ആവേശം പകര്‍ന്ന് ദുബായില്‍ ബ്ലൈസ് യു.എ.ഇ മീറ്റപ്പ്

ദുബായ്: ബ്ലൈസ് തളങ്കര ആന്റ് ബ്ലൈസ് ഇന്റര്‍നാഷണല്‍ ദുബായില്‍ സംഘടിപ്പിച്ച ബ്ലൈസ് പ്രീമിയര്‍ ലീഗും ഫാമിലി മീറ്റ് അപ്പും ജനപങ്കാളിത്തവും വ്യത്യസ്തമായ പരിപാടികളും കൊണ്ട് ശ്രദ്ധേയമായി. ദുബായ് അബു ഹൈലിലുള്ള സ്‌കൗട്ട് മിഷന്‍ ഗ്രൗണ്ടില്‍ മഴയുടെ ഭീഷണി അവഗണിച്ചാണ് സ്ത്രീകളും കുട്ടികളും അടക്കമുള്ള ബ്ലൈസ് കുടുംബാംഗങ്ങള്‍ ഒത്തുചേര്‍ന്നത്. സ്ത്രീകള്‍ക്ക് പ്രത്യേകമായി ഒരുക്കിയ കുക്കിംഗ് ഫെസ്റ്റ്, കുട്ടികള്‍ക്കും മുതിര്‍ന്ന സ്ത്രീകള്‍ക്കും പ്രത്യേകം നടത്തിയ വിവിധ മത്സരങ്ങള്‍ മീറ്റ് അപ്പിന് കൊഴുപ്പേകി. നാട്ടില്‍ നിന്നും വിവിധ ഗള്‍ഫ് രാജ്യങ്ങളില്‍ നിന്നും […]

