ലൈഫ് ഗാര്‍ഡുകളുടെ മുന്നറിയിപ്പ് അവഗണിച്ച് മൂന്ന് പെണ്‍കുട്ടികളും യുവാവും പ്രക്ഷുബ്ധമായ കടലില്‍ കുളിക്കാനിറങ്ങി; തിരമാലകളില്‍പെട്ട് കാണാതായ പെണ്‍കുട്ടിയുടെ മൃതദേഹം കരക്കടിഞ്ഞു

ഉഡുപ്പി: ലൈഫ് ഗാര്‍ഡുകളുടെ മുന്നറിയിപ്പ് അവഗണിച്ച് മൂന്ന് പെണ്‍കുട്ടികളും യുവാവും പ്രക്ഷുബ്ധമായ കടലില്‍ കുളിക്കാനിറങ്ങി. തിരമാലകളില്‍പെട്ട് കാണാതായ പെണ്‍കുട്ടിയുടെ മൃതദേഹം ഒരു ദിവസത്തിന് ശേഷം കരക്കടിഞ്ഞു. ഉഡുപ്പി മല്‍പെ ബീച്ചില്‍ സുഹൃത്തുക്കള്‍ക്കൊപ്പം ഇക്കഴിഞ്ഞ ഞായറാഴ്ച രാവിലെ കുളിക്കാനിറങ്ങിയ കുടക് സ്വദേശിനി ദെച്ചമ്മയെ തിരമാലകളില്‍പെട്ട് കാണാതാവുകയായിരുന്നു. ദെച്ചമ്മയുടെ മൃതദേഹം തിങ്കളാഴ്ച വൈകിട്ടാണ് കരക്കടിഞ്ഞത്. കുടക് സ്വദേശിനികളായ മൂന്ന് പെണ്‍കുട്ടികളും യുവാവും ഞായറാഴ്ച രാവിലെ മല്‍പെ ബീച്ചില്‍ കുളിക്കാനിറങ്ങുന്നത് കണ്ട ലൈഫ് ഗാര്‍ഡുകള്‍ പ്രതികൂല കാലാവസ്ഥയായതിനാല്‍ അപകടമാണെന്ന് ഇവര്‍ക്ക് മുന്നറിയിപ്പ് […]

ഉഡുപ്പി: ലൈഫ് ഗാര്‍ഡുകളുടെ മുന്നറിയിപ്പ് അവഗണിച്ച് മൂന്ന് പെണ്‍കുട്ടികളും യുവാവും പ്രക്ഷുബ്ധമായ കടലില്‍ കുളിക്കാനിറങ്ങി. തിരമാലകളില്‍പെട്ട് കാണാതായ പെണ്‍കുട്ടിയുടെ മൃതദേഹം ഒരു ദിവസത്തിന് ശേഷം കരക്കടിഞ്ഞു. ഉഡുപ്പി മല്‍പെ ബീച്ചില്‍ സുഹൃത്തുക്കള്‍ക്കൊപ്പം ഇക്കഴിഞ്ഞ ഞായറാഴ്ച രാവിലെ കുളിക്കാനിറങ്ങിയ കുടക് സ്വദേശിനി ദെച്ചമ്മയെ തിരമാലകളില്‍പെട്ട് കാണാതാവുകയായിരുന്നു. ദെച്ചമ്മയുടെ മൃതദേഹം തിങ്കളാഴ്ച വൈകിട്ടാണ് കരക്കടിഞ്ഞത്. കുടക് സ്വദേശിനികളായ മൂന്ന് പെണ്‍കുട്ടികളും യുവാവും ഞായറാഴ്ച രാവിലെ മല്‍പെ ബീച്ചില്‍ കുളിക്കാനിറങ്ങുന്നത് കണ്ട ലൈഫ് ഗാര്‍ഡുകള്‍ പ്രതികൂല കാലാവസ്ഥയായതിനാല്‍ അപകടമാണെന്ന് ഇവര്‍ക്ക് മുന്നറിയിപ്പ് നല്‍കിയിരുന്നു. എന്നാല്‍ ഇത് വകവെക്കാതെ നാലുപേരും കടലില്‍ കുളിക്കുകയായിരുന്നു. ദച്ചമ്മക്കൊപ്പം മറ്റ് മൂന്നുപേരും തിരമാലകളില്‍പെട്ടെങ്കിലും ഇവരെ നാട്ടുകാര്‍ രക്ഷപ്പെടുത്തിയിരുന്നു. മല്‍പെ പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.

Related Articles
Next Story
Share it