ബി.എം.എസ് എട്ട്, ഒമ്പത് തീയതികളില്‍ ദേശീയ പ്രക്ഷോഭം സംഘടിപ്പിക്കുന്നു

കാസര്‍കോട്: വില വര്‍ധനവും നാണയപ്പെരുപ്പവും നിയന്ത്രിക്കാന്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകള്‍ ശക്തമായ നടപടി സ്വീകരിക്കുക, കേരളത്തില്‍ കുതിച്ചുയരുന്ന കോവിഡ് നിയന്ത്രിക്കുന്നതില്‍ സംസ്ഥാന സര്‍ക്കാര്‍ പരാജയപ്പെട്ട സാഹചര്യത്തില്‍ നിയന്ത്രിക്കുന്നതിനാവശ്യമായ സത്വര നടപടികള്‍ സ്വീകരിക്കുക, കേരളത്തില്‍ തൊഴില്‍ നഷ്ടപ്പെട്ട തൊഴിലാളികള്‍ക്ക് സാമ്പത്തിക സഹായം പ്രഖ്യാപിച്ച് തൊഴിലും കൂലിയും സംരക്ഷിക്കുക തുടങ്ങി നിരവധി ആവശ്യങ്ങളുന്നയിച്ച് ഭാരതീയ മസ്ദൂര്‍ സംഘ് (ബി.എം.എസ്) എട്ട്, ഒമ്പത് തീയതികളില്‍ ദേശീയ പ്രക്ഷോഭം സംഘടിപ്പിക്കുമെന്ന് ജില്ലാ ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. തൊഴില്‍ നഷ്ടപ്പെട്ടതോടെ തൊഴിലാളികള്‍ ആത്മഹത്യയുടെ വക്കിലിലാണ്. ബസ്-മോട്ടോര്‍ […]

കാസര്‍കോട്: വില വര്‍ധനവും നാണയപ്പെരുപ്പവും നിയന്ത്രിക്കാന്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകള്‍ ശക്തമായ നടപടി സ്വീകരിക്കുക, കേരളത്തില്‍ കുതിച്ചുയരുന്ന കോവിഡ് നിയന്ത്രിക്കുന്നതില്‍ സംസ്ഥാന സര്‍ക്കാര്‍ പരാജയപ്പെട്ട സാഹചര്യത്തില്‍ നിയന്ത്രിക്കുന്നതിനാവശ്യമായ സത്വര നടപടികള്‍ സ്വീകരിക്കുക, കേരളത്തില്‍ തൊഴില്‍ നഷ്ടപ്പെട്ട തൊഴിലാളികള്‍ക്ക് സാമ്പത്തിക സഹായം പ്രഖ്യാപിച്ച് തൊഴിലും കൂലിയും സംരക്ഷിക്കുക തുടങ്ങി നിരവധി ആവശ്യങ്ങളുന്നയിച്ച് ഭാരതീയ മസ്ദൂര്‍ സംഘ് (ബി.എം.എസ്) എട്ട്, ഒമ്പത് തീയതികളില്‍ ദേശീയ പ്രക്ഷോഭം സംഘടിപ്പിക്കുമെന്ന് ജില്ലാ ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. തൊഴില്‍ നഷ്ടപ്പെട്ടതോടെ തൊഴിലാളികള്‍ ആത്മഹത്യയുടെ വക്കിലിലാണ്. ബസ്-മോട്ടോര്‍ വ്യവസായം വന്‍ പ്രതിസന്ധി നേരിടുകയാണ്. സര്‍വ്വ മേഖലകളും ഗുരുതരാവസ്ഥയിലാണ്. കേന്ദ്ര സര്‍ക്കാര്‍ മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ച് ഏറ്റവും കൂടുതല്‍ ധനസഹായം നല്‍കിയിട്ടുള്ളത് കേരളത്തിനാണ്. എന്നാല്‍ നാമമാത്രമായ സഹായ പദ്ധതിയാണ് സംസ്ഥാന സര്‍ക്കാര്‍ പ്രഖ്യാപിച്ചിട്ടുള്ളത്. അതിന് മാറ്റം വേണം. തൊഴിലാളികള്‍ക്ക് ചുരുങ്ങിയത് പതിനായിരം രൂപയെങ്കിലും അടിയന്തിര സഹായം നല്‍കണം. സംസ്ഥാന വ്യാപകമായി ജില്ലാ-താലൂക്ക് കേന്ദ്രങ്ങളില്‍ നടക്കുന്ന ധര്‍ണ സമരത്തില്‍ സംസ്ഥാന-ജില്ലാ നേതാക്കള്‍ സംബന്ധിക്കും. വാര്‍ത്താ സമ്മേളനത്തില്‍ ജില്ലാ പ്രസിഡണ്ട് വി.വി.ബാലകൃഷ്ണന്‍, സെക്രട്ടറി ഗോവിന്ദന്‍ മടിക്കൈ, കെ. ഉപേന്ദ്രന്‍, വി.ബി. സത്യനാഥ്, കെ.എ. ശ്രീനിവാസ് സംബന്ധിച്ചു.

Related Articles
Next Story
Share it