റോഡ് സുരക്ഷക്ക് വിഘാതമാകുന്ന ബോര്‍ഡുകളും മറ്റും നീക്കം ചെയ്തു തുടങ്ങി

കാസര്‍കോട്: റോഡ് സുരക്ഷയെ പ്രതികൂലമായി ബാധിക്കുന്ന തരത്തില്‍, ഡ്രൈവര്‍മാരുടെ ശ്രദ്ധ തിരിക്കുന്ന പരസ്യങ്ങള്‍, കാഴ്ച മറയ്ക്കുന്ന വസ്തുക്കള്‍, റോഡിലും പാതയോരങ്ങളിലും സുഖമമായ യാത്രക്ക് വിഘാതമാകുന്ന രീതിയില്‍ കൂട്ടിയിട്ട കെട്ടിട നിര്‍മ്മാണ സാമഗ്രികള്‍ എന്നിവ നീക്കം ചെയ്യാനുള്ള നടപടി മോട്ടോര്‍വാഹന വകുപ്പിന്റെ നേതൃത്വത്തില്‍ ആരംഭിച്ചു. കേരള ഹൈക്കോടതിയുടെ വിധിയുടെ അടിസ്ഥാനത്തിലാണ് ഈ നീക്കം. കാസര്‍കോട് ആര്‍.ടി.ഒ എന്‍ഫോഴ്‌സ്‌മെന്റ് ജഴ്‌സണ്‍ ടി.എമ്മിന്റെ നിര്‍ദേശ പ്രകാരം ജില്ലയിലെ വിവിധ റോഡുകള്‍ക്കിരുവശം കാഴ്ച മറയ്ക്കുന്ന വസ്തുക്കള്‍ നീക്കം ചെയ്തു. ഇത്തരം വസ്തുക്കളുടെ ഉടമസ്ഥതയുള്ള […]

കാസര്‍കോട്: റോഡ് സുരക്ഷയെ പ്രതികൂലമായി ബാധിക്കുന്ന തരത്തില്‍, ഡ്രൈവര്‍മാരുടെ ശ്രദ്ധ തിരിക്കുന്ന പരസ്യങ്ങള്‍, കാഴ്ച മറയ്ക്കുന്ന വസ്തുക്കള്‍, റോഡിലും പാതയോരങ്ങളിലും സുഖമമായ യാത്രക്ക് വിഘാതമാകുന്ന രീതിയില്‍ കൂട്ടിയിട്ട കെട്ടിട നിര്‍മ്മാണ സാമഗ്രികള്‍ എന്നിവ നീക്കം ചെയ്യാനുള്ള നടപടി മോട്ടോര്‍വാഹന വകുപ്പിന്റെ നേതൃത്വത്തില്‍ ആരംഭിച്ചു. കേരള ഹൈക്കോടതിയുടെ വിധിയുടെ അടിസ്ഥാനത്തിലാണ് ഈ നീക്കം.
കാസര്‍കോട് ആര്‍.ടി.ഒ എന്‍ഫോഴ്‌സ്‌മെന്റ് ജഴ്‌സണ്‍ ടി.എമ്മിന്റെ നിര്‍ദേശ പ്രകാരം ജില്ലയിലെ വിവിധ റോഡുകള്‍ക്കിരുവശം കാഴ്ച മറയ്ക്കുന്ന വസ്തുക്കള്‍ നീക്കം ചെയ്തു. ഇത്തരം വസ്തുക്കളുടെ ഉടമസ്ഥതയുള്ള വ്യക്തികള്‍, സ്ഥാപനങ്ങള്‍, സംഘടനകള്‍ എന്നിവ ഇവ സ്വമേധയാ നീക്കം ചെയ്യേണ്ടതാണെന്ന് അധികൃതര്‍ അറിയിച്ചു.
റോഡ് സുരക്ഷക്ക് വിഘാതമാകുന്ന ബോര്‍ഡുകള്‍, വസ്തുക്കള്‍, സാമഗ്രികള്‍ എന്നിവ ശ്രദ്ധയില്‍പ്പെട്ടാല്‍ പൊതുജനങ്ങള്‍ക്ക് ഇക്കാര്യം ജില്ലയിലെ ആര്‍.ടി.ഒമാരുടെ വാട്‌സാപ്പിലോ ഇമെയിലിലോ ചിത്രങ്ങളും സ്ഥലവും സഹിതം അറിയിക്കാവുന്നതാണ്.
ആര്‍.ടി.ഒ ഇ-മെയില്‍ [email protected] എന്‍ഫോഴ്‌സ്‌മെന്റ് (വാട്‌സ്ആപ്പ് നമ്പര്‍ (9188961297, 9188961391 ) ഇ-മെയില്‍ [email protected]

Related Articles
Next Story
Share it