കാണാതായ ബദിയടുക്കയിലെ ദന്തഡോക്ടറുടെ മൃതദേഹം കുന്താപുരത്ത് കണ്ടെത്തി; അഞ്ചുപേര്‍ കസ്റ്റഡിയില്‍

ബദിയടുക്ക: ചികിത്സക്കെത്തിയ യുവതിയോട് അപമര്യാദയായി പെരുമാറിയ കേസില്‍ പ്രതിയായ ബദിയടുക്കയിലെ ദന്തഡോക്ടറുടെ മൃതദേഹം കുന്താപുരത്ത് കണ്ടെത്തി. ബദിയടുക്കയിലെ സ്വകാര്യക്ലിനിക്കില്‍ ദന്തഡോക്ടറായ എസ്. കൃഷ്ണമൂര്‍ത്തി(52)യുടെ മൃതദേഹമാണ് വ്യാഴാഴ്ച കുന്താപുരത്ത് റെയില്‍വെ ട്രാക്കില്‍ കണ്ടെത്തിയത്. രാവിലെ തന്നെ മൃതദേഹം ചിന്നിച്ചിതറിയ നിലയില്‍ കണ്ടെത്തിയിരുന്നെങ്കിലും കൃഷ്ണൂര്‍ത്തിയുടേതാണെന്ന് സ്ഥിരീകരിച്ചിരുന്നില്ല. കൃഷ്ണമൂര്‍ത്തി കാണാതാകുമ്പോള്‍ ധരിച്ചിരുന്ന ഷര്‍ട്ടല്ല മൃതദേഹത്തിലുണ്ടായിരുന്നത്. കുന്താപുരത്ത് ഒരു മൃതദേഹം കണ്ടെത്തിയെന്ന് അറിഞ്ഞപ്പോള്‍ തന്നെ ബദിയടുക്കയില്‍ നിന്ന് ബന്ധുക്കള്‍ കുന്താപുരത്ത് പോയിരുന്നെങ്കിലും തിരിച്ചറിഞ്ഞിരുന്നില്ല. രാത്രിയോടെ മകള്‍ എത്തിയാണ് മൃതദേഹം തിരിച്ചറിഞ്ഞത്. അതിനിടെ ഡോക്ടറെ […]

ബദിയടുക്ക: ചികിത്സക്കെത്തിയ യുവതിയോട് അപമര്യാദയായി പെരുമാറിയ കേസില്‍ പ്രതിയായ ബദിയടുക്കയിലെ ദന്തഡോക്ടറുടെ മൃതദേഹം കുന്താപുരത്ത് കണ്ടെത്തി. ബദിയടുക്കയിലെ സ്വകാര്യക്ലിനിക്കില്‍ ദന്തഡോക്ടറായ എസ്. കൃഷ്ണമൂര്‍ത്തി(52)യുടെ മൃതദേഹമാണ് വ്യാഴാഴ്ച കുന്താപുരത്ത് റെയില്‍വെ ട്രാക്കില്‍ കണ്ടെത്തിയത്. രാവിലെ തന്നെ മൃതദേഹം ചിന്നിച്ചിതറിയ നിലയില്‍ കണ്ടെത്തിയിരുന്നെങ്കിലും കൃഷ്ണൂര്‍ത്തിയുടേതാണെന്ന് സ്ഥിരീകരിച്ചിരുന്നില്ല. കൃഷ്ണമൂര്‍ത്തി കാണാതാകുമ്പോള്‍ ധരിച്ചിരുന്ന ഷര്‍ട്ടല്ല മൃതദേഹത്തിലുണ്ടായിരുന്നത്. കുന്താപുരത്ത് ഒരു മൃതദേഹം കണ്ടെത്തിയെന്ന് അറിഞ്ഞപ്പോള്‍ തന്നെ ബദിയടുക്കയില്‍ നിന്ന് ബന്ധുക്കള്‍ കുന്താപുരത്ത് പോയിരുന്നെങ്കിലും തിരിച്ചറിഞ്ഞിരുന്നില്ല. രാത്രിയോടെ മകള്‍ എത്തിയാണ് മൃതദേഹം തിരിച്ചറിഞ്ഞത്. അതിനിടെ ഡോക്ടറെ ഭീഷണിപ്പെടുത്തിയ അഞ്ചുപേരെ പൊലീസ് കസ്റ്റഡിയിലെടുത്തു.

Related Articles
Next Story
Share it