പെര്‍ളയില്‍ കാണാതായ കര്‍ഷകന്റെ മൃതദേഹം തോട്ടില്‍ കണ്ടെത്തി

ബദിയടുക്ക: പെര്‍ള കാട്ടുകുക്കെയില്‍ കാണാതായ കര്‍ഷകന്റെ മൃതദേഹം തോട്ടില്‍ കണ്ടെത്തി. കാട്ടുകുക്കെ ദേവി മൂലയിലെ തോമസ് കാപ്പന്റെ (88) മൃതദേഹമാണ് ഇന്ന് രാവിലെ കണ്ടെത്തിയത്. മാണി സി.കാപ്പന്‍ എം.എല്‍.എയുടെ പിതൃസഹോദരനാണ് തോമസ് കാപ്പന്‍. ഇന്നലെ ഉച്ചമുതലാണ് തോമസ് കാപ്പനെ കാണാതായത്. തോട്ടത്തിലെ തൊഴിലാളികളോട് സംസാരിക്കാനുണ്ടെന്ന് പറഞ്ഞ് വീട്ടില്‍ നിന്ന് ഇറങ്ങിയതായിരുന്നു. പെട്ടെന്ന് ഫോണ്‍ വന്നതിനെ തുടര്‍ന്ന് സംസാരിക്കുന്നതിനിടയില്‍ തോമസ് കാപ്പന്റെ കാലില്‍ കാട്ടുവള്ളി കുടുങ്ങുകയും ഇതോടെ തോട്ടില്‍ വീഴുകയുമായിരുന്നു. വര്‍ഷങ്ങള്‍ക്കു മുമ്പാണ് തോമസ് കാപ്പന്‍ പെര്‍ളയിലെത്തിയത്. ഭാര്യ: […]

ബദിയടുക്ക: പെര്‍ള കാട്ടുകുക്കെയില്‍ കാണാതായ കര്‍ഷകന്റെ മൃതദേഹം തോട്ടില്‍ കണ്ടെത്തി. കാട്ടുകുക്കെ ദേവി മൂലയിലെ തോമസ് കാപ്പന്റെ (88) മൃതദേഹമാണ് ഇന്ന് രാവിലെ കണ്ടെത്തിയത്. മാണി സി.കാപ്പന്‍ എം.എല്‍.എയുടെ പിതൃസഹോദരനാണ് തോമസ് കാപ്പന്‍. ഇന്നലെ ഉച്ചമുതലാണ് തോമസ് കാപ്പനെ കാണാതായത്. തോട്ടത്തിലെ തൊഴിലാളികളോട് സംസാരിക്കാനുണ്ടെന്ന് പറഞ്ഞ് വീട്ടില്‍ നിന്ന് ഇറങ്ങിയതായിരുന്നു. പെട്ടെന്ന് ഫോണ്‍ വന്നതിനെ തുടര്‍ന്ന് സംസാരിക്കുന്നതിനിടയില്‍ തോമസ് കാപ്പന്റെ കാലില്‍ കാട്ടുവള്ളി കുടുങ്ങുകയും ഇതോടെ തോട്ടില്‍ വീഴുകയുമായിരുന്നു.
വര്‍ഷങ്ങള്‍ക്കു മുമ്പാണ് തോമസ് കാപ്പന്‍ പെര്‍ളയിലെത്തിയത്. ഭാര്യ: പരേതയായ അച്ചാമ്മ. മക്കള്‍: മാനുവല്‍ കാപ്പന്‍, ജോണിച്ചന്‍ കാപ്പന്‍ (എഞ്ചിനീയര്‍ കാനഡ), സിറിയക് (എഞ്ചിനീയര്‍ കാനഡ), മറിയമ്മ (യു.എസ്.എ), റാണി. മരുമക്കള്‍: സെല്‍വി, ശുഭ, ബീന, ടോം, ഡോ.മനോജ്. സഹോദരങ്ങള്‍: ജോസഫ്, എം.സി കാപ്പന്‍, കെ.എം തങ്കമ്മ.

Related Articles
Next Story
Share it