മംഗളൂരുവില്‍ കടലില്‍ കാണാതായ മൂന്ന് കോളേജ് വിദ്യാര്‍ത്ഥികളില്‍ രണ്ടുപേരുടെ മൃതദേഹങ്ങള്‍ കണ്ടെത്തി
മംഗളൂരു: മാര്‍ച്ച് മൂന്നിന് വൈകുന്നേരം മംഗളൂരു പനമ്പൂര്‍ ബീച്ചില്‍ കുളിക്കുന്നതിനിടെ കടലില്‍ കാണാതായ മൂന്ന് കോളേജ് വിദ്യാര്‍ത്ഥികളില്‍ രണ്ടുപേരുടെ മൃതദേഹങ്ങള്‍ കണ്ടെത്തി. മംഗളൂരുവിലെ രണ്ടാം പി.യു ആര്‍ട്സ് വിദ്യാര്‍ത്ഥി നാഗരാജ് (24), മംഗളൂരു സ്വകാര്യ കോളേജിലെ രണ്ടാം വര്‍ഷ ഡിഗ്രി വിദ്യാര്‍ത്ഥി മിലന്‍ (20) എന്നിവരുടെ മൃതദേഹങ്ങളാണ് കണ്ടെടുത്തത്. പോര്‍ക്കോടി അംബേദ്കര്‍ നഗര്‍ കോളനിയില്‍ താമസിക്കുന്ന ഒന്നാം വര്‍ഷ പി.യു വിദ്യാര്‍ത്ഥി ലികിതിനെ(18)യും കടലില്‍ കാണാതായിട്ടുണ്ട്.ലികിത് ആണ് ആദ്യം കടലില്‍ ഒലിച്ചുപോയത്. മിലന്‍ ലികിതിനെ രക്ഷപ്പെടുത്താന്‍ ശ്രമിച്ചതോടെ […]

മംഗളൂരു: മാര്‍ച്ച് മൂന്നിന് വൈകുന്നേരം മംഗളൂരു പനമ്പൂര്‍ ബീച്ചില്‍ കുളിക്കുന്നതിനിടെ കടലില്‍ കാണാതായ മൂന്ന് കോളേജ് വിദ്യാര്‍ത്ഥികളില്‍ രണ്ടുപേരുടെ മൃതദേഹങ്ങള്‍ കണ്ടെത്തി. മംഗളൂരുവിലെ രണ്ടാം പി.യു ആര്‍ട്സ് വിദ്യാര്‍ത്ഥി നാഗരാജ് (24), മംഗളൂരു സ്വകാര്യ കോളേജിലെ രണ്ടാം വര്‍ഷ ഡിഗ്രി വിദ്യാര്‍ത്ഥി മിലന്‍ (20) എന്നിവരുടെ മൃതദേഹങ്ങളാണ് കണ്ടെടുത്തത്. പോര്‍ക്കോടി അംബേദ്കര്‍ നഗര്‍ കോളനിയില്‍ താമസിക്കുന്ന ഒന്നാം വര്‍ഷ പി.യു വിദ്യാര്‍ത്ഥി ലികിതിനെ(18)യും കടലില്‍ കാണാതായിട്ടുണ്ട്.
ലികിത് ആണ് ആദ്യം കടലില്‍ ഒലിച്ചുപോയത്. മിലന്‍ ലികിതിനെ രക്ഷപ്പെടുത്താന്‍ ശ്രമിച്ചതോടെ തിരമാലകളില്‍പ്പെടുകയായിരുന്നു. ഇരുവരെയും രക്ഷിക്കാന്‍ ശ്രമിച്ചതോടെ നാഗരാജും തിരമാലകളില്‍ അകപ്പെടുകയായിരുന്നു. മറ്റ് രണ്ട് സുഹൃത്തുക്കളായ പുനീതും മനോജും കടല്‍ക്കരയിലായിരുന്നതിനാല്‍ രക്ഷപ്പെട്ടു. ലികിത് കോളേജ് ഫീസിനുള്ള പണം ലഭിക്കുന്നതിനായി വേനല്‍ക്കാല അവധിക്കാലത്ത് താല്‍ക്കാലിക പോസ്റ്റ്മാനായി ജോലി ചെയ്യാനുള്ള ആഗ്രഹം പ്രകടിപ്പിച്ചിരുന്നു. റാണിയുടെയും മണികണ്ഠന്റെയും ഏകമകനാണ് ലികിത്. പൊലീസ് ഉദ്യോഗസ്ഥനാകാനും ലികിത് ആഗ്രഹിച്ചിരുന്നു. ജ്യേഷ്ഠന്‍ മോഹനൊപ്പമായിരുന്നു മിലന്‍ താമസിച്ചിരുന്നത്. മിലന്റെ പുതിയ വീടിന്റെ നിര്‍മ്മാണം പുരോഗമിക്കുകയാണ്. ഇതിനിടെയാണ് കുടുംബത്തെ ദു:ഖത്തിലാഴ്ത്തിയ സംഭവം. ഫക്കീരപ്പയുടെയും അനുമവ്വയുടെയും ഒമ്പത് മക്കളില്‍ ഏറ്റവും ഇളയവനാണ് നാഗരാജ്. നീന്തലില്‍ പ്രാവീണ്യം നേടിയ ആളാണ് നാഗരാജ്. പനമ്പൂര്‍ ബീച്ചില്‍ ശക്തമായ തിരമാലകളുള്ളതിനാല്‍ ബീച്ച് ടൂറിസം ഓര്‍ഗനൈസേഷന്‍ കടലില്‍ ഇറങ്ങുന്നതിന് താല്‍ക്കാലിക വിലക്കേര്‍പ്പെടുത്തി. മുന്നറിയിപ്പ് അവഗണിച്ച് വിദ്യാര്‍ത്ഥികള്‍ കടലിലിറങ്ങിയതാണ് ദുരന്തത്തിന് കാരണമെന്ന് അധികൃതര്‍ പറഞ്ഞു.