ദുബായ്: ബ്ലൈസ് തളങ്കര ആന്റ് ബ്ലൈസ് ഇന്റര്‍നാഷണല്‍ ദുബായില്‍ സംഘടിപ്പിച്ച ബ്ലൈസ് പ്രീമിയര്‍ ലീഗും ഫാമിലി മീറ്റ് അപ്പും ജനപങ്കാളിത്തവും വ്യത്യസ്തമായ പരിപാടികളും കൊണ്ട് ശ്രദ്ധേയമായി. ദുബായ് അബു ഹൈലിലുള്ള സ്‌കൗട്ട് മിഷന്‍ ഗ്രൗണ്ടില്‍ മഴയുടെ ഭീഷണി അവഗണിച്ചാണ് സ്ത്രീകളും കുട്ടികളും അടക്കമുള്ള ബ്ലൈസ് കുടുംബാംഗങ്ങള്‍ ഒത്തുചേര്‍ന്നത്. സ്ത്രീകള്‍ക്ക് പ്രത്യേകമായി ഒരുക്കിയ കുക്കിംഗ് ഫെസ്റ്റ്, കുട്ടികള്‍ക്കും മുതിര്‍ന്ന സ്ത്രീകള്‍ക്കും പ്രത്യേകം നടത്തിയ വിവിധ മത്സരങ്ങള്‍ മീറ്റ് അപ്പിന് കൊഴുപ്പേകി. നാട്ടില്‍ നിന്നും വിവിധ ഗള്‍ഫ് രാജ്യങ്ങളില്‍ നിന്നും അടക്കം യു.എ.ഇയില്‍ എത്തിയ മെമ്പര്‍മാരെ സംഘടിപ്പിച്ച് ആറ് വ്യത്യസ്ത ഗള്‍ഫ് രാജ്യങ്ങളുടെ പേരില്‍ തരംതിരിച്ച് സംഘടിപ്പിച്ച ക്രിക്കറ്റ് പ്രീമിയര്‍ ലീഗില്‍ അദ്ധുവിന്റെ നേതൃത്തത്തിലുള്ള ടീം ബഹ്‌റൈന്‍ ചാമ്പ്യന്‍മാരായി. അനുവിന്റെ നേതൃത്തത്തിലുള്ള ടീം ഖത്തര്‍ റണ്ണേഴ്‌സായി.
ഷാര്‍ജ ഇന്ത്യന്‍ അസോസിയേഷന്‍ പ്രസിഡണ്ടും യു.എ.ഇ കെ.എം.സി.സി ട്രഷറുമായ നിസാര്‍ തളങ്കര, കാസര്‍കോട് നാഷണല്‍ ക്ലബ്ബ് പ്രസിഡണ്ട് ഹനീഫ്, ബഷീര്‍ എം.എസ്, ബഷീര്‍ സുറുമി, സക്കരിയ്യ പതിക്കുന്ന്, ഉമ്മര്‍ എം.എസ്, ഗോളി മഹ്മൂദ്, കെ.എം.സി.സി നേതാക്കളായ അബ്ദുല്ല ആറങ്ങാടി, സലാം കന്യപ്പാടി, അഫ്‌സല്‍ മെട്ടമ്മല്‍, ഫൈസല്‍ പട്ടേല്‍, ഫൈസല്‍ മുഹ്‌സിന്‍, ബഷീര്‍ പള്ളിക്കര, ഇബ്രാഹിം ബേരിക്ക, സിദ്ദിഖ് ചൗക്കി, സുബൈര്‍ അബ്ദുല്ല, യൂസഫ് ഷേണി, മുനീര്‍ ബേരിക്ക, ഹാരിസ് ബ്രദേഴ്‌സ്, അസ്‌കര്‍ ചൂരി, ഷബീര്‍ കൈതക്കാട്, കെ.ടി.എഫ്.എ ജനറല്‍ സെക്രട്ടറി ഷബീര്‍ കീഴൂര്‍, ഖയ്യൂം മാന്യ, ഐ. അഹമ്മദ് കുഞ്ഞി, സാബിത് സ്മാര്‍ട്ട്, ഷാനു കൊച്ചി, ഫൈസല്‍ കുണ്ടില്‍, സിറാജ് മാസ്റ്റര്‍, ചെച്ചു ടാസ്, ഫൈസി റോള, ഷമ്മ, മുന്‍ കൗണ്‍സിലര്‍മാരായ താഹിറ സത്താര്‍, ജമീല സംബന്ധിച്ചു. ബ്ലൈസ് അഡൈ്വസറി അംഗവും ബഹറൈന്‍ കെ.എം.സി.സി നേതാവുമായ സലിം ബഹറൈന് ചടങ്ങില്‍ ഉപഹാരം നല്‍കി. ഖലീല്‍ പതിക്കുന്ന്, താത്തൂ ബ്ലൈസ്, നാച്ചു ബ്ലൈസ്, ഇര്‍ഫത്ത് ഷെരീഫ്, അഖീലാ നൗഫല്‍, ഹിബ സക്കരിയ, ഫിദ സക്കരിയ പരിപാടികള്‍ നിയന്ത്രിച്ചു. ബ്ലൈസ് തളങ്കരയുടെ പുതിയ ലോഗോ പ്രകാശനവും ടി.എസ്.എല്ലിനുള്ള ജേഴ്‌സി പ്രകാശനവും നടന്നു. യഹ്‌യ തളങ്കരക്കുള്ള സ്‌നേഹ സമ്മാനം സുഹൈര്‍ യഹ്‌യയും മൂസ കുവൈത്തിനുള്ള സ്‌നേഹ സമ്മാനം റിജാസ് ഇജാമുവും ഏറ്റുവാങ്ങി. സമീര്‍ ബെസ്റ്റ് ഗോള്‍ഡ്, ഷഫകത്ത് മിക്‌സ്, ചെച്ചു ക്യാറ്റ്‌വാക്, മാഹിന്‍ മാസ്റ്റര്‍, അസ്ലം പടിഞ്ഞാര്‍, എന്നിവര്‍ക്കുള്ള സ്‌നേഹ സമ്മാനവും ചടങ്ങില്‍ കൈമാറി. ബ്ലൈസ് തളങ്കര പ്രസിഡണ്ട് നൗഫല്‍ തായല്‍ അധ്യക്ഷത വഹിച്ചു. സെക്രട്ടറി സിദ്ദീക്ക് ചക്കര ബ്ലൈസിന്റെ പ്രവര്‍ത്തനങ്ങളെ വിലയിരുത്തി സംസാരിച്ചു. ബ്ലൈസ് ഇന്റര്‍നാഷണല്‍ പ്രസിഡണ്ട് ശാക്കിര്‍ കാപ്പി ആമുഖഭാഷണം നടത്തി. സെക്രട്ടറി ജാഫര്‍ കുന്നില്‍ സ്വാഗതവും ഹാരിസ് ബ്ലൈസ് നന്ദിയും പറഞ്ഞു. അച്ചു മനാല്‍, ശുഹൈബ് സ്വയ്യു, അഷ്ഫാദ്, ജസീല്‍, സൈനു, ഫൈസല്‍, മാലു കുണ്ടില്‍ സംസാരിച്ചു.

Related Articles
Next Story
Share it