ഗംഗയില്‍ മൃതദേഹങ്ങള്‍ ഒഴുകുന്നു; ഇതുവരെ കണ്ടെത്തിയത് 116 എണ്ണം

ലക്‌നൗ: ഉത്തര്‍പ്രദേശിലെ ബല്ലിയ, ഗാസിപൂര്‍ ജില്ലകളില്‍ നിന്നായി 45 മൃതശരീരങ്ങള്‍ ഗംഗാനദിയില്‍ നിന്ന് കണ്ടെത്തി. ബിഹാറിലെ ബക്‌സറിയില്‍ ഗംഗയില്‍ നിന്ന് 71 മൃതദേഹങ്ങള്‍ കഴിഞ്ഞ ദിവസം പുറത്തെടുത്തതിന് പിന്നാലെയാണ് 45 മൃതദേഹങ്ങള്‍ കൂടി കണ്ടെടുത്തത്.കോവിഡ് രോഗികളുടെ മൃതദേഹങ്ങളാണോ ഇത്തരത്തില്‍ നദിയിലൂടെ ഒഴുക്കിവിടുന്നതെന്ന് സംശയിക്കുന്നു. ബല്ലിയയിലെ ഉജിയാര്‍, കുല്‍ഹാദിയ, ഭൗരലി എന്നിവിടങ്ങളിലാണ് മൃതദേഹങ്ങള്‍ നദിയില്‍ ഒഴുകിനടക്കുന്നത്. 116 മൃതദേഹങ്ങളാണ് ഇതുവരെ കണ്ടെത്തിയെങ്കിലും കൂടുതല്‍ മൃതദേഹങ്ങള്‍ നദിയില്‍ ഒഴുകുന്നതായാണ് വിവരം. ബില്ലിയ-ബക്‌സര്‍ പാലത്തിനടിയില്‍ ചില മൃതദേഹങ്ങള്‍ കണ്ടെത്തിയതായി ബില്ലിയ ജില്ലാ […]

ലക്‌നൗ: ഉത്തര്‍പ്രദേശിലെ ബല്ലിയ, ഗാസിപൂര്‍ ജില്ലകളില്‍ നിന്നായി 45 മൃതശരീരങ്ങള്‍ ഗംഗാനദിയില്‍ നിന്ന് കണ്ടെത്തി. ബിഹാറിലെ ബക്‌സറിയില്‍ ഗംഗയില്‍ നിന്ന് 71 മൃതദേഹങ്ങള്‍ കഴിഞ്ഞ ദിവസം പുറത്തെടുത്തതിന് പിന്നാലെയാണ് 45 മൃതദേഹങ്ങള്‍ കൂടി കണ്ടെടുത്തത്.കോവിഡ് രോഗികളുടെ മൃതദേഹങ്ങളാണോ ഇത്തരത്തില്‍ നദിയിലൂടെ ഒഴുക്കിവിടുന്നതെന്ന് സംശയിക്കുന്നു. ബല്ലിയയിലെ ഉജിയാര്‍, കുല്‍ഹാദിയ, ഭൗരലി എന്നിവിടങ്ങളിലാണ് മൃതദേഹങ്ങള്‍ നദിയില്‍ ഒഴുകിനടക്കുന്നത്. 116 മൃതദേഹങ്ങളാണ് ഇതുവരെ കണ്ടെത്തിയെങ്കിലും കൂടുതല്‍ മൃതദേഹങ്ങള്‍ നദിയില്‍ ഒഴുകുന്നതായാണ് വിവരം. ബില്ലിയ-ബക്‌സര്‍ പാലത്തിനടിയില്‍ ചില മൃതദേഹങ്ങള്‍ കണ്ടെത്തിയതായി ബില്ലിയ ജില്ലാ കലക്ടര്‍ അതിഥി സിംഗ് വ്യക്തമാക്കി. സംഭവത്തില്‍ അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ടെന്ന് അവര്‍ പറഞ്ഞു. മരിച്ചവരുടെ അന്ത്യകര്‍മ്മങ്ങള്‍ ആദരവോടെ നടത്തണമെന്നും പുഴയില്‍ ഒഴുക്കിവിടുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്നും അതിഥി സിംഗ് വ്യക്തമാക്കി. ബിഹാറില്‍ നിന്നാണ് മൃതദേഹങ്ങള്‍ എത്തിയതെന്നാണ് യു.പി പൊലീസ് പറയുന്നത്. ബിഹാറില്‍ മൃതദേഹങ്ങള്‍ നദിയില്‍ ഒഴുക്കിവിടുന്ന ഒരു ആചാരമുണ്ടെന്നും ഈ മൃതദേഹങ്ങള്‍ കാണുമ്പോള്‍ അവിടെ നിന്നുള്ളതാണെന്ന് സംശയിക്കുന്നതായും ബില്ലിയ ജില്ലാ പൊലീസ് മേധാവി പറഞ്ഞു.

Related Articles
Next Story
Share it