ബോളിവുഡ് ഇതിഹാസതാരം ദിലീപ്കുമാര്‍ അന്തരിച്ചു

മുംബൈ: ബോളിവുഡ് ഇതിഹാസതാരമായ ദിലീപ് കുമാര്‍ (98) അന്തരിച്ചു. ശ്വാസകോശ സംബന്ധമായ അസുഖത്തെ തുടര്‍ന്ന് മുംബൈയിലെ ഹിന്ദുജ ആസ്പത്രിയില്‍ ചികിത്സയിലായിരുന്നു. ബുധനാഴ്ച രാവിലെ 7.30 മണിയോടെയായിരുന്നു അന്ത്യം. 1944ലാണ് ദിലീപ് കുമാര്‍ സിനിമാരംഗത്തേക്ക് കടന്നുവന്നത്. 1991ല്‍ പത്മഭൂഷണും 2015ല്‍ പത്മവിഭൂഷണും നല്‍കി ദിലീപ്കുമാറിനെ രാജ്യം ആദരിച്ചു. 1940, 1950, 1960, 1980 കാലഘട്ടത്തില്‍ സിനിമാരംഗത്തെ സജീവസാന്നിന്യമായിരുന്നു ദിലീപ്കുമാര്‍. ഏറ്റവും കൂടുതല്‍ തവണ മികച്ച നടനുള്ള ഫിലിംഫെയര്‍ അവാര്‍ഡ് ലഭിച്ച നടനും അദ്ദേഹമാണ്. യുസൂഫ് ഖാന്‍ എന്നാണ് ദിലീപ് […]

മുംബൈ: ബോളിവുഡ് ഇതിഹാസതാരമായ ദിലീപ് കുമാര്‍ (98) അന്തരിച്ചു. ശ്വാസകോശ സംബന്ധമായ അസുഖത്തെ തുടര്‍ന്ന് മുംബൈയിലെ ഹിന്ദുജ ആസ്പത്രിയില്‍ ചികിത്സയിലായിരുന്നു. ബുധനാഴ്ച രാവിലെ 7.30 മണിയോടെയായിരുന്നു അന്ത്യം. 1944ലാണ് ദിലീപ് കുമാര്‍ സിനിമാരംഗത്തേക്ക് കടന്നുവന്നത്. 1991ല്‍ പത്മഭൂഷണും 2015ല്‍ പത്മവിഭൂഷണും നല്‍കി ദിലീപ്കുമാറിനെ രാജ്യം ആദരിച്ചു.
1940, 1950, 1960, 1980 കാലഘട്ടത്തില്‍ സിനിമാരംഗത്തെ സജീവസാന്നിന്യമായിരുന്നു ദിലീപ്കുമാര്‍. ഏറ്റവും കൂടുതല്‍ തവണ മികച്ച നടനുള്ള ഫിലിംഫെയര്‍ അവാര്‍ഡ് ലഭിച്ച നടനും അദ്ദേഹമാണ്.
യുസൂഫ് ഖാന്‍ എന്നാണ് ദിലീപ് കുമാറിന്റെ യഥാര്‍ത്ഥ പേര്. നയാ ദൗര്‍, മുഗള്‍-ഇ-അസം, ദേവദാസ്, റാം ഔര്‍ ശ്യാം, അന്ദാസ്, മധുമതി, ഗംഗ ജമുന എന്നിവ അദ്ദേഹത്തിന്റെ പ്രശസ്തമായ ചിത്രങ്ങളില്‍ ചിലതാണ്. 1998 ല്‍ പുറത്തിറങ്ങിയ ഖ്വിലയാണ് അവസാനം അഭിനയിച്ച ചിത്രം. 1944ല്‍ പുറത്തിറങ്ങിയ ജ്വര്‍ ബതായാണ് ആദ്യമായി അഭിനയിച്ച ചിത്രം. അഞ്ച് പതിറ്റാണ്ടുകാലം ഹിന്ദി സിനിമാലോകത്ത് സവിശേഷ സാന്നിധ്യമായിരുന്നു ദിലീപ്കുമാര്‍. 1976ല്‍ അഞ്ച് വര്‍ഷത്തോളം സിനിമാ ലോകത്ത് നിന്ന് വിട്ടു നിന്ന ദിലീപ് കുമാര്‍ പിന്നീട് 1981 ല്‍ പുറത്തിറങ്ങിയ ക്രാന്തി എന്ന സിനിമയിലൂടെയാണ് തിരിച്ചുവരുന്നത്. 1966 ലാണ് നടി സൈറ ബാനുവുമായുള്ള ദിലീപ് കുമാറിന്റെ വിവാഹം. ദിലീപ് കുമാറിനൊപ്പം ഗോപി, സജിന, ബൈറാഗ് എന്നീ ചിത്രങ്ങളില്‍ സൈറ ബാനു അഭിനയിച്ചിരുന്നു.
പത്മഭൂഷണ്‍, പത്മവിഭൂഷണ്‍ എന്നീ പുരസ്‌കാരങ്ങള്‍ക്ക് പുറമേ, ദാദാസാഹിബ് ഫാല്‍കേ അവാര്‍ഡ്, പാകിസ്ഥാനിലെ പരമോന്നത ബഹുമതിയായ നിഷാന്‍-ഇ-ഇംതിയാസ് എന്നീ പുരസ്‌കാരങ്ങളും അദ്ദേഹത്തിന് ലഭിച്ചിരുന്നു.

Related Articles
Next Story
Share it