കീഴൂര്‍ അഴിമുഖത്ത് തിരമാലയില്‍പെട്ട് തോണി മറിഞ്ഞു; മൂന്ന് മത്സ്യത്തൊഴിലാളികളെ രക്ഷപ്പെടുത്തി

കീഴൂര്‍: കീഴൂര്‍ അഴിമുഖത്ത് തിരമാലയില്‍പെട്ട് ഫൈബര്‍ തോണി മറിഞ്ഞു. മൂന്ന് മത്സ്യതൊഴിലാളികളെ രക്ഷപ്പെടുത്തി ആസ്പത്രിയില്‍ പ്രവേശിപ്പിച്ചു. കീഴൂര്‍ പടിഞ്ഞാറിലെ അജ്മല്‍ (20), അഷ്‌റഫ് (46), മുനവ്വര്‍ (26) എന്നിവരെയാണ് രക്ഷപ്പെടുത്തിയത്. അജ്മല്‍, അഷ്‌റഫ് എന്നിവരെ ജനറല്‍ ആസ്പത്രിയിലും മുനവ്വറിനെ ദേളിയിലെ സ്വകാര്യ ആസ്പത്രിയിലും പ്രവേശിപ്പിച്ചു. ഞായറാഴ്ച്ച രാവിലെ കീഴൂര്‍ അഴിമുഖത്ത് നിന്നും ഏതാനും വാരെ അകലെയാണ് അപകടം. വെള്ളിയാഴ്ച്ച വൈകീട്ടോടെയാണ് ഇവര്‍ മത്സ്യ ബന്ധനത്തിന് ഫൈബര്‍ തോണിയില്‍ മത്സ്യബന്ധനത്തിന് പുറംകടലില്‍ പോയത്. തിരിച്ചു വരുന്നതിനിടെ ശക്തമായ കാറ്റിലും […]

കീഴൂര്‍: കീഴൂര്‍ അഴിമുഖത്ത് തിരമാലയില്‍പെട്ട് ഫൈബര്‍ തോണി മറിഞ്ഞു. മൂന്ന് മത്സ്യതൊഴിലാളികളെ രക്ഷപ്പെടുത്തി ആസ്പത്രിയില്‍ പ്രവേശിപ്പിച്ചു. കീഴൂര്‍ പടിഞ്ഞാറിലെ അജ്മല്‍ (20), അഷ്‌റഫ് (46), മുനവ്വര്‍ (26) എന്നിവരെയാണ് രക്ഷപ്പെടുത്തിയത്. അജ്മല്‍, അഷ്‌റഫ് എന്നിവരെ ജനറല്‍ ആസ്പത്രിയിലും മുനവ്വറിനെ ദേളിയിലെ സ്വകാര്യ ആസ്പത്രിയിലും പ്രവേശിപ്പിച്ചു. ഞായറാഴ്ച്ച രാവിലെ കീഴൂര്‍ അഴിമുഖത്ത് നിന്നും ഏതാനും വാരെ അകലെയാണ് അപകടം. വെള്ളിയാഴ്ച്ച വൈകീട്ടോടെയാണ് ഇവര്‍ മത്സ്യ ബന്ധനത്തിന് ഫൈബര്‍ തോണിയില്‍ മത്സ്യബന്ധനത്തിന് പുറംകടലില്‍ പോയത്. തിരിച്ചു വരുന്നതിനിടെ ശക്തമായ കാറ്റിലും തിരമാലയിലും പെട്ട് തോണി മറിയുകയായിരുന്നു. ഉടന്‍ തന്നെ കരയിലുണ്ടായിരുന്നവരില്‍ ബബീഷ് ഒന്നും നോക്കാതെ രക്ഷാപ്രവര്‍ത്തനത്തിനിറങ്ങി. മത്സ്യതൊഴിലാളികളും നാട്ടുകാരും സഹായത്തിനിറങ്ങി. മൂന്ന് പേരേയും ബബീഷ് കരയ്‌ക്കെത്തിക്കുകയായിരുന്നു. വിവരമറിഞ്ഞ് ഫയര്‍ഫോഴ്‌സ്, ഡി.വൈഎസ്.പി ബാലകൃഷ്ണന്‍ നായര്‍ എന്നിവരുടെ നേതൃത്വത്തില്‍ ആസ്പത്രിയില്‍ എത്തിക്കുകയായിരുന്നു.

Related Articles
Next Story
Share it