന്നാലെ ഇന്നു രാവിലെ ഷാരൂഖ് ഖാന്‍ മുംബൈ ആര്‍തര്‍ റോഡ് ജയിലില്‍ എത്തി മകനെ കണ്ടിരുന്നു.

Related Articles
Next Story
Share it