കൊറോണ വാക്സിന്‍ സ്വീകരിച്ചവര്‍ രണ്ട് മാസത്തേക്ക് രക്തദാനം നല്‍കരുതെന്ന് നിര്‍ദേശം

ന്യൂഡെല്‍ഹി: കൊറോണ വാക്സിന്‍ സ്വീകരിച്ചവര്‍ രണ്ട് മാസത്തേക്ക് രക്തദാനം നല്‍കരുത്. നാഷണല്‍ ബ്ലഡ് ട്രാന്‍സ്ഫ്യൂഷന്‍ കൗണ്‍സിലിന്റേതാണ് നിര്‍ദേശം. ഇങ്ങനെ ചെയ്യുന്നത് പ്രതിരോധ ശേഷിയെ ബാധിച്ചേക്കുമെന്ന കണ്ടത്തലിനെ തുടര്‍ന്നാണ് നിര്‍ദേശം. ആദ്യ വാക്സിന്‍ ഡോസ് സ്വീകരിക്കുന്ന ദിവസം മുതല്‍ രണ്ടാമത്തെ ഡോസ് സ്വീകരിച്ച് 28 ദിവസങ്ങള്‍ക്ക് ശേഷം മാത്രമെ രക്തദാനം ചെയ്യാന്‍ പാടുള്ളൂ. രണ്ട് വാക്സിന്‍ ഡോസുകളും സ്വീകരിക്കുന്നതിനിടയില്‍ 28 ദിവസത്തെ ഇടവേളയുള്ളതിനാല്‍ ആദ്യ ഡോസ് സ്വീകരിച്ച് 57 ദിവസത്തേയ്ക്ക് രക്തദാനം ചെയ്യരുത്. നിലവില്‍ രാജ്യത്ത് രണ്ട് വാക്സിനുകളാണ് […]

ന്യൂഡെല്‍ഹി: കൊറോണ വാക്സിന്‍ സ്വീകരിച്ചവര്‍ രണ്ട് മാസത്തേക്ക് രക്തദാനം നല്‍കരുത്. നാഷണല്‍ ബ്ലഡ് ട്രാന്‍സ്ഫ്യൂഷന്‍ കൗണ്‍സിലിന്റേതാണ് നിര്‍ദേശം. ഇങ്ങനെ ചെയ്യുന്നത് പ്രതിരോധ ശേഷിയെ ബാധിച്ചേക്കുമെന്ന കണ്ടത്തലിനെ തുടര്‍ന്നാണ് നിര്‍ദേശം. ആദ്യ വാക്സിന്‍ ഡോസ് സ്വീകരിക്കുന്ന ദിവസം മുതല്‍ രണ്ടാമത്തെ ഡോസ് സ്വീകരിച്ച് 28 ദിവസങ്ങള്‍ക്ക് ശേഷം മാത്രമെ രക്തദാനം ചെയ്യാന്‍ പാടുള്ളൂ.

രണ്ട് വാക്സിന്‍ ഡോസുകളും സ്വീകരിക്കുന്നതിനിടയില്‍ 28 ദിവസത്തെ ഇടവേളയുള്ളതിനാല്‍ ആദ്യ ഡോസ് സ്വീകരിച്ച് 57 ദിവസത്തേയ്ക്ക് രക്തദാനം ചെയ്യരുത്. നിലവില്‍ രാജ്യത്ത് രണ്ട് വാക്സിനുകളാണ് വിതരണം ചെയ്യുന്നത്. ഇന്ത്യയില്‍ തദ്ദേശീയമായി നിര്‍മ്മിച്ച ഭാരത് ബയോട്ടെക്കിന്റെ കൊവാക്സിനും സെറം ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ കൊവിഷീല്‍ഡുമാണ് ജനങ്ങള്‍ക്ക് കുത്തിവെക്കുന്നത്. 4,20,63,392 പേര്‍ക്കാണ് ഇതുവരെ കുത്തിവെപ്പ് എടുത്തത്.

Related Articles
Next Story
Share it