മംഗളൂരു സൂറത്ക്കലില്‍ കടലില്‍ കാണാതായ പതിനെട്ടുകാരന്റെ മൃതദേഹം കണ്ടെത്തി

മംഗളൂരു: മംഗളൂരു സൂറത്ക്കലിനടുത്തുള്ള ലൈറ്റ് ഹൗസ് ബീച്ചില്‍ കുളിക്കുന്നതിനിടെ തിരമാലകളില്‍പെട്ട് കാണാതായ പതിനെട്ടുകാരന്റെ മൃതദേഹം കണ്ടെത്തി. മംഗളൂരു നഗരത്തില്‍ കെ.പി.ടിയില്‍ ഡിപ്ലോമ വിദ്യാര്‍ത്ഥിയായ സത്യത്തിന്റെ (18) മൃതദേഹമാണ് ലൈറ്റ് ഹൗസ് ബീച്ചില്‍ നിന്ന് 1.5 കിലോമീറ്റര്‍ അകലെ റെഡ് റോക്ക് ബീച്ചില്‍ കണ്ടെത്തിയത്. സത്യവും സുഹൃത്തും ശനിയാഴ്ച കടലില്‍ കുളിക്കാനിറങ്ങിയതായിരുന്നു. ഇരുവരും തിരമാലകളില്‍പെടുകയായിരുന്നു. സത്യത്തിന്റെ സുഹൃത്ത് നീന്തി രക്ഷപ്പെട്ടു. സത്യത്തിനെ ഒഴുക്കില്‍ പെട്ട് കാണാതാവുകയായിരുന്നു.

Related Articles
Next Story
Share it