ബോളിവുഡ് താരം ആമിര്‍ ഖാന് കൊവിഡ് സ്ഥിരീകരിച്ചു

മുംബൈ: നടന്‍ ആമിര്‍ ഖാന് കൊവിഡ് സ്ഥിരീകരിച്ചു. താരത്തിന് കോവിഡ് പോസിറ്റീവ് ആയതായും പ്രോട്ടോകോള്‍ പാലിച്ച് അദ്ദേഹം വീട്ടില്‍ തന്നെ തുടരുന്നതായും ആമിര്‍ ഖാന്റെ വക്താവ് അറിയിച്ചു. താനുമായി സമ്പര്‍ക്കം പുലര്‍ത്തിയവര്‍ ക്വാറന്റൈനില്‍ പ്രവേശിക്കണമെന്നും തന്റെ ജീവനക്കാരോട് കോവിഡ് ടെസ്റ്റ് നടത്താനും അദ്ദേഹം ആവശ്യപ്പെട്ടു. രോഗം പൂര്‍ണമായും ഭേദമായ ശേഷം ഇപ്പോള്‍ ഷൂട്ട് നടക്കുന്ന 'ലാല്‍ സിംഗ് ഛദ്ദ' എന്ന ചിത്രത്തില്‍ അദ്ദേഹം ഒപ്പം ചേരുമെന്ന് നടന്റെ അടുത്ത വൃത്തങ്ങള്‍ അറിയിച്ചു. കഴിഞ്ഞവര്‍ഷം ജൂണില്‍ അമീര്‍ ഖാന്റെ […]

മുംബൈ: നടന്‍ ആമിര്‍ ഖാന് കൊവിഡ് സ്ഥിരീകരിച്ചു. താരത്തിന് കോവിഡ് പോസിറ്റീവ് ആയതായും പ്രോട്ടോകോള്‍ പാലിച്ച് അദ്ദേഹം വീട്ടില്‍ തന്നെ തുടരുന്നതായും ആമിര്‍ ഖാന്റെ വക്താവ് അറിയിച്ചു. താനുമായി സമ്പര്‍ക്കം പുലര്‍ത്തിയവര്‍ ക്വാറന്റൈനില്‍ പ്രവേശിക്കണമെന്നും തന്റെ ജീവനക്കാരോട് കോവിഡ് ടെസ്റ്റ് നടത്താനും അദ്ദേഹം ആവശ്യപ്പെട്ടു.

രോഗം പൂര്‍ണമായും ഭേദമായ ശേഷം ഇപ്പോള്‍ ഷൂട്ട് നടക്കുന്ന 'ലാല്‍ സിംഗ് ഛദ്ദ' എന്ന ചിത്രത്തില്‍ അദ്ദേഹം ഒപ്പം ചേരുമെന്ന് നടന്റെ അടുത്ത വൃത്തങ്ങള്‍ അറിയിച്ചു. കഴിഞ്ഞവര്‍ഷം ജൂണില്‍ അമീര്‍ ഖാന്റെ ജീവനക്കാരില്‍ ചിലര്‍ കൊവിഡ് പോസിറ്റീവായിരുന്നു. എന്നാല്‍ അന്ന് നടനും കുടുംബവും നെഗറ്റീവായിരുന്നു. കഴിഞ്ഞയാഴ്ചകളിലായി സിനിമാമേഖലയിലെ നിരവധി പേര്‍ക്ക് കോവിഡ് സ്ഥിരീകരിക്കുന്നുണ്ട്.

Related Articles
Next Story
Share it