പ്രവാസികളുടെ ജീവിതം സേവന സമര്‍പ്പിതം-രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എം.പി

ദുബായ്: ആതുര സേവന രംഗത്ത് പ്രവാസികളുടെ സംഭാവന മാതൃകാപരമാണെന്ന് രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എം.പി പറഞ്ഞു. ദുബായ് കെ.എം.സി.സി കാസര്‍കോട് ജില്ലാ കമ്മിറ്റി നൈഫ് പൊലീസ് സ്റ്റേഷന്‍ പരിസരത്ത് സംഘടിപ്പിച്ച ബ്ലഡ് ഡോണേഷന്‍ ക്യാമ്പ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. പ്രവാസലോകത്തെമ്പാടും നിറഞ്ഞ് നില്‍ക്കുന്ന കെ.എം.സി.സിയുടെ കീഴില്‍ നടത്തുന്ന ഇത്തരം പ്രവര്‍ത്തനങ്ങള്‍ ഇന്ത്യന്‍ പ്രവാസ സമൂഹത്തിന് അഭിമാനകരമായ നേട്ടമാണെന്നും നാട്ടില്‍ കാരുണ്യ പ്രവര്‍ത്തനം നടത്തുമ്പോള്‍ തന്നെ പ്രവാസ ലോകത്തും ആ രാജ്യത്തിന്റെ ആരോഗ്യ മേഖലക്ക് വിലപ്പെട്ട സംഭാവനകളാണ് രക്തദാനം […]

ദുബായ്: ആതുര സേവന രംഗത്ത് പ്രവാസികളുടെ സംഭാവന മാതൃകാപരമാണെന്ന് രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എം.പി പറഞ്ഞു. ദുബായ് കെ.എം.സി.സി കാസര്‍കോട് ജില്ലാ കമ്മിറ്റി നൈഫ് പൊലീസ് സ്റ്റേഷന്‍ പരിസരത്ത് സംഘടിപ്പിച്ച ബ്ലഡ് ഡോണേഷന്‍ ക്യാമ്പ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. പ്രവാസലോകത്തെമ്പാടും നിറഞ്ഞ് നില്‍ക്കുന്ന കെ.എം.സി.സിയുടെ കീഴില്‍ നടത്തുന്ന ഇത്തരം പ്രവര്‍ത്തനങ്ങള്‍ ഇന്ത്യന്‍ പ്രവാസ സമൂഹത്തിന് അഭിമാനകരമായ നേട്ടമാണെന്നും നാട്ടില്‍ കാരുണ്യ പ്രവര്‍ത്തനം നടത്തുമ്പോള്‍ തന്നെ പ്രവാസ ലോകത്തും ആ രാജ്യത്തിന്റെ ആരോഗ്യ മേഖലക്ക് വിലപ്പെട്ട സംഭാവനകളാണ് രക്തദാനം പോലുള്ള മഹത്തായ കര്‍മ്മങ്ങളിലൂടെ ചെയ്യുന്നതെന്നും രാജ്‌മോഹന്‍ ഉണ്ണിത്താന്‍ പറഞ്ഞു. കൈന്‍ഡ്‌നെസ്സ് ബ്ലഡ് ഡോണേഷന്‍ ടീമുമായി സഹകരിച്ച് ദുബായ് ബ്ലഡ് ഡോണേഷന്‍ സെന്ററിലേക്ക് നടത്തിയ രക്തദാന ക്യാമ്പില്‍ ജില്ലാ പ്രസിഡണ്ട് അബ്ദുല്ല ആറങ്ങാടി അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി സലാം കന്യപ്പാടി സ്വാഗതം പറഞ്ഞു. യു.എ.ഇ കെ.എം. സി ട്രഷറര്‍ നിസാര്‍ തളങ്കര, സെന്‍ട്രല്‍ വഖഫ് ബോര്‍ഡ് കൗണ്‍സില്‍ മുന്‍ സെക്രട്ടറി ബി.എം ജമാല്‍, കെ.എം.സി. സി നേതാക്കളായ ഹംസ തൊട്ടി, ഹനീഫ് ചെര്‍ക്കള, അഡ്വ.ഇബ്രാഹിം ഖലീല്‍, റഈസ് തലശേരി, ഇന്‍കാസ് നേതാക്കളായ റാഫി പട്ടേല്‍, നൗഷാദ് കന്യപ്പാടി, യൂത്ത് കോണ്‍ഗ്രസ്സ് പ്രതിനിധി അഖില്‍ദാസ്, ജില്ലാ കെ.എം.സി.സി പ്രധിനിധികളായ മഹ്‌മൂദ് ഹാജി പൈവളിഗെ, സി.എച്ച് നൂറുദ്ദീന്‍, അബ്ബാസ് കളനാട്, യൂസുഫ് മുക്കൂട്, അഷ്റഫ് പാവൂര്‍, ഫൈസല്‍ മുഹ്സിന്‍, സലിം ചെരങ്ങായി, ഫൈസല്‍ പട്ടേല്‍, ഇസ്മായില്‍ നാലാംവാതുക്കല്‍, ഹനീഫ് ബാവനഗര്‍, റഷീദ് അവയില്‍, മുനീര്‍ പള്ളിപ്പുറം, ഇബ്രാഹിം ബേരികെ, ബഷീര്‍ പാറപ്പള്ളി, സുബൈര്‍ അബ്ദുല്ല, യൂസുഫ് ഷേണി, ആരിഫ് കൊത്തിക്കാല്‍, ഉപ്പി കല്ലങ്കായി, റസാഖ് ബദിയടുക്ക പ്രസംഗിച്ചു. വൈസ് പ്രസിഡണ്ട് സി.എച്ച് നൂറുദ്ദീന്‍ നന്ദി പറഞ്ഞു.

Related Articles
Next Story
Share it