കേരളം ബുറെവി ചുഴലിക്കാറ്റ് ഭീതിയില്‍ കഴിയുമ്പോള്‍ കാസര്‍കോട് തീരദേശ പൊലീസ് സ്റ്റേഷനിലെ ബോട്ട് കട്ടപ്പുറത്ത്
കാസര്‍കോട്: സംസ്ഥാനം ബുറെവി ചുഴലിക്കാറ്റ് ഭീതിയില്‍ നില്‍ക്കവെയും കാസര്‍കോട് തീരദേശ പൊലീസ് സ്റ്റേഷനിലെ ബോട്ട് കട്ടപ്പുറത്ത്. ഇവിടെ ടെക്‌നിക്കല്‍ സ്റ്റാഫായി ഉണ്ടായിരുന്ന നാല് ജീവനക്കാര്‍ കരാര്‍ കാലാവധി കഴിഞ്ഞ് മടങ്ങി. 89 ദിവസത്തെ കരാര്‍ കാലാവധിയില്‍ ഉണ്ടായിരുന്ന നാല് ജീവനക്കാരാണ് കാലാവധി കഴിഞ്ഞ് നാല് ദിവസം മുമ്പ് മടങ്ങിയത്. ഇതോടെയാണ് തീരദേശ പൊലീസ് സ്റ്റേഷന്‍ ബോട്ട് കട്ടപ്പുറത്തായത്. ബുറെവി ചുഴലിക്കാറ്റും മഴയും കണക്കിലെടുത്ത് സംസ്ഥാനത്ത് അതി ജാഗ്രത വേണമെന്ന് അധികൃതര്‍ അറിയിച്ചിരുന്നു. തീരദേശം ഭീതിയിലായിരിക്കെയാണ് കാസര്‍കോട് അധികൃതരുടെ […]

കാസര്‍കോട്: സംസ്ഥാനം ബുറെവി ചുഴലിക്കാറ്റ് ഭീതിയില്‍ നില്‍ക്കവെയും കാസര്‍കോട് തീരദേശ പൊലീസ് സ്റ്റേഷനിലെ ബോട്ട് കട്ടപ്പുറത്ത്. ഇവിടെ ടെക്‌നിക്കല്‍ സ്റ്റാഫായി ഉണ്ടായിരുന്ന നാല് ജീവനക്കാര്‍ കരാര്‍ കാലാവധി കഴിഞ്ഞ് മടങ്ങി. 89 ദിവസത്തെ കരാര്‍ കാലാവധിയില്‍ ഉണ്ടായിരുന്ന നാല് ജീവനക്കാരാണ് കാലാവധി കഴിഞ്ഞ് നാല് ദിവസം മുമ്പ് മടങ്ങിയത്. ഇതോടെയാണ് തീരദേശ പൊലീസ് സ്റ്റേഷന്‍ ബോട്ട് കട്ടപ്പുറത്തായത്.
ബുറെവി ചുഴലിക്കാറ്റും മഴയും കണക്കിലെടുത്ത് സംസ്ഥാനത്ത് അതി ജാഗ്രത വേണമെന്ന് അധികൃതര്‍ അറിയിച്ചിരുന്നു. തീരദേശം ഭീതിയിലായിരിക്കെയാണ് കാസര്‍കോട് അധികൃതരുടെ അനാസ്ഥമൂലം ബോട്ട് കട്ടപ്പുറത്തായത്. കാസര്‍കോട്ട് അതീവ ജാഗ്രതാ നിര്‍ദ്ദേശമില്ലെങ്കിലും തീരദേശവാസികളടക്കം ഭീതിയിലാണ്.
തീരദേശമേഖലയുടെ സംരക്ഷണത്തിനും രക്ഷാപ്രവര്‍ത്തനത്തിനും ഉപയോഗിക്കേണ്ട സംവിധാനങ്ങളാണ് നാഥനില്ലാതെ നശിക്കുന്നത്.