കാണാതായ പള്ളിക്കര സ്വദേശിയുടെ മൃതദേഹം റെയില്‍പാളത്തില്‍

കാസര്‍കോട്: കാണാതായ ബേക്കല്‍ പള്ളിക്കര സ്വദേശിയുടെ മൃതദേഹം റെയില്‍പാളത്തില്‍ കണ്ടെത്തി. പള്ളിക്കര പട്ടത്താനം ഹൗസിലെ പവിത്രന്റെ മകന്‍ വിനോദിനെ(45)യാണ് ഇന്ന് രാവിലെ തളങ്കര റെയില്‍പാളത്തില്‍ മരിച്ച നിലയില്‍ കണ്ടത്. ഇന്ന് രാവിലെ പരിസരവാസികളാണ് യുവാവിന്റെ മൃതദേഹം പാളത്തില്‍ കണ്ടത്. ആദ്യം ആരാണെന്ന് തിരിച്ചറിഞ്ഞിരുന്നില്ല. പിന്നീടാണ് വിനോദാണെന്ന് മനസിലായത്. ഏതാനും ദിവസം മുമ്പാണ് വിനോദ് വീടുവിട്ടിറങ്ങിയത്. തിരിച്ചുവരാതിരുന്നതിനെ തുടര്‍ന്ന് വീട്ടുകാര്‍ ബേക്കല്‍ പൊലീസില്‍ പരാതി നല്‍കിയിരുന്നു. അന്വേഷണം നടക്കുന്നതിനിടെയാണ് മരണം. കാസര്‍കോട് പൊലീസ് ഇന്‍ക്വസ്റ്റ് നടത്തി.

Related Articles
Next Story
Share it