പയ്യന്നൂര്‍: പയ്യന്നൂരിലെ ആര്.എസ്.എസ് ഓഫീസായ രാഷ്ട്ര ഭവനിന് നേരെ ബോംബേറ്. ഇന്ന് പുലര്‍ച്ചെ 1.30 മണിയോടെയാണ് സംഭവം.
ഓഫീസിന്റെ മുന്‍വശത്തെ ജനല്‍ച്ചില്ലുകള്‍ തകര്‍ന്നിട്ടുണ്ട്. ആളപായമില്ല. അക്രമണം നടക്കുന്ന സമയത്ത് കാര്യാലയത്തില്‍ ആരുമുണ്ടായിരുന്നില്ല. സി.പി.എം പ്രവര്‍ത്തകനായിരുന്ന ധനരാജിന്റെ ആറാം രക്തസാക്ഷി ദിനമായിരുന്നു ഇന്നലെ. ഈ കേസില്‍ ആര്.എസ്.എസ് പ്രവര്‍ത്തകരാണ് പ്രതികള്‍. പുലര്‍ച്ചെയോടെ ആസൂത്രിത അക്രമണം നടത്തുകയായിരുന്നുവെന്നാണ് ആര്.എസ്.എസ് ആരോപണം. പൊലീസ് അന്വേഷണം നടത്തിവരികയാണ്.