ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ബോംബ് ഭീഷണി; സന്ദേശം വ്യാജമെന്ന് പോലീസ്

തൃശൂര്‍: ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ബോംബ് വെച്ചിട്ടുണ്ടെന്ന് ഫോണ്‍ സന്ദേശം. വ്യാഴാഴ്ച രാത്രിയാണ് സന്ദേശം വന്നത്. ഫോണ്‍ കോള്‍ എടുത്ത ക്ഷേത്രത്തിലെ വാച്ച്മാനാണ് സന്ദേശം ലഭിച്ചത്. വെള്ളിയാഴ്ച പുലര്‍ച്ചെ 5.30ന് ബോംബ് വയ്ക്കുമെന്നും അറിയിക്കേണ്ടവരെ അറിയിച്ചോളൂ എന്നുമായിരുന്നു സന്ദേശം. ഉടന്‍ തന്നെ ഗുരുവായൂര്‍ ടെമ്പിള്‍ പോലീസിലും ദേവസ്വം അധികൃതരെയും അറിയിച്ചതിനെ തുടര്‍ന്ന് പോലീസ് എത്തി പരിശോധന നടത്തി. ഗുരുവായൂര്‍ പോലീസിന്റെ നേതൃത്വത്തില് ബോംബ്-ഡോഗ് സ്‌ക്വാഡുകള്‍ നഗരത്തിലും ക്ഷേത്ര പരിസരത്തും പരിശോധന നടത്തിയിരുന്നു. പിന്നീട് ഈ സന്ദേശം വ്യാജമാണെന്ന് കണ്ടെത്തി. […]

തൃശൂര്‍: ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ബോംബ് വെച്ചിട്ടുണ്ടെന്ന് ഫോണ്‍ സന്ദേശം. വ്യാഴാഴ്ച രാത്രിയാണ് സന്ദേശം വന്നത്. ഫോണ്‍ കോള്‍ എടുത്ത ക്ഷേത്രത്തിലെ വാച്ച്മാനാണ് സന്ദേശം ലഭിച്ചത്. വെള്ളിയാഴ്ച പുലര്‍ച്ചെ 5.30ന് ബോംബ് വയ്ക്കുമെന്നും അറിയിക്കേണ്ടവരെ അറിയിച്ചോളൂ എന്നുമായിരുന്നു സന്ദേശം.

ഉടന്‍ തന്നെ ഗുരുവായൂര്‍ ടെമ്പിള്‍ പോലീസിലും ദേവസ്വം അധികൃതരെയും അറിയിച്ചതിനെ തുടര്‍ന്ന് പോലീസ് എത്തി പരിശോധന നടത്തി. ഗുരുവായൂര്‍ പോലീസിന്റെ നേതൃത്വത്തില് ബോംബ്-ഡോഗ് സ്‌ക്വാഡുകള്‍ നഗരത്തിലും ക്ഷേത്ര പരിസരത്തും പരിശോധന നടത്തിയിരുന്നു. പിന്നീട് ഈ സന്ദേശം വ്യാജമാണെന്ന് കണ്ടെത്തി. ഫോണിന്റെ ഉറവിടം കണ്ടെത്താന്‍ സിഐയുടെ നേതൃത്വത്തില്‍ അന്വേഷണം പുരോഗമിക്കുകയാണ്.

Related Articles
Next Story
Share it