ബി.എം.എസ് അഞ്ചിന് കലക്ടറേറ്റിന് മുന്നില്‍ ധര്‍ണ നടത്തുന്നു

കാസര്‍കോട്: പെട്രോളിയം ഉല്‍പന്നങ്ങളെ ജി.എസ്.ടി. യില്‍ ഉള്‍പ്പെടുത്തുക, പ്രൈവറ്റ് ബസ് തൊഴിലാളികളുടെ തൊഴില്‍ സംരക്ഷിക്കുക, ബസ് ചാര്‍ജ് വര്‍ധിപ്പിക്കുക, ബസ് വ്യവസായത്തെ സംരക്ഷിക്കുക, ഓട്ടോ-ടാക്‌സി നിരക്ക് വര്‍ധിപ്പിക്കുക തുടങ്ങി വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് ഭാരതീയ മസ്ദൂര്‍ സംഘത്തിന്റെ (ബി.എം.എസ്) നേതൃത്വത്തില്‍ അഞ്ചിന് കാസര്‍കോട് കലക്ടറേറ്റിന് മുന്നില്‍ ധര്‍ണ സംഘടിപ്പിക്കുമെന്ന് ജില്ലാ കമ്മിറ്റി ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. രാവിലെ പത്തിന് ഗവ.കോളേജ് പരിസരത്ത് നിന്നും പ്രകടനം ആരംഭിച്ച് കലക്ടറേറ്റിന് മുന്നില്‍ സമാപിക്കും. തുടര്‍ന്ന് ധര്‍ണയില്‍ സംസ്ഥാന ഭാരവാഹികള്‍ […]

കാസര്‍കോട്: പെട്രോളിയം ഉല്‍പന്നങ്ങളെ ജി.എസ്.ടി. യില്‍ ഉള്‍പ്പെടുത്തുക, പ്രൈവറ്റ് ബസ് തൊഴിലാളികളുടെ തൊഴില്‍ സംരക്ഷിക്കുക, ബസ് ചാര്‍ജ് വര്‍ധിപ്പിക്കുക, ബസ് വ്യവസായത്തെ സംരക്ഷിക്കുക, ഓട്ടോ-ടാക്‌സി നിരക്ക് വര്‍ധിപ്പിക്കുക തുടങ്ങി വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് ഭാരതീയ മസ്ദൂര്‍ സംഘത്തിന്റെ (ബി.എം.എസ്) നേതൃത്വത്തില്‍ അഞ്ചിന് കാസര്‍കോട് കലക്ടറേറ്റിന് മുന്നില്‍ ധര്‍ണ സംഘടിപ്പിക്കുമെന്ന് ജില്ലാ കമ്മിറ്റി ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. രാവിലെ പത്തിന് ഗവ.കോളേജ് പരിസരത്ത് നിന്നും പ്രകടനം ആരംഭിച്ച് കലക്ടറേറ്റിന് മുന്നില്‍ സമാപിക്കും. തുടര്‍ന്ന് ധര്‍ണയില്‍ സംസ്ഥാന ഭാരവാഹികള്‍ പ്രസംഗിക്കും.
വാര്‍ത്താ സമ്മേളനത്തില്‍ ജില്ലാ ജനറല്‍ സെക്രട്ടറി കെ.വി. ബാബു, ഭരതന്‍ കല്യാണ്‍ റോഡ്, ഉമേശന്‍, വിശ്വനാഥഷെട്ടി, കുഞ്ഞിക്കണ്ണന്‍ സംബന്ധിച്ചു.

Related Articles
Next Story
Share it