കാണാതായ പട്ടിയുടെ ശരീരഭാഗങ്ങള്‍ കണ്ടെത്തി; പുലി പിടിച്ചതാണെന്ന് സംശയം

ബോവിക്കാനം: കാണാതായ പട്ടിയുടെ പകുതി ശരീരഭാഗം കണ്ടെത്തി. പട്ടിയെ പുലി പിടിച്ചുകൊണ്ടുപോയി പകുതി ശരീരം ഭക്ഷിച്ചതാണെന്നാണ് സംശയം. കാനത്തൂര്‍ കാവുങ്കാലിലാണ് പട്ടിയുടെ ജഡാവശിഷ്ടം കണ്ടെത്തിയത്. രണ്ട് ദിവസം മുമ്പ് ഈ പട്ടിയെ കാണാതായിരുന്നു. ദുര്‍ഗന്ധം പരന്നതിനെ തുടര്‍ന്ന് നോക്കിയപ്പോഴാണ് പട്ടിയുടെ ശരീരഭാഗം കാണപ്പെട്ടത്. വനമേഖലകളോട് ചേര്‍ന്ന പ്രദേശങ്ങളില്‍ നിന്ന് ഇതിന് മുമ്പ് നിരവധി വളര്‍ത്തുനായ്ക്കളെയും തെരുവ്‌നായ്ക്കളെയും കാണാതായിരുന്നു. ഇവയെ പുലി കൊണ്ടുപോയി ആഹാരമാക്കിയെന്നാണ് കരുതുന്നത്. ചില നായ്ക്കളുടെ ജഡങ്ങള്‍ ഭക്ഷിച്ച നിലയില്‍ കണ്ടെത്തിയിരുന്നു.കാവുങ്കാലിന്റെ സമീപപ്രദേശങ്ങള്‍ സംരക്ഷിതവനമേഖലയാണ്. ഈ […]

ബോവിക്കാനം: കാണാതായ പട്ടിയുടെ പകുതി ശരീരഭാഗം കണ്ടെത്തി. പട്ടിയെ പുലി പിടിച്ചുകൊണ്ടുപോയി പകുതി ശരീരം ഭക്ഷിച്ചതാണെന്നാണ് സംശയം. കാനത്തൂര്‍ കാവുങ്കാലിലാണ് പട്ടിയുടെ ജഡാവശിഷ്ടം കണ്ടെത്തിയത്. രണ്ട് ദിവസം മുമ്പ് ഈ പട്ടിയെ കാണാതായിരുന്നു. ദുര്‍ഗന്ധം പരന്നതിനെ തുടര്‍ന്ന് നോക്കിയപ്പോഴാണ് പട്ടിയുടെ ശരീരഭാഗം കാണപ്പെട്ടത്. വനമേഖലകളോട് ചേര്‍ന്ന പ്രദേശങ്ങളില്‍ നിന്ന് ഇതിന് മുമ്പ് നിരവധി വളര്‍ത്തുനായ്ക്കളെയും തെരുവ്‌നായ്ക്കളെയും കാണാതായിരുന്നു. ഇവയെ പുലി കൊണ്ടുപോയി ആഹാരമാക്കിയെന്നാണ് കരുതുന്നത്. ചില നായ്ക്കളുടെ ജഡങ്ങള്‍ ഭക്ഷിച്ച നിലയില്‍ കണ്ടെത്തിയിരുന്നു.
കാവുങ്കാലിന്റെ സമീപപ്രദേശങ്ങള്‍ സംരക്ഷിതവനമേഖലയാണ്. ഈ ഭാഗത്ത് കാട്ടാനകളുടെയും കാട്ടുപോത്തുകളുടെയും കാട്ടുപന്നികളുടെയും ശല്യം നിലനില്‍ക്കുന്നതിനിടെയാണ് പുലിയുണ്ടെന്ന സംശയവും ശക്തമായത്. രാത്രികാലങ്ങളില്‍ ഈ പ്രദേശത്തുകൂടി വാഹനങ്ങളില്‍ പോകുന്നര്‍ റോഡില്‍ പുലിയെ കണ്ടതായി പറയുന്നുണ്ട്. ഇക്കാര്യം വനംവകുപ്പുദ്യോഗസ്ഥരെ അറിയിച്ചെങ്കിലും പുലിയെപ്പോലെ തോന്നിപ്പിക്കുന്ന ജീവിയാകാനാണ് സാധ്യതയെന്നാണ് അവര്‍ പറയുന്നത്. വനപാലകര്‍ ഈ അഭിപ്രായവുമായി മുന്നോട്ടുപോകുന്നതിനിടെയാണ് കഴിഞ്ഞമാസം ബന്തടുക്ക മല്ലംപാറയില്‍ പുലിയെ പന്നിക്കെണിയില്‍ കുടുങ്ങിയ നിലയില്‍ കണ്ടെത്തിയത്. അഞ്ചുമാസം പ്രായമുള്ള പെണ്‍പുലിയാണ് കെണിയില്‍ കുടുങ്ങിയത്. മയക്കുവെടി വെച്ച് പുലിയെ രക്ഷപ്പെടുത്താന്‍ വയനാട്ടില്‍ നിന്ന് പുലിയെത്തിയെങ്കിലും അപ്പോഴേക്കും മരണം സംഭവിച്ചു. അതിനുശേഷവും പലരും പുലിയെ കണ്ടതായി വെളിപ്പെടുത്തിയതോടെ വനാതിര്‍ത്തി പ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ ഇപ്പോഴും ആശങ്കയിലാണ്. പുലിയെ പിടികൂടാന്‍ വേണ്ടി കൂട് സ്ഥാപിച്ചെങ്കിലും പുലി കുടുങ്ങിയിട്ടില്ല.

Related Articles
Next Story
Share it