പുരസ്‌കാര നിറവില്‍ ബ്ലഡ് ഡോണേര്‍സ് ജില്ലാ ടീം

കാസര്‍കോട്: ഏറ്റവും കൂടുതല്‍ സന്നദ്ധ രക്തദാതാക്കളെ എത്തിക്കുന്ന സന്നദ്ധ സംഘടനക്കുള്ള പുരസ്‌ക്കാരം ഇത്തവണയും ബ്ലഡ് ഡോണേര്‍സ് കേരള ജില്ലാ കമ്മിറ്റിക്ക് ലഭിച്ചു. ഏറ്റവും മികച്ച സന്നദ്ധ രക്തദാതാവിനുള്ള പുരസ്‌ക്കാരം ബി.ഡി.കെ ജില്ലാ കമ്മിറ്റി അംഗങ്ങളായ വിനീഷ് മുന്നാട്, മനീഷ് കുമാര്‍ എന്നിവര്‍ക്കും ലഭിച്ചു. കേരള സ്റ്റേറ്റ് എയ്ഡ്‌സ് കണ്‍ട്രോള്‍ സൊസൈറ്റിയുടെയും കാസര്‍കോട് ജനറല്‍ ആസ്പത്രി രക്തബാങ്കിന്റെയും നേതൃത്വത്തില്‍ ലോക രക്തദാതൃദിനത്തോടനുബന്ധിച്ചാണ് പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചത്. പ്രസംഗ മത്സരത്തിലും ട്രോള്‍ മേക്കിംഗിലും ഒന്നാം സ്ഥാനവും പോസ്റ്റര്‍ നിര്‍മ്മാണത്തില്‍ മൂന്നാം സ്ഥാനവും […]

കാസര്‍കോട്: ഏറ്റവും കൂടുതല്‍ സന്നദ്ധ രക്തദാതാക്കളെ എത്തിക്കുന്ന സന്നദ്ധ സംഘടനക്കുള്ള പുരസ്‌ക്കാരം ഇത്തവണയും ബ്ലഡ് ഡോണേര്‍സ് കേരള ജില്ലാ കമ്മിറ്റിക്ക് ലഭിച്ചു. ഏറ്റവും മികച്ച സന്നദ്ധ രക്തദാതാവിനുള്ള പുരസ്‌ക്കാരം ബി.ഡി.കെ ജില്ലാ കമ്മിറ്റി അംഗങ്ങളായ വിനീഷ് മുന്നാട്, മനീഷ് കുമാര്‍ എന്നിവര്‍ക്കും ലഭിച്ചു. കേരള സ്റ്റേറ്റ് എയ്ഡ്‌സ് കണ്‍ട്രോള്‍ സൊസൈറ്റിയുടെയും കാസര്‍കോട് ജനറല്‍ ആസ്പത്രി രക്തബാങ്കിന്റെയും നേതൃത്വത്തില്‍ ലോക രക്തദാതൃദിനത്തോടനുബന്ധിച്ചാണ് പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചത്.
പ്രസംഗ മത്സരത്തിലും ട്രോള്‍ മേക്കിംഗിലും ഒന്നാം സ്ഥാനവും പോസ്റ്റര്‍ നിര്‍മ്മാണത്തില്‍ മൂന്നാം സ്ഥാനവും നേടിയ ഡോ. ഒ.ടി നബീല്‍, പ്രസംഗ മത്സരത്തില്‍ മൂന്നാം സമ്മാനം നേടിയ സയാന്‍, പോസ്റ്റര്‍ നിര്‍മ്മാണത്തില്‍ ഒന്നാം സമ്മാനം നേടിയ അഞ്ജന കെ, ട്രോള്‍ മേക്കിംഗില്‍ രണ്ടാം സ്ഥാനം നേടിയ സനല്‍ ലാല്‍ ജെ, മൂന്നാം സ്ഥാനം നേടിയ മുഹമ്മദ് കൈക്കോട്ട് കടവ് എന്നിവരും ബി.ഡി.കെ ഭാരവാഹികളും അംഗങ്ങളുമാണ്
ജനറല്‍ ആസ്പത്രിയില്‍ നടന്ന ചടങ്ങില്‍ ആസ്പത്രി സൂപ്രണ്ട് ഡോ.രാജാറാം സമ്മാനങ്ങള്‍ വിതരണംചെയ്തു. ജില്ലാ ടിബി ആന്റ് കേരള സ്‌റ്റേറ്റ് എയ്ഡ്‌സ് കണ്‍ട്രോള്‍ സൊസൈറ്റി ഓഫീസര്‍ ഡോ. അമിന മുണ്ടോള്‍, ഐ.എം.എ പ്രസിഡണ്ടും ജനറല്‍ ആസ്പത്രി പീഡിയാട്രിക് വിഭാഗം തലവനുമായ ഡോ. നാരായണ നായ്ക്ക്, എആര്‍ടി മെഡിക്കല്‍ ഓഫീസര്‍ ഡോ.ജനാര്‍ദ്ദന നായ്ക്ക്, ബ്ലഡ് ബാങ്ക് മെഡിക്കല്‍ ഓഫീസര്‍ ഡോ. സൗമ്യ നായര്‍ വിശിഷ്ടാതിഥികളായി. ജില്ലാ കമ്മിറ്റിക്കുള്ള പുരസ്‌ക്കാരം വിനീഷ് മുന്നാട്, മനീഷ് കുമാര്‍ എന്നിവര്‍ ഏറ്റുവാങ്ങി.

Related Articles
Next Story
Share it