രക്തദാനം; ദുബായ് കെ.എം.സി.സി കാസര്‍കോട് ജില്ലാ കമ്മിറ്റിക്ക് ഗവണ്‍മെന്റിന്റെ പ്രശംസാ പത്രം

ദുബായ്: ദുബായ് ഹെല്‍ത്തിന്റെ ബ്ലഡ് ബാങ്കിലേക്ക് ദുബായ് കെ.എം.സി.സി കാസര്‍കോട് ജില്ലാ കമ്മിറ്റി കൈന്‍ഡ്‌നെസ്സ് ബ്ലഡ് ഡൊണേഷന്‍ ടീമുമായി സഹകരിച്ച് നടത്തിയ ബ്ലഡ് ആന്റ് പ്ലേറ്റ്‌ലെറ്റ് ദാന ക്യാമ്പ് വിജയകരമായി പൂര്‍ത്തീകരിച്ചതിന് ദുബായ് കെ.എം.സി.സി ജില്ലാ കമ്മിറ്റിയെ ദുബായ് ഗവണ്‍മെന്റ് പ്രശംസാ പത്രം നല്‍കി ആദരിച്ചു.കഴിഞ്ഞ അഞ്ചു വര്‍ഷമായി ദുബായിയുടെ വിവിധ പ്രദേശങ്ങളില്‍ നിന്നും അല്‍ വാസല്‍ സ്‌പോര്‍ട്‌സ് ക്ലബ്ബില്‍ വെച്ചും ലത്തീഫാ ഹോസ്പിറ്റല്‍ ബ്ലഡ് ഡൊണേഷന്‍ സെന്ററില്‍ വെച്ചും നടത്തിയ മെഗാ ബ്ലഡ് ഡൊണേഷന്‍ ക്യാമ്പില്‍ […]

ദുബായ്: ദുബായ് ഹെല്‍ത്തിന്റെ ബ്ലഡ് ബാങ്കിലേക്ക് ദുബായ് കെ.എം.സി.സി കാസര്‍കോട് ജില്ലാ കമ്മിറ്റി കൈന്‍ഡ്‌നെസ്സ് ബ്ലഡ് ഡൊണേഷന്‍ ടീമുമായി സഹകരിച്ച് നടത്തിയ ബ്ലഡ് ആന്റ് പ്ലേറ്റ്‌ലെറ്റ് ദാന ക്യാമ്പ് വിജയകരമായി പൂര്‍ത്തീകരിച്ചതിന് ദുബായ് കെ.എം.സി.സി ജില്ലാ കമ്മിറ്റിയെ ദുബായ് ഗവണ്‍മെന്റ് പ്രശംസാ പത്രം നല്‍കി ആദരിച്ചു.
കഴിഞ്ഞ അഞ്ചു വര്‍ഷമായി ദുബായിയുടെ വിവിധ പ്രദേശങ്ങളില്‍ നിന്നും അല്‍ വാസല്‍ സ്‌പോര്‍ട്‌സ് ക്ലബ്ബില്‍ വെച്ചും ലത്തീഫാ ഹോസ്പിറ്റല്‍ ബ്ലഡ് ഡൊണേഷന്‍ സെന്ററില്‍ വെച്ചും നടത്തിയ മെഗാ ബ്ലഡ് ഡൊണേഷന്‍ ക്യാമ്പില്‍ നിരവധി പേരാണ് പ്ലേറ്റ്‌ലെറ്റും രക്തവും ദാനം ചെയ്യാന്‍ എത്തിയത്. കഴിഞ്ഞ വര്‍ഷങ്ങളിലും മികച്ച സേവനങ്ങളെ മുന്‍ നിര്‍ത്തി നാല് പ്രാവശ്യം പ്രശംസാ പത്രം ലഭിച്ചിരുന്നു.
ദുബായ് ബ്ലഡ് ഡൊണേഷന്‍ സെന്ററില്‍ നടന്ന ചടങ്ങില്‍ ബ്ലഡ് ഡൊണേഷന്‍ ക്യാമ്പയിന്‍ സൂപ്പര്‍വൈസര്‍ അന്‍വര്‍ ദുബായ് കെ.എം. സി.സി ജില്ലാ ജനറല്‍ സെക്രട്ടറി സലാം കന്യപ്പാടിക്ക് പ്രശംസാപത്രം കൈമാറി. ജില്ലാ പ്രസിഡണ്ട് അബ്ദുല്ല ആറങ്ങാടി ജനറല്‍ സെക്രട്ടറി സലാം കന്യപ്പാടി, ജില്ലാ ട്രഷറര്‍ ഹനീഫ് ടി.ആര്‍, ജില്ലാ ഓര്‍ഗനൈസിംഗ് സെക്രട്ടറി അഫ്സല്‍ മെട്ടമ്മല്‍, ദുബായ് ഹെല്‍ത്ത് സൂപ്പര്‍വൈസര്‍ അന്‍വര്‍ കൈന്‍ഡ്‌നെസ്സ് ബ്ലഡ് ഡൊണേഷന്‍ ടീം പ്രതിനിധി ശിഹാബ് തെരുവത്ത് എന്നിവര്‍ സംബന്ധിച്ചു.

Related Articles
Next Story
Share it