ബൊലേറോ ജീപ്പ് ഇരുചക്രവാഹനത്തിന് മുകളിലേക്ക് മറിഞ്ഞ് ഒരാള്‍ മരിച്ചു

പുത്തൂര്‍: കര്‍ണാടക പുത്തൂര്‍ ബജത്തൂര്‍ വില്ലേജ് പരിധിയിലെ കെമ്മാര ഒഡ്‌ലയില്‍ ബൊലേറോ ജീപ്പ് ഇരുചക്രവാഹനത്തിന് മുകളില്‍ മറിഞ്ഞ് ഒരാള്‍ മരിച്ചു. കൊയില ഗ്രാമത്തിലെ കടംബ്യാലു സ്വദേശി കൊറഗപ്പ ഗൗഡ (58)യാണ് മരിച്ചത്.ഹാലെഗേറ്റ്-മര്‍ധാല സംസ്ഥാന പാതയിലാണ് സംഭവം. കൃഷ്ണപ്പ നായിക ഓടിച്ച ബൊലേറോ പിക്കപ്പ് കടബയില്‍ നിന്ന് വരികയായിരുന്നു. ഒഡ്‌ലയില്‍ വച്ച് തെറ്റായ വശത്തേക്ക് ജീപ്പ് ഓടിച്ച് പെട്ടെന്ന് ബ്രേക്ക് ചവിട്ടിയതിനാല്‍ ബൊലേറോ മറിഞ്ഞ് കൊറഗപ്പ സഞ്ചരിച്ചിരുന്ന ബൈക്കിന് മുകളില്‍ വീണു.ബൈക്കും കൊറഗപ്പയും റോഡിലേക്ക് തെറിച്ചുവീണു. ഗുരുതരമായി പരിക്കേറ്റ […]

പുത്തൂര്‍: കര്‍ണാടക പുത്തൂര്‍ ബജത്തൂര്‍ വില്ലേജ് പരിധിയിലെ കെമ്മാര ഒഡ്‌ലയില്‍ ബൊലേറോ ജീപ്പ് ഇരുചക്രവാഹനത്തിന് മുകളില്‍ മറിഞ്ഞ് ഒരാള്‍ മരിച്ചു. കൊയില ഗ്രാമത്തിലെ കടംബ്യാലു സ്വദേശി കൊറഗപ്പ ഗൗഡ (58)യാണ് മരിച്ചത്.
ഹാലെഗേറ്റ്-മര്‍ധാല സംസ്ഥാന പാതയിലാണ് സംഭവം. കൃഷ്ണപ്പ നായിക ഓടിച്ച ബൊലേറോ പിക്കപ്പ് കടബയില്‍ നിന്ന് വരികയായിരുന്നു. ഒഡ്‌ലയില്‍ വച്ച് തെറ്റായ വശത്തേക്ക് ജീപ്പ് ഓടിച്ച് പെട്ടെന്ന് ബ്രേക്ക് ചവിട്ടിയതിനാല്‍ ബൊലേറോ മറിഞ്ഞ് കൊറഗപ്പ സഞ്ചരിച്ചിരുന്ന ബൈക്കിന് മുകളില്‍ വീണു.
ബൈക്കും കൊറഗപ്പയും റോഡിലേക്ക് തെറിച്ചുവീണു. ഗുരുതരമായി പരിക്കേറ്റ കൊറഗപ്പയെ പുത്തൂര്‍ സര്‍ക്കാര്‍ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും അല്‍പസമയത്തിനകം മരിച്ചു. ഇതുമായി ബന്ധപ്പെട്ട് പുത്തൂര്‍ ട്രാഫിക് പൊലീസ് സ്റ്റേഷനില്‍ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.

Related Articles
Next Story
Share it