കാണാതായ യുവാവിന്റെ മൃതദേഹം റെയില്‍പാളത്തില്‍; മരണത്തില്‍ ദുരൂഹതയുണ്ടെന്ന് ബന്ധുക്കള്‍, പൊലീസ് അന്വേഷണം ഊര്‍ജിതമാക്കി

ബണ്ട്വാള്‍: കാണാതായ യുവാവിന്റെ മൃതദേഹം റെയില്‍പാളത്തില്‍ കണ്ടെത്തി. കല്ലിഗെ ഗ്രാമത്തിലെ ലക്ഷ്മണന്റെ മകന്‍ കാര്‍ത്തികിന്റെ (25) മൃതദേഹമാണ് വെള്ളിയാഴ്ച പുലര്‍ച്ചെ ദവനബെട്ടുവിലെ റെയില്‍വേ ട്രാക്കില്‍ കണ്ടെത്തിയത്. കാര്‍ത്തികിന്റെ മരണത്തില്‍ ദുരൂഹതയുണ്ടെന്നും ട്രെയിന്‍ തട്ടിയല്ല മരണമെന്നും ഇതുസംബന്ധിച്ച് അന്വേഷണം നടത്തണമെന്നും ബന്ധുക്കള്‍ ആവശ്യപ്പെട്ടു. ജൂലൈ 29ന് വൈകിട്ട് വീട്ടില്‍ നിന്നിറങ്ങിയ കാര്‍ത്തികിനെ കാണാതാകുകയായിരുന്നു. രാത്രി 11 മണിവരെ കാര്‍ത്തികിനെ കണ്ടെത്തുന്നതിനായി കുടുംബം തിരച്ചില്‍ നടത്തിയിരുന്നു. പുലര്‍ച്ചെ 3 മണിയോടെയാണ് യുവാവിന്റെ മൃതദേഹം റെയില്‍പാളത്തില്‍ കണ്ടെത്തിയത്. ബണ്ട്വാള്‍ പൊലീസ് ഇന്‍ക്വസ്റ്റ് […]

ബണ്ട്വാള്‍: കാണാതായ യുവാവിന്റെ മൃതദേഹം റെയില്‍പാളത്തില്‍ കണ്ടെത്തി. കല്ലിഗെ ഗ്രാമത്തിലെ ലക്ഷ്മണന്റെ മകന്‍ കാര്‍ത്തികിന്റെ (25) മൃതദേഹമാണ് വെള്ളിയാഴ്ച പുലര്‍ച്ചെ ദവനബെട്ടുവിലെ റെയില്‍വേ ട്രാക്കില്‍ കണ്ടെത്തിയത്. കാര്‍ത്തികിന്റെ മരണത്തില്‍ ദുരൂഹതയുണ്ടെന്നും ട്രെയിന്‍ തട്ടിയല്ല മരണമെന്നും ഇതുസംബന്ധിച്ച് അന്വേഷണം നടത്തണമെന്നും ബന്ധുക്കള്‍ ആവശ്യപ്പെട്ടു.
ജൂലൈ 29ന് വൈകിട്ട് വീട്ടില്‍ നിന്നിറങ്ങിയ കാര്‍ത്തികിനെ കാണാതാകുകയായിരുന്നു. രാത്രി 11 മണിവരെ കാര്‍ത്തികിനെ കണ്ടെത്തുന്നതിനായി കുടുംബം തിരച്ചില്‍ നടത്തിയിരുന്നു. പുലര്‍ച്ചെ 3 മണിയോടെയാണ് യുവാവിന്റെ മൃതദേഹം റെയില്‍പാളത്തില്‍ കണ്ടെത്തിയത്. ബണ്ട്വാള്‍ പൊലീസ് ഇന്‍ക്വസ്റ്റ് നടത്തിയ മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി ആസ്പത്രിമോര്‍ച്ചറിയിലേക്ക് മാറ്റി. മരണത്തില്‍ സംശയമുള്ളതിനാല്‍ പൊലീസ് അന്വേഷണം ഊര്‍ജിതമാക്കി.

Related Articles
Next Story
Share it