ബോബീ.. ഞാന്‍ നിരപരാധിയാണ് ബോബീ..; മയക്കുമരുന്ന് കേസില്‍ എന്നെ ചതിച്ചതാണ്; ലോകത്ത് തന്നെ അധികം പേരും അറിയാത്ത സത്യം തന്നോടൊപ്പം ഭക്ഷണം കഴിച്ചുകൊണ്ടിരിക്കെ മറഡോണ പങ്കുവെച്ച കാര്യം ഓര്‍ത്തെടുത്ത് ബോബി ചെമ്മണ്ണൂര്‍

തൃശൂര്‍: ഫുട്‌ബോള്‍ ഇതിഹാസം ഡീഗോ മറഡോണയ്്ക്ക് ലോകം ആദരാഞ്ജലിയര്‍പ്പിക്കുമ്പോള്‍ ഡീഗോ തന്നോടൊപ്പം ചെലവഴിച്ചതും തന്നോട് പങ്കുവെച്ച കാര്യങ്ങളെല്ലാം ഓര്‍ത്തെടുത്ത് വ്യവസായി ബോബി ചെമ്മണ്ണൂര്‍. പണത്തോട് ആര്‍ത്തിയില്ലാത്ത സമ്പാദിക്കാനറിയാത്ത ഏറെ സത്യസന്ധനായ ഒരാളായിരുന്നു മറഡോണയെന്ന് അദ്ദേഹം പറഞ്ഞു. മറഡോണയെ കേരളത്തിലേക്ക് കൊണ്ടുവന്നയാള്‍ കൂടിയാണ് ബോബി ചെമ്മണ്ണൂര്‍. കുട്ടികളെ പോലെയാണ് മറഡോണയുടെ മനസെന്നും അദ്ദേഹം നുണപറയാറില്ലെന്നും ബോബി മാധ്യമങ്ങളോട് പറഞ്ഞു. വെറും ഫുട്‌ബോളറര്‍ മാത്മ്രല്ല മറഡോണയെന്ന് അദ്ദേഹത്തിന്റെ കൂടെ താമസിച്ചപ്പോള്‍ മനസ്സിലായി. ഒരുപക്ഷെ ലോകത്ത് തന്നെ അധികം പേരും അറിയാത്ത […]

തൃശൂര്‍: ഫുട്‌ബോള്‍ ഇതിഹാസം ഡീഗോ മറഡോണയ്്ക്ക് ലോകം ആദരാഞ്ജലിയര്‍പ്പിക്കുമ്പോള്‍ ഡീഗോ തന്നോടൊപ്പം ചെലവഴിച്ചതും തന്നോട് പങ്കുവെച്ച കാര്യങ്ങളെല്ലാം ഓര്‍ത്തെടുത്ത് വ്യവസായി ബോബി ചെമ്മണ്ണൂര്‍. പണത്തോട് ആര്‍ത്തിയില്ലാത്ത സമ്പാദിക്കാനറിയാത്ത ഏറെ സത്യസന്ധനായ ഒരാളായിരുന്നു മറഡോണയെന്ന് അദ്ദേഹം പറഞ്ഞു. മറഡോണയെ കേരളത്തിലേക്ക് കൊണ്ടുവന്നയാള്‍ കൂടിയാണ് ബോബി ചെമ്മണ്ണൂര്‍. കുട്ടികളെ പോലെയാണ് മറഡോണയുടെ മനസെന്നും അദ്ദേഹം നുണപറയാറില്ലെന്നും ബോബി മാധ്യമങ്ങളോട് പറഞ്ഞു.

വെറും ഫുട്‌ബോളറര്‍ മാത്മ്രല്ല മറഡോണയെന്ന് അദ്ദേഹത്തിന്റെ കൂടെ താമസിച്ചപ്പോള്‍ മനസ്സിലായി. ഒരുപക്ഷെ ലോകത്ത് തന്നെ അധികം പേരും അറിയാത്ത സത്യം ഭക്ഷണം കഴിച്ചിരിക്കെ അദ്ദേഹം എന്നോട് പങ്കുവെച്ചു, 'ബോബീ.. എന്നെ കളിയില്‍ നിന്ന് ഡ്രഗ്‌സ് ഉപയോഗിച്ചുവെന്ന പേരില്‍ പുറത്താക്കി ബോബീ' എന്ന് പറഞ്ഞ് അദ്ദേഹം പൊട്ടിക്കരഞ്ഞു. ഭക്ഷണം കഴിച്ച് അല്‍പം മദ്യവുമായി ഇരിക്കുമ്പോഴാണ് മറഡോണ ഇക്കാര്യം പറഞ്ഞത്. അത് ചതിയായിരുന്നു ബോബി, ഞാന്‍ ഇന്നസന്റായിരുന്നു. എന്നെ ചതിച്ചതാണ്. എന്റെ കാല്‍നഖം പഴുത്ത് കളിക്കാന്‍ പറ്റാതെ ഇരിക്കുമ്പോള്‍ അതിനുളള മരുന്ന് തന്നിരുന്നു. അതില്‍ നിരോധിച്ച ലഹരി ചേര്‍ത്താണ് തന്നതെന്ന് ഞാനറിഞ്ഞില്ല. പിന്നീട് ഇത് ഒറ്റിക്കൊടുത്താണ് ലഹരി ഉപയോഗിച്ചു എന്ന പേരില്‍ പുറത്താക്കിയത്. ഫുട്ബോള്‍ ലോബി കോടികള്‍ സമ്പാദിക്കാന്‍ വേണ്ടി ചെയ്തതാണ്. ഞാന്‍ നിരപരാധിയാണ് ബോബീ.. എന്നുപറഞ്ഞുകൊണ്ട് നെഞ്ചത്ത് അടിച്ചുകൊണ്ട് അദ്ദേഹം പൊട്ടിക്കരയുന്ന സംഭവം എനിക്ക് ഇന്നും മറക്കാനാവുന്നില്ല. അത്രയും സത്യസന്ധനായിരുന്നു മറഡോണ. ബോബി കൂട്ടിച്ചേര്‍ത്തു.

ഫുട്‌ബോളില്‍ എത്തപ്പെടുന്നവരെല്ലാം പതിനായിരക്കണക്കിന് കോടികള്‍ സമ്പാദിക്കുന്നുണ്ടെങ്കിലും മറഡോണയുടെ ബാങ്ക് അക്കൗണ്ടില്‍ ഒന്നും കാണില്ല. പൈസയോട് ആര്‍ത്തിയില്ലാത്തയാളായിരുന്നു അദ്ദേഹം. മറഡോണയുടെ മരണത്തില്‍ ഏറെ വിഷമമുണ്ടെന്നും ബോബി ചെമ്മണ്ണൂര്‍ വ്യക്തമാക്കി.

Bobby Chemmannur on Diego Maradona

Related Articles
Next Story
Share it