കോട്ടക്കണ്ണി റോഡിലെ രക്തക്കറ; ദുരൂഹത നീങ്ങിയില്ല, രക്തം പരിശോധനക്കയച്ചു

കാസര്‍കോട്: കോട്ടക്കണ്ണി റോഡില്‍ പലയിടത്തായി രക്തക്കറ കണ്ടെത്തിയ സംഭവത്തിലെ ദുരൂഹത നീങ്ങിയില്ല. നുള്ളിപ്പാടി കോട്ടക്കണ്ണി റോഡില്‍ ഇന്നലെ രാവിലെയാണ് പലയിടത്തായി രക്തക്കറ കണ്ടത്. ഇത് ശ്രദ്ധയില്‍പെട്ട പരിസരവാസികള്‍ കാസര്‍കോട് പൊലീസില്‍ വിവരമറിയിക്കുകയായിരുന്നു. കാസര്‍കോട് സി.ഐ പി. അജിത് കുമാറിന്റെ നേതൃത്വത്തില്‍ പൊലീസ് സ്ഥലത്തെത്തുകയും പരിശോധന നടത്തുകയുമായിരുന്നു. ഡോഗ് സ്‌ക്വാഡും പരിശോധന നടത്തി. എന്തെങ്കിലും തരത്തിലുള്ള അക്രമ നടന്നതോ, മൃഗങ്ങളുടേതായിരിക്കുമോ എന്ന് വ്യക്തമല്ല. രക്തസാമ്പിള്‍ കണ്ണൂരിലെ ലാബിലേക്ക് പരിശോധനക്കയച്ചതായും റിപ്പോര്‍ട്ട് ലഭിച്ചാലേ കൂടുതല്‍ അന്വേഷണം നടത്താനാവുകയുള്ളുവെന്നും പൊലീസ് പറഞ്ഞു.

Related Articles
Next Story
Share it