തിരുവനന്തപുരത്ത് ബോട്ടും കപ്പലും കൂട്ടിയിടിച്ചു; ഒരാളെ കടലില്‍ കാണാതായി

തിരുവനന്തപുരം: തിരുവനന്തപുരം വിഴിഞ്ഞത്ത് മത്സ്യബന്ധന ബോട്ടും കപ്പലും കൂട്ടിയിടിച്ചു. ഇതേ തുടര്‍ന്ന് ഒരാളെ കടലില്‍ കാണാതായി. ചൊവ്വാഴ്ച രാവിലെ തീരത്തുനിന്ന് 70 കിലോമീറ്റര്‍ അകലെയാണ് അപകടമുണ്ടായത്. ശാഹുല്‍ ഹമീദ് എന്നയാളെയാണ് കടലില്‍ കാണാതായത്. ഷാഹുല്‍ ഹമീദ് ഉള്‍പ്പെടെ മൂന്ന് പേരാണ് ബോട്ടിലുണ്ടായിരുന്നത്. ഇവര്‍ രക്ഷപ്പെട്ട് കരയിലെത്തി വിവരം അറിയിച്ചപ്പോഴാണ് സംഭവം പുറംലോകമറിഞ്ഞത്. അത്ഭുത മന്ത്രിയെന്ന ബോട്ടാണ് അപകടത്തില്‍പെട്ടത്. ഏത് കപ്പലാണ് ഇടിച്ചതെന്ന് കണ്ടെത്താന്‍ അന്വേഷണം നടക്കുകയാണ്. ബോട്ടിന് കാര്യമായ തകരാറൊന്നും സംഭവിച്ചിട്ടില്ല. ബോട്ടിന്റെ സൈഡില്‍ ഇരുന്ന ഷാഹുല്‍ […]

തിരുവനന്തപുരം: തിരുവനന്തപുരം വിഴിഞ്ഞത്ത് മത്സ്യബന്ധന ബോട്ടും കപ്പലും കൂട്ടിയിടിച്ചു. ഇതേ തുടര്‍ന്ന് ഒരാളെ കടലില്‍ കാണാതായി. ചൊവ്വാഴ്ച രാവിലെ തീരത്തുനിന്ന് 70 കിലോമീറ്റര്‍ അകലെയാണ് അപകടമുണ്ടായത്. ശാഹുല്‍ ഹമീദ് എന്നയാളെയാണ് കടലില്‍ കാണാതായത്. ഷാഹുല്‍ ഹമീദ് ഉള്‍പ്പെടെ മൂന്ന് പേരാണ് ബോട്ടിലുണ്ടായിരുന്നത്. ഇവര്‍ രക്ഷപ്പെട്ട് കരയിലെത്തി വിവരം അറിയിച്ചപ്പോഴാണ് സംഭവം പുറംലോകമറിഞ്ഞത്. അത്ഭുത മന്ത്രിയെന്ന ബോട്ടാണ് അപകടത്തില്‍പെട്ടത്. ഏത് കപ്പലാണ് ഇടിച്ചതെന്ന് കണ്ടെത്താന്‍ അന്വേഷണം നടക്കുകയാണ്. ബോട്ടിന് കാര്യമായ തകരാറൊന്നും സംഭവിച്ചിട്ടില്ല. ബോട്ടിന്റെ സൈഡില്‍ ഇരുന്ന ഷാഹുല്‍ ഹമീദ് കപ്പല്‍ ഇടിച്ചതിനു പിന്നാലെ കടലില്‍ വീഴുകയായിരുന്നു.

Related Articles
Next Story
Share it