വഴിയടഞ്ഞു; പെര്‍വാഡില്‍ നാട്ടുകാര്‍ ദേശീയപാതയുടെ പ്രവൃത്തി തടഞ്ഞു

കുമ്പള: വഴിയടഞ്ഞതിനെ തുടര്‍ന്ന് പെര്‍വാഡില്‍ നാട്ടുകാര്‍ ദേശീയപാതയുടെ പ്രവൃത്തി തടഞ്ഞു. സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്കും നാട്ടുകാര്‍ക്കും പോകാന്‍ സാധിക്കാത്ത വിധം വഴിയടഞ്ഞതോടെയാണ് പ്രതിഷേധമുയര്‍ന്നത്. ദേശീയപാത വികസനത്തെ തുടര്‍ന്ന് യാത്രാദുരിതം നേരിടുന്നതിനാല്‍ മൂന്ന് മാസക്കാലമായി നാട്ടുകാര്‍ ഇവിടെ സമരത്തിലാണ്. അടിപ്പാത നിര്‍മിക്കണമെന്നാവശ്യപ്പെട്ടാണ് സമരം. ആദ്യം നിരാഹാരസത്യാഗ്രഹത്തില്‍ ഏര്‍പ്പെട്ടിരുന്നു.പിന്നീടാണ് മറ്റുരീതിയിലുള്ള സമരങ്ങള്‍ ആരംഭിച്ചത്. ദേശീയപാതാവികസനത്തിന്റെ ഭാഗമായി വലിയ കുഴി നിര്‍മ്മിച്ചതോടെ പെര്‍വാഡ് ഫിഷറീസ് കോളനിയിലേക്കും സ്‌കൂളിലേക്കും പെട്രോള്‍ പമ്പിലേക്കും പോകുന്ന വഴിയാണ് അടഞ്ഞത്. റോഡിന്റെ ഒരു ഭാഗത്ത് കുഴിയെടുത്ത് മതില്‍കെട്ടാന്‍ തുടങ്ങിയതോടെ […]

കുമ്പള: വഴിയടഞ്ഞതിനെ തുടര്‍ന്ന് പെര്‍വാഡില്‍ നാട്ടുകാര്‍ ദേശീയപാതയുടെ പ്രവൃത്തി തടഞ്ഞു. സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്കും നാട്ടുകാര്‍ക്കും പോകാന്‍ സാധിക്കാത്ത വിധം വഴിയടഞ്ഞതോടെയാണ് പ്രതിഷേധമുയര്‍ന്നത്. ദേശീയപാത വികസനത്തെ തുടര്‍ന്ന് യാത്രാദുരിതം നേരിടുന്നതിനാല്‍ മൂന്ന് മാസക്കാലമായി നാട്ടുകാര്‍ ഇവിടെ സമരത്തിലാണ്. അടിപ്പാത നിര്‍മിക്കണമെന്നാവശ്യപ്പെട്ടാണ് സമരം. ആദ്യം നിരാഹാരസത്യാഗ്രഹത്തില്‍ ഏര്‍പ്പെട്ടിരുന്നു.പിന്നീടാണ് മറ്റുരീതിയിലുള്ള സമരങ്ങള്‍ ആരംഭിച്ചത്. ദേശീയപാതാവികസനത്തിന്റെ ഭാഗമായി വലിയ കുഴി നിര്‍മ്മിച്ചതോടെ പെര്‍വാഡ് ഫിഷറീസ് കോളനിയിലേക്കും സ്‌കൂളിലേക്കും പെട്രോള്‍ പമ്പിലേക്കും പോകുന്ന വഴിയാണ് അടഞ്ഞത്. റോഡിന്റെ ഒരു ഭാഗത്ത് കുഴിയെടുത്ത് മതില്‍കെട്ടാന്‍ തുടങ്ങിയതോടെ നാട്ടുകാരെത്തി തടയുകയായിരുന്നു. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ കുമ്പള പൊലീസിന്റെ നിര്‍ദേശപ്രകാരം കുഴിയുടെ ഒരു ഭാഗം നികത്തുകയും ആളുകള്‍ക്ക് നടന്നുപോകാനായി വഴിയൊരുക്കുകയും ചെയ്തു. പെര്‍വാഡില്‍ അടിപ്പാത നിര്‍മിക്കണമെന്നാവശ്യപ്പെട്ട് സമരം ശക്തമായി തുടരുമെന്ന് നാട്ടുകാര്‍ പറയുന്നു.

Related Articles
Next Story
Share it