ഊരുത്സവം-2023: ബ്ലോക്ക് തല ഗോത്ര കലാമേളയും പ്രദര്‍ശന വിപണന മേളയും ചെര്‍ക്കാപാറയില്‍ വിസ്മയമായി
കാഞ്ഞങ്ങാട്: അന്യം നിന്നുപോകുന്ന പട്ടികവര്‍ഗ്ഗ ജനതയുടെ തനത് കലകള്‍ പ്രോത്സാഹിപ്പിക്കുന്നതിനും പ്രചരിപ്പിക്കുന്നതിനും കൂടാതെ ഊരു നിവാസികളുടെ തനത് ഉല്‍പ്പന്നങ്ങള്‍ പ്രദര്‍ശിപ്പിക്കുന്നതിനും വിപണനം നടത്തുന്നതിനുമായി, 2022-23 വാര്‍ഷിക പദ്ധതിയുടെ ഭാഗമായി കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്തിന്റെ നേതൃത്വത്തില്‍ പള്ളിക്കര ഗ്രാമപഞ്ചായത്തിലെ ചെര്‍ക്കാ പാറയില്‍ ഊരുത്സവം- 2023 സംഘടിപ്പിച്ചു. പരിപാടിയുടെ ഭാഗമായി മംഗലംകളി, എരുതുകളി, പന്തല്‍പ്പാട്ട്, നാടോടി നൃത്തം, മയൂരാട്ടം, തുടങ്ങിയ കലാരൂപങ്ങളുടെ അവതരണവും നടന്നു. വിവിധതരം ഭക്ഷണ, ഉത്പന്ന വിതരണ പ്രദര്‍ശന സ്റ്റാളുകളും ഒരുക്കിയിരുന്നു. സ്റ്റാളുകളുടെ പ്രവര്‍ത്തന ഉദ്ഘാടനം ജില്ലാ […]

കാഞ്ഞങ്ങാട്: അന്യം നിന്നുപോകുന്ന പട്ടികവര്‍ഗ്ഗ ജനതയുടെ തനത് കലകള്‍ പ്രോത്സാഹിപ്പിക്കുന്നതിനും പ്രചരിപ്പിക്കുന്നതിനും കൂടാതെ ഊരു നിവാസികളുടെ തനത് ഉല്‍പ്പന്നങ്ങള്‍ പ്രദര്‍ശിപ്പിക്കുന്നതിനും വിപണനം നടത്തുന്നതിനുമായി, 2022-23 വാര്‍ഷിക പദ്ധതിയുടെ ഭാഗമായി കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്തിന്റെ നേതൃത്വത്തില്‍ പള്ളിക്കര ഗ്രാമപഞ്ചായത്തിലെ ചെര്‍ക്കാ പാറയില്‍ ഊരുത്സവം- 2023 സംഘടിപ്പിച്ചു. പരിപാടിയുടെ ഭാഗമായി മംഗലംകളി, എരുതുകളി, പന്തല്‍പ്പാട്ട്, നാടോടി നൃത്തം, മയൂരാട്ടം, തുടങ്ങിയ കലാരൂപങ്ങളുടെ അവതരണവും നടന്നു. വിവിധതരം ഭക്ഷണ, ഉത്പന്ന വിതരണ പ്രദര്‍ശന സ്റ്റാളുകളും ഒരുക്കിയിരുന്നു. സ്റ്റാളുകളുടെ പ്രവര്‍ത്തന ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ബേബി ബാലകൃഷ്ണന്‍ നിര്‍വഹിച്ചു. ഊരുസവത്തിന്റെ ഉദ്ഘാടനം ഉദുമ എം.എല്‍.എ സി.എച്ച്. കുഞ്ഞമ്പു നിര്‍വഹിച്ചു. പ്രശസ്ത ഗായികയും ദേശീയ അവാര്‍ഡ് ജേതാവുമായ നഞ്ചിയമ്മ മുഖ്യാതിഥിയായി പങ്കെടുത്തു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് കെ. മണികണ്ഠന്‍ അധ്യക്ഷത വഹിച്ചു. മുന്‍ എം.എല്‍.എ കെ.കുഞ്ഞിരാമന്‍ കലാപരിപാടികള്‍ അവതരിപ്പിച്ച കലാസ സംഘങ്ങള്‍ക്കുള്ള ഉപഹാരങ്ങള്‍ നല്‍കി അനുമോദിച്ചു. പുല്ലൂര്‍ പെരിയ പഞ്ചായത്ത് പ്രസിഡണ്ട് സി. കെ. അരവിന്ദാക്ഷന്‍, മടിക്കൈ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് എസ്. പ്രീത, അജാനൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ടി. ശോഭ, ഉദുമ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് പി.ലക്ഷ്മി, കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡണ്ട് കെ.വി. ശ്രീലത, ക്ഷേമകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ കെ. സീത, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ എം. വിജയന്‍, വികസനകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ എം. അബ്ദുല്‍ റഹിമാന്‍, ബ്ലോക്ക് മെമ്പര്‍മാരായ വി. ഗീത, ഷക്കീല ബഷീര്‍, ബാബുരാജന്‍ എം. കെ, പുഷ്പ എം.ജി, എ. ദാമോദരന്‍, ലക്ഷ്മി തമ്പാന്‍, രാജേന്ദ്രന്‍ കെവി, പുഷ്പ ശ്രീധരന്‍, പള്ളിക്കര ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് നാസ്‌നിന്‍ വഹാബ്, പള്ളിക്കര ഗ്രാമപഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ജയശ്രീ കെ. വി, സംഘടക സമിതി വര്‍ക്കിംഗ് കണ്‍വീനര്‍ എം. വിജയന്‍, പള്ളിക്കര ഗ്രാമപഞ്ചായത്ത് മെമ്പര്‍ ലീന കുമാരി, പട്ടികവര്‍ഗ്ഗ വികസന ഓഫീസര്‍ മല്ലിക. എം, പട്ടികവര്‍ഗ്ഗ അസിസ്റ്റന്റ് വികസന ഓഫീസര്‍ കെ. വി രാഘവന്‍, കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി പി. യുജിന്‍, ചെറുക്കാപാറ കോളനി ഊരു മൂപ്പന്‍ ബാലന്‍ ചാലില്‍ എന്നിവര്‍ സംസാരിച്ചു. സംഘാടക സമിതി ചെയര്‍മാനും പള്ളിക്കര ഗ്രാമപഞ്ചായത്ത് പ്രസിഡണ്ടുമായ എം കുമാരന്‍ സ്വാഗതവും ട്രൈബല്‍ എക്സ്റ്റന്‍ഷന്‍ ഓഫീസര്‍ പി.വി. രാകേഷ് നന്ദിയും പറഞ്ഞു.