ഉള്ളാള്‍ തീരത്തിന് സമീപം വര്‍ഷങ്ങള്‍ക്കുമുമ്പ് മുങ്ങിയ കപ്പലില്‍ ഇടിച്ച് മീന്‍പിടുത്ത ബോട്ട് തകര്‍ന്നു; ഒരാളെ കടലില്‍ കാണാതായി, ഒമ്പതുപേരെ രക്ഷപ്പെടുത്തി

ഉള്ളാള്‍: ഉള്ളാള്‍ തീരത്തിന് സമീപം വര്‍ഷങ്ങള്‍ക്കുമുമ്പ് മുങ്ങിയ കപ്പലിന്റെ അവശിഷ്ടങ്ങളില്‍ ഇടിച്ച് മീന്‍പിടുത്ത ബോര്‍ട്ട് തകര്‍ന്നു. അപകടത്തെ തുടര്‍ന്ന് ഒരാളെ കടലില്‍ കാണാതായി. ഒമ്പതുപേരെ രക്ഷപ്പെടുത്തി. വ്യാഴാഴ്ച ഉച്ചയോടെ ഉള്ളാള്‍ തീരത്തിന് സമീപമാണ് അപകടമുണ്ടായത്. മത്സ്യബന്ധനത്തിനായി 10 പേര്‍ ബോട്ടില്‍ കയറി കടലില്‍ ഇറങ്ങിയതായിരുന്നു. ഇതിനിടെയാണ് ബോട്ട് നിയന്ത്രണം വിട്ട് കപ്പലിലിടിച്ചത്. കടലിലേക്ക് തെറിച്ചുവീണ 9 പേരെ മറ്റു മീന്‍പിടുത്ത ബോട്ടുകളിലുണ്ടായിരുന്നവര്‍ രക്ഷപ്പെടുത്തുകയായിരുന്നു. തിരമാലകളില്‍പെട്ട് കാണാതായ ആളെ കണ്ടെത്തുന്നതിന് പൊലീസും അഗ്‌നിരക്ഷാസേനയും തിരച്ചില്‍ നടത്തിവരികയാണ്.

Related Articles
Next Story
Share it