ബ്ലൈസ് ഇന്റര്‍നാഷണല്‍ ഫാമിലി മീറ്റും ക്രിക്കറ്റ് പ്രീമിയര്‍ ലീഗും 11ന് ദുബായില്‍

ദുബായ്: കല, കായിക, സാംസ്‌കാരിക, ജീവകാരുണ്യ മേഖലകളില്‍ മൂന്ന് പതിറ്റാണ്ടുകളോളം മികച്ച പ്രവര്‍ത്തനം നടത്തി മുന്നേറുന്ന ബ്ലൈസ് തളങ്കരയുടെ പ്രവാസി പ്രവര്‍ത്തകര്‍ ദുബായില്‍ ക്രിക്കറ്റ് പ്രീമിയര്‍ ലീഗും കുടുംബസംഗമവും കിഡ്‌സ് ഗെയിംസും ഫാമിലി ഫുഡ് ഫെസ്റ്റും ഒരുക്കുന്നു. ബ്ലൈസ് ഇന്റര്‍നാഷണല്‍ ഫെസ്റ്റ് എന്ന പേരിലാണ് പരിപാടി നടക്കുക. ഫെബ്രുവരി 11ന് ഞായറാഴ്ച ഉച്ചകഴിഞ്ഞ് 2 മണിക്ക് ദുബായ് അബൂഹയ്ല്‍ സ്‌കൗട്ട് മിഷന്‍ ഗ്രൗണ്ടിലാണ് പരിപാടി. ബ്ലൈസ് യു.എ.ഇ, ബ്ലൈസ് ഖത്തര്‍, ബ്ലൈസ് ഒമാന്‍, ബ്ലൈസ് സൗദി അറബ്, […]

ദുബായ്: കല, കായിക, സാംസ്‌കാരിക, ജീവകാരുണ്യ മേഖലകളില്‍ മൂന്ന് പതിറ്റാണ്ടുകളോളം മികച്ച പ്രവര്‍ത്തനം നടത്തി മുന്നേറുന്ന ബ്ലൈസ് തളങ്കരയുടെ പ്രവാസി പ്രവര്‍ത്തകര്‍ ദുബായില്‍ ക്രിക്കറ്റ് പ്രീമിയര്‍ ലീഗും കുടുംബസംഗമവും കിഡ്‌സ് ഗെയിംസും ഫാമിലി ഫുഡ് ഫെസ്റ്റും ഒരുക്കുന്നു. ബ്ലൈസ് ഇന്റര്‍നാഷണല്‍ ഫെസ്റ്റ് എന്ന പേരിലാണ് പരിപാടി നടക്കുക. ഫെബ്രുവരി 11ന് ഞായറാഴ്ച ഉച്ചകഴിഞ്ഞ് 2 മണിക്ക് ദുബായ് അബൂഹയ്ല്‍ സ്‌കൗട്ട് മിഷന്‍ ഗ്രൗണ്ടിലാണ് പരിപാടി. ബ്ലൈസ് യു.എ.ഇ, ബ്ലൈസ് ഖത്തര്‍, ബ്ലൈസ് ഒമാന്‍, ബ്ലൈസ് സൗദി അറബ്, ബ്ലൈസ് ബഹ്റൈന്‍, ബ്ലൈസ് കുവൈത്ത് എന്നിങ്ങനെ ആറ് ഗള്‍ഫ് രാജ്യങ്ങളുടെ പേരിലുള്ള ടീമുകള്‍ കളിക്കാനിറങ്ങും. കളിക്കാരുടെ ലേലം ദുബായിലെ വേവ് ഹോട്ടലില്‍ നടക്കും. പരിപാടിയുടെ ലോഗോ പ്രകാശനം ദുബായില്‍ നടന്ന ചടങ്ങില്‍ യുവ വ്യവസായി സമീര്‍ ബെസ്റ്റ് ഗോള്‍ഡ് സുഹൈര്‍ യഹ്‌യക്ക് നല്‍കി നിര്‍വഹിച്ചു.

Related Articles
Next Story
Share it